സുരേഷ് ​ഗോപി നല്ല മനുഷ്യനാണെങ്കിലും തൃശൂരിൽ ജയിക്കില്ല: സന്തോഷ് വർക്കി

രാഷ്ട്രീയ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. സുരേഷ് ​ഗോപി നല്ല മനുഷ്യനാണെങ്കിലും തൃശൂരിൽ ജയിക്കില്ല. ഒരുപാടു പേരെ ഹെൽപ്പ് ചെയ്യുന്ന നല്ല മനുഷ്യനാണ്. സെൻട്രലിൽ ബിജെപി ജയിക്കുമായിരിക്കും. തൃശൂർ ഇത്തവണയും ബിജെപി എടുക്കില്ല. കേരളത്തിലും സൗത്ത് ഇന്ത്യയിലും പക്ഷെ ബിജെപിക്ക് വിജയ പ്രതീക്ഷ വേണ്ട. ലാലേട്ടൻ സങ്കിയാണെന്ന് തോന്നുന്നില്ല. ഉള്ളതിൽ വെച്ച് ഭേദം പിണറായി വിജയൻ തന്നെയാണ്. ആളുകൾക്ക് കുറച്ചു പേടിയുണ്ട് അദേഹത്തെ.

ബിജെപി വികസനം കൊണ്ടുവരുന്നുണ്ടെങ്കിലും ഹിന്ദ്വത്വാവാദമുണ്ട്. ഇന്ത്യ എന്നത് സെക്യുലർ രാജ്യാണ്. സെൻട്രലിൽ ബിജെപി തന്നെ വരും തിരഞ്ഞെടുപ്പിന്. വന്ദേഭാരത് ഒക്കെ കൊണ്ടുവന്നെങ്കിലും കമ്യൂണിസ്റ്റ് അല്ലെങ്കിൽ കോൺ​ഗ്രസ് മാത്രമേ ഇവിടെ നേട്ടമുണ്ടാക്കു.. മോഡിക്ക് വികസന നയമുണ്ട്, പക്ഷെ സൗത്ത് ഇന്ത്യയിൽ നിന്ന് ധാരളം വാർത്തകൾ പ്രധാനമന്ത്രിക്ക് എതിരെ വരുന്നുണ്ട്.

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് സന്തോഷ് വർക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിത്യ മേനനെ വിവാഹം കഴിക്കാൻ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വർക്കി പലയിടങ്ങളിലും പറഞ്ഞിരുന്നു. പിന്നാലെ നിഖില വിമൽ, മഞ്ജു വാര്യർ, ഹണി റോസ് എന്നി താരങ്ങളേയും ഇഷ്ടമാണെന്ന് അറിയിച്ച് സന്തോഷ് എത്തിയിരുന്നു.

Articles You May Like

x