സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ടു; വിവാഹ പന്തലിൽ മകനെ ചെരുപ്പൂരി തല്ലി പിതാവ്

നമ്മുടെ നാട്ടിലെ സ്ത്രീധന നിരോധന നിയമം പാസാക്കിയിട്ട് കാലങ്ങൾ പിന്നിടുമ്പോഴും അതിന് യാതൊരു മാറ്റവും ഉണ്ടാകാതെ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇന്നും വൻ തുകയോ അല്ലെങ്കിൽ ആഭരണമോ മറ്റെന്തെങ്കിലും വസ്തുക്കളോ സ്ത്രീധനമായി ചോദിക്കുന്നവരുടെ എണ്ണം കുറവല്ല. പലപ്പോഴും വരൻ തന്റെ സ്വന്തം ഇഷ്ടപ്രകാരമോ കുടുംബത്തിൻറെ ആവശ്യപ്രകാരമോ വധുവിന്റെ വീട്ടുകാരോട് സ്ത്രീധനം ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ സ്ത്രീധനത്തിനെതിരെയുള്ള വ്യത്യസ്തമായ ഒരു വാർത്തയാണ് മാധ്യമങ്ങളിൽ നിറയുന്നത്. വധുവിന്റെ വീട്ടുകാരോട് സ്ത്രീധനം ചോദിച്ച മകനെ പരസ്യമായി ചെരുപ്പൂരി തല്ലിയ പിതാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹീറോ.

സ്ത്രീധനമായി ബൈക്ക് വേണമെന്നാവശ്യപ്പെട്ട മകനെ വിവാഹപ്പന്തലിൽ വച്ച് അച്ഛൻ ചെരിപ്പൂരി തല്ലുന്ന വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് വധുവിന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോഴാണ് സംഭവം നടന്നത്. വീഡിയോയിൽ വരന്റെ കോളറിൽ കുത്തിപ്പിടിച്ച് ചെരിപ്പ് കൊണ്ട് പൊതിരെ തല്ലുന്ന പിതാവിനെ കാണാം. ഞാൻ എന്റെ സ്ഥലം വിറ്റ് നിനക്ക് ബൈക്ക് വാങ്ങിത്തരാം. എൻറെ മരുമകളെയും കൂട്ടി വീട്ടിലേക്ക് വന്നാൽമതി എന്ന് മകനെ തല്ലിക്കൊണ്ട് വീഡിയോയിൽ പിതാവ് പറയുന്നത് കേൾക്കാം. വിവാഹവേദിയിൽ അതിഥികളുടെ മുൻപിൽ വെച്ചാണ് പിതാവ് മകനെ തല്ലിയത്. ചുറ്റും കൂടി നിന്നവർ പിതാവിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം മകനെ വീണ്ടും തല്ലാൻ ഒരുങ്ങുകയാണ്

വരൻ കരഞ്ഞുകൊണ്ട് വധുവിനോടും തൻറെ പിതാവിനോടും ക്ഷമ ചോദിക്കുന്നത് വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നു. രാജ്യത്ത് സ്ത്രീധന നിരോധനം നിലവിൽ വന്നപ്പോഴും മിക്കവരും അത് പാലിക്കുന്നില്ല എന്നതിന് തെളിവാണ് ഈ വീഡിയോ. സ്ത്രീധനത്തെ നിഷേധിക്കാനുള്ള ഒരു നല്ല വഴിയാണിത് എന്ന് ചൂണ്ടിക്കാട്ടി ഷഹീർ നഡിം 70 എന്ന ട്വിറ്റർ പേജിലാണ് വീഡിയോ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും നിരവധി ആളുകൾ ആ പിതാവിനെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു. നിരവധി ആളുകൾ സ്ത്രീധന നിരോധനത്തെ അനുകൂലിച്ച് രംഗത്തെയും മകൻറെ പ്രവർത്തിയെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താൻ ഈ വീഡിയോ പ്രയോജനപ്പെടും എന്ന തരത്തിലുള്ള കമന്റുകളും ഉയരുന്നുണ്ട്. ഒരു മില്യണിൽ അധികം ആളുകളാണ് നിലവിൽ വീഡിയോ കണ്ടിരിക്കുന്നത്.

Articles You May Like

x