തളര്‍ന്നുപോയെന്നു കരുതിയ വലംകൈ; തൻറെ നിശ്ചയാര്‍ഢ്യത്തിന്റെ മുന്നിൽ കരുത്തോടെ തിരുച്ചുവരുകയായിരുന്നു ഇന്ന് സോഷ്യൽ മീഡിയയിൽ താരം

ടെറസ്സിന്റെ ഇത്തിരി വീതിയുള്ള കൊച്ചുഭിത്തിക്കു മുകളില്‍ കയറി നിന്ന് ഒരു പെണ്‍കുട്ടി ഒറ്റക്കാലില്‍ സ്‌കിപ്പിംങ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയകളിലെല്ലാം വൈറലായിരുന്നു. പിന്നീട് ഇതേ കുട്ടിയെ മഴവില്‍ മനോരമയിലെ ഉടന്‍ പണം എന്ന പരിപാടിയിലും ഇളം റോസ് സാരിയൊക്കെ ഉടുത്ത് കണ്ടിരുന്നു. ഈ പെണ്‍കുട്ടിയുടെ പേരാണ് മെയ്മോള്‍ ഡേവിസ് പൈനാടത്ത്. ഇപ്പോള്‍ മെയ്മോളുടെ ജീവിത കഥയാണ് വൈറലാവുന്നത്. മെയ്‌മോളുടെ ഓരോ ചാട്ടവും ജീവിതം തിരിച്ചുപിടിക്കാനുള്ള പിടിവള്ളിയാണ്.

മഹാരാജാസ് കോളേജില്‍ നിന്ന് ഹിസ്റ്ററിയിലും പൂനെ ഡെക്കന്‍ കേളേജില്‍ നിന്ന് ആര്‍ക്കിയോളജിയിലും പിജി കഴിഞ്ഞ പെണ്‍കുട്ടിയാണ് മെയ്‌മോള്‍. 2016ല്‍ ഈ ഇരുപത്തിയഞ്ചുകാരിക്കി കഴുത്തിന് പിന്നില്‍ ഒരു മുഴയും വല്ലാത്ത പനിയും ക്ഷീണവും ഉണ്ടായി. കോതമംഗലം മേഖലയിലെ കൊട്ടപ്പാറ എന്ന ഉള്‍സ്ഥലത്തുനിന്ന് മെയമോളേയും കൂട്ടികൊണ്ട് അമ്മ മോളി കളമശേരി മെഡിക്കല്‍ കോളജിലെത്തുകയും ഒരാഴ്ചത്തെ പരിശോധനകള്‍ ചെയ്തു. എങ്കിലും രോഗം കണ്ടുപിടിക്കാനായില്ല. വയ്യായ്ക കുറഞ്ഞുമില്ല. തുടര്‍ന്ന് ആലുവ ഭാഗത്തെ സ്വകാര്യആശുപത്രിയിലേക്കു മാറ്റുകയും മുഴ ഓപ്പറേഷന്‍ നടത്തുകയും ബയോപ്‌സിയെടുത്തു പരിശോധിക്കുകയും ചെയ്തു. അങ്ങനെ ഓട്ടോഇമ്യൂണ്‍ അസുഖമായ കികൂച്ചി എന്ന രോഗമാണ് തനിക്കെന്ന് കണ്ടുപിടിച്ചു. ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന അവസ്ഥയാണ് ഈ രോഗം.

രോഗം കണ്ടുപിടിച്ചപ്പോള്‍ സത്യത്തില്‍ സന്തോഷിക്കുകയായിരുന്നു താനെന്ന് മെയ്‌മോള്‍ പറയുന്നു. എന്തണെന്ന് മനസിലാകാതെ വിഷമിക്കുകയായിരുന്നു രോഗം കണ്ടുപിടിക്കുന്നതിന് മുന്‍പ് വരെ. എന്നാല്‍ രോഗം ഏതാനും മാസങ്ങള്‍കൊണ്ട് മാറുന്ന ശാരീരിക അവസ്ഥയാണെന്നും മനസ്സിലാക്കിയതോടെ ടെന്‍ഷനുണ്ടായില്ല. സര്‍ജറിയ്ക്ക് ശേഷം വലതുകയ്യില്‍ വ്ല്ലാത്ത വിങ്ങല്‍ വരാന്‍ തുടങ്ങി. ഡോക്ടറോട് പറഞ്ഞപ്പോള്‍ സര്‍ജറി കഴിഞ്ഞതിന്റേ ആണെന്നും മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ആയിരുന്നു പറഞ്ഞത്. വിങ്ങല്‍ ഓരോ ദിവസം കൂടും തോറും അസഹനീയമായി തുടങ്ങി. കൈ ഉയര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലേക്ക് ആയി. അങ്ങനെ വീണ്ടും ആശുപത്രിയില്‍ ചെന്നപ്പോള്‍ ഒരു ഞരമ്പിന് എന്തോ പ്രശ്‌നമുണ്ടെന്നും ജീവിതകാലം മുഴുവന്‍ കൈ ഇനി അല്‍പം പോലും അനക്കരുതെന്നും കേട്ട് ഞെട്ടലോടെ നിന്നു പോയി. ഒരു കുഴപ്പവും ഇല്ലാതിരുന്ന എനിക്ക് എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാവാതെ ഒരു നിമിഷം തരിച്ചു നിന്നുപോയി.


പിന്നീട് ആശുപ്ത്രികളില്‍ നിന്ന് ഓരോ ആശുപ്ത്രികളിലേക്ക് ഓടുകയും പലതരം സ്‌കാനിങ്ങുകള്‍, പരിശോധനകള്‍, ഫിസിയോതെറാപ്പി അങ്ങനെ ജീവിതം ഒരുപാട് ഓടിച്ചു. ഒടുവില്‍ ഒരു ഡോക്ടര്‍ എന്താണ് തനിക്ക് സംഭവിച്ചതെന്ന് കണ്ടെത്തി. സര്‍ജറിക്കിടെ ഞരമ്പിന് ക്ഷതം പറ്റിയതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. സര്‍ജറി നടത്തിയ ആശുപത്രിക്കാര്‍ ഇത് മറച്ചുവെച്ചതുകൊണ്ടാണ് കാര്യങ്ങള്‍ അത്രക്കും വഷളായത്. വേദന കുറയ്ക്കാന്‍ ആകെ ചെയ്യാന്‍ പറ്റുന്നത് തോളില്‍ ഒറു ഉപകരണം ഓപ്പറേഷനിലൂടെ വക്കുകയെന്നതായിരുന്നു. എന്നാല്‍ ഞാന്‍ അതിന് തയ്യാറായില്ല. ചെറിയ ഒരു മുഴയുെട ബയോപ്‌സിയെടുക്കാന്‍ നടത്തിയ സര്‍ജറി എന്റെ കൈ ഇല്ലാതാക്കി. അങ്ങനെയങ്കില്‍ മറ്റൊരു ഓപ്പറേഷന് എങ്ങനെ ഞാന്‍ വിശ്വസിച്ച് സമ്മതിക്കും.

സര്‍ജറി നടത്തിയ ആശുപത്രിയില്‍ ഇക്കര്യ അമ്മ അറിയിച്ചപ്പോള്‍ അവര്‍ അമ്മയോട് ചോദിച്ചത് നിങ്ങള്‍ ഒപ്പിട്ടു തന്നിട്ടല്ലേ ഓപ്പറേഷന്‍ ചെയ്തതെന്നായിരുന്നു. ഓപ്പറേഷന്‍ ചെയ്തപ്പോള്‍ സംഭവിച്ച് പിഴവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ആരും രേഖാമൂലം എവുതി തന്നിട്ടില്ല. അതുകൊണ്ട് എനിക്ക് ആശുപത്രിയുടെ പേര് പറയാന്‍ കഴിയില്ല. ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാനായി വിളിപ്പിച്ചപ്പോള്‍ ആശുപ്ത്രി അധികൃതര്‍ തനിക്ക് മാനസിക രോഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. കൈ വേധന തോന്നലാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കൈ വേദന യതാര്‍ത്ഥമാണെന്ന് അതേ ആശുപത്രിയില്‍ നടത്തി വിദഗ്ദ പരിശോധനയിലൂടെ വ്യക്തമായിരുന്നു.


വേദന കുറഞ്ഞ സമയത്ത് പൂനെയില്‍ ജോലിയ്ക്ക് കയറി. കുറെക്കാലം ജോലി ചെയ്ത് കാശുണ്ടാക്കി. വേദന കൂടുമ്പോള്‍ ജോലിവിട്ട് നാട്ടിലേക്ക് വരും , സമ്പാദിച്ച് പണമെല്ലാം ആശുപ്ത്രിയില്‍ ചിലവാക്കും. കോവിഡ് കാലത്തിന്റെ തുടക്കത്തില്‍ കോതമംഗലത്തെ ബേക്കറിയിലും ജോലി ചെയ്തു. അങ്ങനെയിരിക്കെ മരിക്കാനുള്ള ചിന്ത മനസ്സില്‍കേറി വന്നു. ആരോടും അടുപ്പമൊന്നും കാണിക്കാതെ ഒറ്റയ്ക്ക് മാറി ഇരിക്കാനെല്ലാം തുടങ്ങി. അങ്ങനെയൊരു ദിവസം എന്റെ പ്രിയപ്പെട്ട് സുഹൃത്ത് എനിക്ക് ഒരു സ്‌കിപ്പിങ് റോപ്പ് സമ്മാനമായി നല്‍കി. അങ്ങനെ റോപ് പിടിച്ച് ആദ്യത്തെ ചാട്ടം ചാടി. വേദനകൊണ്ട് പുളഞ്ഞു. പിന്നെ രാത്രിയില്‍ സ്‌കിപ്പ് ചെയ്യാന്‍ തുടങ്ങി. യുട്യൂബിലും മറ്റും നോക്കി സ്‌കിപ്പിങ് ശാസ്ത്രീയമായി മനസ്സിലാക്കിയ ശേഷം ശരീരത്തെ ഒറ്റക്കാലില്‍ മിനിറ്റുകളോളം നിര്‍ത്താന്‍ പഠിക്കുകയും ചെയ്തു.

വേദനകള്‍ സഹിക്കാന്‍ വയ്യാതെ വന്നെങ്കിലും ചാട്ടങ്ങുടെ എണ്ണമുയര്‍ത്തി വന്നു. തലയ്ക്കു മുകളിലേക്ക് ഉയര്‍ത്താനാകാത്ത കൈ ഇടുപ്പിനോടു ചേര്‍ത്തു പിടിച്ച് ഒറ്റക്കാലിലും അല്ലാതെയും 20ല്‍ ഏറെ തരത്തിലുള്ള സ്‌കിപ്പിങ്ങുകള്‍ ചെയ്യാന്‍ തുടങ്ങി. കഠിന പരിശീലനത്തിലൂടെ പാലത്തിന്റെ കൈവരിയിലും പാറപ്പുറത്തുമെല്ലാം സ്‌കിപ്പ് ചെയ്യാന്‍ പഠിച്ചു. രോഗം വന്നതിനു ശേഷം ഞായറാഴ്ച്ചകളെ ഇഷ്ടമല്ലായിരുന്നു. കാരണം അന്ന് കുറേയേറെ ഉപദേശങ്ങള്‍ വരുമായിരുന്നു, പിന്നെ സഹതാപം, സാമ്പത്തികമായി കഷ്ടപാടുകള്‍. താമസിച്ചിരുന്ന വീട് ജപ്തിയിലായപ്പോള്‍ ഞാനും അമ്മയും പഴയ വീട്ടിലേക്കു പോയി. അന്ന് ചില ബന്ധുക്കള്‍ പറഞ്ഞു കണ്ടില്ലേ എന്തൊരു അഹങ്കാരമായിരുന്നു അവള്‍ക്ക് ഇപ്പോള്‍ കിടക്കുന്ന കണ്ടില്ലേ എന്ന്. അപ്പയ്ക്ക് അസൂഖം വന്നപ്പോളോ, എനിക്ക് വയ്യാതായപ്പോളോ തിരിഞ്ഞ് നോക്കാത്തവരായിരുന്നു അവരെല്ലാം. അന്ന് ഞാന്‍ ബന്ധങ്ങള്‍ മുറിച്ചുകളഞ്ഞു.

സ്‌കിപ്പിംങ് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തപ്പോള്‍ ബന്ധുക്കള്‍ വീണ്ടും കുറ്റപ്പെടുത്തലുകളുമായെത്തി. സ്റ്റിറോയ്ഡുകള്‍ കഴിച്ചു വണ്ണം കൂടിയപ്പോള്‍ അവള്‍ പുണെയില്‍ പോയി പെറ്റെണീറ്റു വന്നതാണെന്നു വരെ പറഞ്ഞവരുണ്ട്. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അടുത്ത ദുരന്തം ജീവിതത്തിലേക്ക് വന്നു. അമ്മയ്ക്ക് സ്താനാര്‍ബുദം ആണെന്ന് കണ്ടെത്തി. സ്തനം നീക്കിയ ശേഷം അമ്മ പറമ്പിലിറങ്ങി കൃഷി ചെയ്തിരുന്നു. കീമോ തെറാപ്പിയിലൂടെ അമ്മയുടെ മുടിയെല്ലാം പോയി. റബര്‍ മരങ്ങള്‍ വെട്ടിവിറ്റ് വീടിനെ ജപ്തിയില്‍ നിന്നും തിരിച്ചു പിടിച്ചു.

പിന്നെ ഞാന്‍ 90 ദിവസത്തെ ജിം പരിശീലനത്തിന് പോയി. വളരെ ശ്രദ്ധിച്ചാണ് മുന്നോട്ടു പോകുന്നത്. ഏതു രംഗത്തും ആദ്യത്തെയാള്‍ ആകുകയെന്നതു വെല്ലുവിളിയാണ്. ‘ബ്രിട്ടിഷുകാര്‍ക്ക് കൊടുക്കരുത്, എന്റെ ദേഹം നിങ്ങള്‍ ദഹിപ്പിക്കുക’: മണികര്‍ണികയെന്ന പെണ്‍വീര്യം ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സിലുള്ള സ്‌കിപ്പിങ് റെക്കോര്‍ഡ് മറികടക്കണം, എംടിവിയുടെ അഡ്വഞ്ചറസ് ഷോ ആയ റോഡീസിന്റെ ഭാഗമാകണം, പിന്നെ ഉറുമ്പിന്റെയത്രപോലും അനക്കരുതെന്നു പറഞ്ഞ എന്റെ കൈകൊണ്ട് ഭാരമുയര്‍ത്തണം. ഇങ്ങനെ കുറെ സ്വപ്നങ്ങളുണ്ടെന്ന് ചിരിയുടെ കിലുക്കത്തോടെ മെയ്‌മോള്‍ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

x