ജീവിതത്തില്‍ ഒഴിച്ചുകൂടാനാവത്തത് സമാധാനമാണ് അതിപ്പോള്‍ ഒരുപാടുണ്ട്; രണ്ടാം വിവാഹത്തെ കുറിച്ച് മനസ് തുറന്ന് നടി മേഘ്‌ന

മിനിസ്‌ക്രീനില്‍ കുറേ നാളുകളായി തിളങ്ങി നില്‍ക്കുന്ന താരമാണ് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന സീരിയലിലൂടെ അമൃതയായി എത്തിയ താരമാണ് മേഘ്‌ന. ഒരു ദിവ്യ മലയാള സീരിയലായ സ്വാമി അയ്യപ്പ എന്ന പരമ്പരയില്‍ നിന്നാണ് ടെലിവിഷന്‍ ലോകത്തിലേക്ക് താരം പ്രവേശിച്ചത്. പിന്നീട് മലയാളം, തമിഴ് സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2017-ല്‍ ബിസിനസുകാരനായ ഡോണുമായി മേഘ്ന വിവാഹിതയായി. ചലച്ചിത്ര-സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരനാണ് ഡോണ്‍ ടോണി.

വിവാഹം കഴിഞ്ഞതോടെ താരം അഭിനയരംഗത്തുനിന്നും മാറി നിന്നിരുന്നു. എന്നാല്‍ അധികനാള്‍ വിവാഹ ബന്ധം നിലനിന്നില്ല. താരത്തിന്റെ വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഇപ്പോള്‍ മേഘ്‌ന സീകേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലൂടെ വീണ്ടും ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ്. മേഘ്‌നയുടെ വിവാഹമോചന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ചോദിക്കുന്ന ചോദ്യം മേഘ്‌ന വീണ്ടും വിവാഹം കഴിക്കുമോ എന്നായിരുന്നു. ഇപ്പോഴിതാ താരം അതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ്. ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേഘ്‌ന അക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഉടനെയൊന്നും ഒറു വിവാഹത്തെക്കുറിച്ച് ചിന്തിക്കില്ലെന്നും അത് നടക്കില്ലെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്. ജീവിതത്തില്‍ ഒഴിച്ചുകൂടാനാവത്തത് സമാധാനമാണെന്നും അതിപ്പോള്‍ തനിക്ക് ഒറുപാടുണ്ടെന്നും പറയുന്നു. സിനിമയിലും സീരിയലിനും അഭിനയിക്കാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്നാല്‍ തന്റെ ഫസ്റ്റ് ലവ് ഡാന്‍സാണ്. പാട്ടു പാടാനും തനിക്ക് ഇഷ്ടമാണെന്നും മേഘ്‌ന പറഞ്ഞു. ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, ഒന്നും മറക്കരുതെന്നും നമ്മളെ നമ്മളാക്കിയ കുറേ കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിലുള്ളതെന്നും അതൊക്കെ മറന്നാല്‍ നമ്മള്‍ നമ്മളല്ലാതായിപ്പോകുമെന്നും താരം പറഞ്ഞു. ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളില്‍നിന്നും നമുക്ക് പല പാഠങ്ങളും ഓര്‍മ്മകളും ലഭിക്കും. ചിലത് നമ്മുടെ തെറ്റുകളായിരിക്കാം, അതൊന്നും മറക്കേണ്ടതില്ല. അതില്‍നിന്നും നല്ലത് ഉള്‍ക്കൊണ്ട് മുന്നോട്ടു പോവണമെന്നും മേഘ്‌ന വ്യക്തമാക്കി.

ബുദ്ധിമുട്ടുകള്‍ എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാകും. ആ സമയത്ത് എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. നമ്മള്‍ ചിലപ്പോള്‍ അങ്ങനെയുള്ള സമയങ്ങളില്‍ സന്തോഷത്തോടെ ഇരിക്കാം അല്ലെങ്കില്‍ സങ്കടത്തോടെ ഇരിക്കാം. അതില്‍ നിന്നെല്ലാം എഴുന്നേറ്റ് മുന്നോട്ട് പോവാന്‍ സാധിക്കണം അതാണ് നമ്മുടെ വിജയമെന്നും താരം പറയുന്നു. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ സിംഗിളാണെന്നും മിംഗിളാവാന്‍ തയ്യാറല്ലെന്നും പറയുന്നു. ലവ് മ്യാരേജ് ആണോ അറേഞ്ച്ഡ് മ്യാരേജ് ആണോ നല്ലതെന്ന ചോദ്യത്തിന് രണ്ടാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതിയെന്നായിരുന്നു മേഘ്‌നയുടെ മറുപടി.

‘മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെയും മേഘ്‌ന സജീവമാണ്. വീഡിയോകളുടെ ഇടയില്‍ താരം പാട്ടുകളും പാടാറുണ്ട്. ചന്ദനമഴ സീരിയലില്‍ കണ്ണീര്‍പുത്രി ആയിട്ടായിരുന്നു മേഘ്‌ന. എന്നാല്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലില്‍ അതില്‍ നിന്നെല്ലാം വേറിട്ട ഒറു കഥാപാത്രമാണ്. ജ്യോതി എന്നാണ് കഥാപാത്രത്തിന്റെ പേര്.

x