“മകൻ എന്നെ ഉപേക്ഷിച്ചിട്ട് പോയി മോനെ , വിശന്നിട്ട് ഉമ്മയ്ക്ക് ഒന്നും കാണാൻ വയ്യ ” കരഞ്ഞുപറയുന്ന ഉമ്മയ്ക്ക് വേണ്ടി ചെറുപ്പക്കാരൻ ചെയ്തത് കണ്ട് അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം

” ആ അമ്മ തളര്‍ന്ന് വീണ് കിടക്കുകയായിരുന്നു. എഴുന്നേല്‍പ്പിച്ച് ഭക്ഷണവും വെള്ളവും കൊടുത്തു. അപ്പോള്‍ അമ്മ കരഞ്ഞ് കൊണ്ട് പറഞ്ഞത് മകന്‍ ഉപേക്ഷിച്ചു എന്നാണ്”- മുഹമ്മദ് ഉനൈസ് എന്ന ചെറുപ്പക്കാരന്‍ പറയുന്നതാണിത്. മകന്‍ ഉപേക്ഷിച്ച ഒരു അമ്മയെ നീണ്ട രണ്ടര വര്‍ഷക്കാലം ആരുമറിയാതെ സംരക്ഷിച്ച നന്മയുടെ കണിക വറ്റാത്ത ചെറുപ്പക്കാരനാണ് മുഹമ്മദ് ഉനൈസ്.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് ക്ഷീണിച്ച് കിടന്ന സ്ത്രീയെ ആണ് മുഹമ്മദ് ഉനൈസ് രണ്ടര വര്‍ഷക്കാലം പരിപാലിച്ചത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കൊമ്പം സ്വദേശിയാണ് മുഹമ്മദ് ഉനൈസ്. മകന്‍ ഉപേക്ഷിച്ച ആ അമ്മയെ പിന്നീട് മകന്റെ കൈയ്യില്‍ സുരക്ഷിതമായി ആ ചെറുപ്പക്കാരന്‍ ഏല്‍പ്പിക്കുകയും ചെയ്തു. മുഹമ്മദ് ഉനൈസിന്റേയും ആ അമ്മയുടേയും രഹസ്യമായ ആത്മബന്ധം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയാണ്.

മുഹമ്മദ് ഉനൈസിന്റെ ഉമ്മയുടെ സഹോദരിക്ക് കാന്‍സര്‍ ആയിരുന്നു. അവരെ തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയ്ക്ക് കൊണ്ടുവരുന്നത് ഉനൈസ് ആയിരുന്നു. രണ്ടര വര്‍ഷം മുന്‍പ് അവെ ആര്‍ സി സിയില്‍ കാണിക്കാന്‍ വരുന്ന സമയത്താണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് ഒരു സ്ത്രീ തളര്‍ന്ന് കിടക്കുന്നത് ഉനൈസ് കാണുന്നത്. ഉടന്‍ തന്നെ ഉനൈസ് അവരുടെ അടുത്തേക്ക് പോയി ആ സ്ത്രീയെ എഴുന്നേല്‍പ്പിച്ച് വെള്ളം കൊടുത്തു. ഭക്ഷണം കഴിച്ചില്ലെന്ന് പറഞ്ഞപ്പോള്‍ അവിടെ നിന്ന് ഭക്ഷമവും വാങ്ങിച്ച് കൊടുത്തു.

ഭക്ഷണം കഴിക്കുന്നതിനിടയില്‍ അവരോട് ഉനൈസ് കാര്യം അന്വേഷിച്ചു. അപ്പോള്‍ ആ സ്ത്രീ കരഞ്ഞ് കൊണ്ട് പറഞ്ഞത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മകന്‍ തന്നെ വീട്ടില്‍ നിന്നിറക്കി വിട്ട്  ഉപേക്ഷിച്ചു എന്നാണ്.ആ അമ്മയുടെ പരിതാപകരമായ അവസ്ഥ കേട്ടപ്പോള്‍ അവരെ അവിടെ ഉപേക്ഷിക്കാന്‍ ഉനൈസിന് കഴിഞ്ഞില്ല. കാന്‍സര്‍ ബാധിച്ച ഒരു കുട്ടിയെ നോക്കുന്ന ക്രിസ്ത്യന്‍ കുടുംബത്തെ ഉനൈസിന് അറിയാമായിരുന്നു. അവരെ ഉടന്‍ ഉടന്‍ തന്നെ അദ്ദേഹം ബന്ധപ്പെട്ടു. അവര്‍ ഒരു ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. ആ സ്ത്രീയെയും അവിടെ താമസിപ്പിക്കാമെന്ന് ക്രിസ്ത്യന്‍ കുടുംബം വാക്ക് നല്‍കി. തുടര്‍ന്ന് അവരെ അവിടെ രണ്ടര വര്‍ഷത്തോളം താമസിപ്പിക്കുകയും അവര്‍ക്ക് വേണ്ട സാമ്പത്തിക സഹായമെല്ലാം ഉനൈസ് ചെയ്ത് കൊടുക്കുകയും ചെയ്തു. ഇക്കാര്യം അദ്ദേഹം തന്റെ വീട്ടുകാരോട് പോലും പറഞ്ഞിരുന്നില്ല. മാസത്തില്‍ മൂന്ന് തവണ ഉനൈസ് വീട്ടില്‍ പല കള്ളങ്ങളും പറഞ്ഞ് തിരുവനന്തപുരം പോകുമായിരുന്നു.ഇക്കാര്യം ആരും അറിയരുതെന്ന നിര്‍ബന്ധം ആ ചെറുപ്പക്കാരന് ഉണ്ടായിരുന്നു.

ആ അമ്മയെ നോക്കുന്ന കുടുംബവും സാമ്പത്തികമായി വളരെ പ്രയാസം നേരിടുന്നവരായിരുന്നു. അമ്മയ്ക്ക് ഭക്ഷണത്തിനും ചികിത്സയ്ക്കുള്ള പണം ക്രിസ്ത്യന്‍ കുടുംബത്തെ മുറതെറ്റാതെ ഉനൈസ് ഏല്‍പ്പിക്കുകയും ഇടയ്ക്ക് ആ അമ്മയേയും കൂട്ടി പുറത്ത് പോവുകയും ചെയ്തുകൊണ്ടിരുന്നു.ആ അമ്മയുടെ വീട് എവിടെയാണെന്ന് ഉനൈസിന് നേരത്തേ അവര്‍ പറഞ്ഞ് കൊടുത്തിരുന്നു. എങ്കിലും ഉനൈസ് അവരെ അന്വേഷിക്കാന്‍ പോയിരുന്നില്ല. മകന്‍ അമ്മയെ തിരികെ സ്വീകരിക്കും എന്ന വിശ്വാസം ഉനൈസിന് ഇല്ലായിരുന്നു.പിന്നീട് ഉനൈസ് ജോലി ഉപക്ഷിക്കേണ്ടി വന്നപ്പോള്‍ സാമ്പത്തികമായി വളരെയധികം പ്രയാസം നേരിടേണ്ടി വന്നു. അതുകൊണ്ട് തന്നെ ഉനൈസ് തന്റെ സുഹൃത്തിനോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ സാമ്പത്തികമായി അദ്ദേഹം സഹായിച്ചു. എന്നാല്‍ ആ സാമ്പത്തിക സായം തിരികെ നല്‍കാന്‍ ഉനൈസിന് കഴിയാതെ വന്നു. അതോടെയാണ് ആ അമ്മയുടെ മകനെ കണ്ട് ഉനൈസ് സംസാരിക്കുന്നത്. അദ്ദേഹം അമ്മയെ ഏറ്റെടുക്കാമെന്ന് ഉനൈസിനോട് പറഞ്ഞു. തുടര്‍ന്ന് അമ്മയെ മകന്റെ കൈയ്യില്‍ ആ ചെറുപ്പക്കാരന്‍ ഏല്‍പ്പിച്ച് കൊടുത്തു. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ഏല്‍പ്പിക്കുന്ന മക്കള്‍ക്ക് മാതൃകയാണ് ഈ ചെറുപ്പക്കാരന്‍.

x