പുകവലി നിർത്തിവെച്ച് കൂട്ടിവെച്ചത് 13 ലക്ഷം രൂപ; ആ പണം കൊണ്ട് കാർ വാങ്ങി ആൻ്റോ, കയ്യടിച്ച് സോഷ്യൽ മീഡിയ

 

പുകവലി നിർത്തിയ പണം കൊണ്ടു വാങ്ങിയ കാർ എവിടെ എന്നു ചോദിക്കുന്നവരോട് ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായ പൂത്തറയ്ക്കൽ അറയ്ക്കൽ മാറോക്കി ആൻ്റോ പറയും, അതാ പോർച്ചിൽ കിടക്കുന്നുവെന്ന്. 13 ലക്ഷം വിലയുള്ള കാർ ആന്റണി വാങ്ങിയതു പുകവലി നിർത്തിയതിലൂടെ കിട്ടിയ പണം കൂട്ടിവച്ചാണ്.

തൃശ്ശൂർ സ്വദേശിയായ ആൻ്റോയാണ് തന്റെ പുകവലി നിർത്തി കൂട്ടിവെച്ച പണം സ്വരൂപിച്ച് 13 ലക്ഷത്തിന്റെ കാർ സ്വന്തമാക്കിയത്. ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ആൻ്റോ 2002ലാണ് പുകവലി ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത്. 2011 മുതലാണ് ആൻ്റോ സിഗരറ്റിനായി താൻ ചിലവഴിച്ചിരുന്ന തുക മാസംതോറും മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ തയ്യാറായത്. വിലകൂടിയ സിഗരറ്റുകൾ തുടർച്ചയായി ഉപയോഗിച്ചിരുന്ന ആന്റോ, 2002ന്റെ പുതുവത്സരാഘോഷത്തിലാണ് പുകവലി ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കുന്നത്.

വിലകൂടിയ സിഗരറ്റുകളാണ് ആൻ്റോ തിരഞ്ഞെടുത്തിരുന്നത് അതുകൊണ്ട് തന്നെ നിക്ഷേപിക്കുന്ന തുകയും കൂടി വന്നു. സിഗരറ്റുകൾ വാങ്ങാനായി ചിലവാക്കിയിരുന്ന 2000 രൂപയാണ് ആന്റോ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചത് 2017 ന് ശേഷം പ്രതിമാസ നിക്ഷേപം 7000 രൂപ അടച്ചു. സിഗരറ്റിന്റെ വില കൂടുന്തോറും പ്രതിമാസ നിക്ഷേപവും കൂട്ടിക്കൊണ്ടുവന്നു നിക്ഷേപം തുടങ്ങിയപ്പോൾ തന്നെ 10 വർഷത്തിനുശേഷം കിട്ടുന്ന തുകയ്ക്ക് കാർ വാങ്ങണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു അങ്ങനെ കഴിഞ്ഞ ഡിസംബറിൽ ആണ് 13 ലക്ഷം രൂപ വിലയുള്ള കാർ ആന്റോ സ്വന്തമാക്കിയത്.

Articles You May Like

x