കോടികൾ മുടക്കി പണിത കെട്ടിടം ഉത്‌ഘാടനം ചെയ്തതോ 3 അമ്മമാർ , യൂസഫലി എന്ന വലിയ മനുഷ്യന് മുന്നിൽ കണ്ണ് നിറഞ്ഞ് അനുഗ്രഹവുമായി സോഷ്യൽ ലോകം

ലുലു ഗ്രൂപ്പിന്റെ സാരഥിയായ യൂസഫലിയെ കുറിച്ച് പറയുമ്പോൾ ഒരു നൂറ് കഥകൾ ആയിരിക്കും ഓരോരുത്തർക്കും ഉണ്ടാവുക. കാരണം അദ്ദേഹത്തിന്റെ സഹായഹസ്‌തങ്ങൾ ഏറ്റുവാങ്ങിയവർ നിരവധിയാണ്. തന്റെ അരികിലേക്ക് സഹായത്തിനായി ഓടിയെത്തുന്ന വരെ ഒരിക്കലും നിരാശരാകാറില്ല യൂസഫലി. തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായം അവർക്ക് വേണ്ടി ചെയ്യാൻ എപ്പോഴും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. തന്റെ ജോലിക്കാരുടെ പ്രശ്നങ്ങൾ പോലും അറിഞ്ഞു പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് യൂസഫലി എന്ന യൂസഫലിക്കൊപ്പം ജോലി ചെയ്തവർ തന്നെ പലതവണ പറഞ്ഞിട്ടുള്ള കാര്യമാണ്. ഇന്ന് ലോകമൊട്ടാകെ നിറഞ്ഞുനിൽക്കുന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധികായനായി നിലനിൽക്കുമ്പോഴും സഹജീവികളോടുള്ള സ്നേഹവും കരുണയും അദ്ദേഹം മറന്നു പോകുന്നില്ല എന്നതാണ് സത്യം.


തന്റെ വിനയം കൊണ്ടും സൽപ്രവർത്തികൾ കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് യൂസഫലി എന്ന് പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന് അരികിലേക്ക് ചെന്ന് ന്യായമായ ഒരു കാര്യം പറയുകയാണെങ്കിൽ അതിൽ സത്യമുണ്ടെങ്കിൽ അദ്ദേഹം തീർച്ചയായും സഹായഹസ്തവുമായി അവിടെ ഉണ്ടാകുമെന്ന് ഓരോ സാധാരണക്കാർക്കും ഒരു പ്രതീക്ഷയുണ്ട്. തന്റെ മുൻപിൽ കണ്ണുനിറച്ചു നിന്ന് ദുഃഖം പറയുന്നവനെ കൈവിടില്ല യൂസഫലി. തന്നെ കൊണ്ട് സാധിക്കുന്ന സഹായം അവർക്ക് ചെയ്തു കൊടുക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ഓരോ വട്ടവും അദ്ദേഹത്തിന്റെ സഹായഹസ്തങ്ങൾ ഏറ്റിട്ടുള്ളവർ നിരവധിയാണ്. ഇത്രയും മികച്ച ഒരു മനുഷ്യസ്നേഹിയെ കാണാൻ സാധിക്കില്ല എന്നാണ് പലരും പറയാറുള്ളത്. സഹജീവികൾക്ക് അദ്ദേഹം നൽകുന്ന പരിഗണന അവരോട് കാണിക്കുന്ന സ്നേഹം അതൊക്കെ തീർച്ചയായും പഠിക്കേണ്ടത് തന്നെയാണ്.

അദ്ദേഹത്തിന്റെ സഹായഹസ്തങ്ങൾ സ്വീകരിച്ചവർ തന്നെ അദ്ദേഹത്തിന്റെ നൽകുന്ന സ്നേഹവും പ്രാർത്ഥനയും ആണ് അദ്ദേഹത്തിന്റെ വിജയം എന്ന് പറയുന്നത്. ഇപ്പോഴിതാ കൊല്ലം പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർക്ക് താമസിക്കാനായി തണൽ ഒരുക്കിയിരിക്കുകയാണ് ലുലു ഗ്രൂപ്പ്. 15 കോടിയിലധികം രൂപ ചെലവഴിച്ചാണ് ബഹുനില മന്ദിരം അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്. ഗാന്ധിഭവനിലെ മൂന്ന് അമ്മമാരെ കൊണ്ട് തന്നെയാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്. ഗാന്ധിഭവനുമായി ആറുവർഷമായി ഉള്ള ഒരു ആത്മബന്ധം ആയിരുന്നു യൂസഫലിയുടെ. ആ സ്വപ്നം യാഥാർഥ്യമാക്കിയ സന്തോഷത്തിലാണ് യൂസഫലി. അമ്മമാർക്ക് താമസിക്കാനായി 15 കോടിയിലധികം രൂപയാണ് ചിലവഴിച്ച് അദ്ദേഹം ബഹുനില മന്ദിരം അദ്ദേഹം ഒരുക്കിയത്. വളരെ ലളിതമായ ഒരു ചടങ്ങ് തന്നെയായിരുന്നു ഈ ഉദ്ഘാടനം.

അമ്മമാരെ കൊണ്ട് തന്നെ ഉദ്ഘാടനം നടത്തിക്കണമെന്നതും അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അതോടൊപ്പം തന്നെ കെട്ടിട പരിപാലനത്തിനായി പ്രതിമാസം ഒരു ലക്ഷം രൂപ വീതമാണ് നൽകുന്നതായിരിന്നു യൂസഫലി പറഞ്ഞിരുന്നത്. ഇതേ വേദിയിൽ തന്നെ അദ്ദേഹം മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിട്ടുണ്ട്. ഇതുപോലെതന്നെ പുതിയൊരു പാർപ്പിട സമുച്ചയം നിർമിച്ചിരിക്കും. അത്യാധുനിക സൗകര്യങ്ങളാണ് കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. ആരുമില്ലാത്തവർക്ക് ഈശ്വരന്റെ കരങ്ങൾ പോലെ യൂസഫലി വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

x