അമ്മയുടെ രണ്ടാം വിവാഹം നടത്തികൊടുത്ത് മകൾ; രണ്ടു മക്കളായപ്പോൾ ചിലവിന് പോലും കൊടുക്കാതെ ആദ്യ ഭർത്താവ് വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു

ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ ഒരേയൊരു തവണ നടക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വിവാഹം. മാനസിക പൊരുത്തക്കേട് കൊണ്ട് പലരും വിവാഹബന്ധം പാതിവഴിയിൽ ഉപേക്ഷിച്ചു പോകാറുണ്ട് .വിവാഹ ബന്ധം വേർപെടുത്തുന്നതും പുനർവിവാഹം ചെയ്യുന്നതും ഒക്കെ ഇപ്പോൾ വലിയ കാര്യമല്ല, പക്ഷേ ചില സ്ഥലങ്ങളിൽ ചില സമൂഹത്തിനിടയിൽ വിവാഹ ബന്ധം വേർപെടുത്തുന്നതും പുനർവിവാഹവും ഒക്കെ വലിയ തെറ്റായാണ് കാണുന്നത് .പെൺകുട്ടികളെ പ്രായവും പക്വതയും ഇല്ലാത്ത കാലത്ത് വിവാഹം കഴിച്ചു വിട്ടു ഒടുവിൽ മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാതെ വരികയും ഭർത്താവിൻറെ വീട്ടിൽ ബുദ്ധിമുട്ടുകൾ ഏറിവരികയും വരുന്ന സാഹചര്യത്തിൽ സ്വന്തം വീട്ടിൽ പോലും പറയാതെ ആത്മഹത്യയ്ക്ക് മുതിർന്ന പെൺകുട്ടികളെയും നമുക്ക് കാണാം .

ഇനി പ്രണയിച്ച് വിവാഹം കഴിച്ച വരാണെങ്കിൽ ദാമ്പത്യ ജീവിതത്തിലെ പൊരുത്തകേടുകൾ വീട്ടുകാരോട് മറച്ചുവെച്ച് സ്വയം സഹിച്ച് ജീവിക്കുന്നവരെയും കാണാവുന്നതാണ്. എന്നാൽ മറ്റു ചിലരാവട്ടെ വിവാഹബന്ധം വേണ്ട എന്ന് ഉറപ്പിച്ചു കൊണ്ട് ഡിവോഴ്സ് നൽകുകയും മറ്റൊരു ജീവിതം തെരഞ്ഞെടുക്കുകയും ചെയ്യുന്നു, മകൾ ഒരമ്മയ്ക്ക് വേണ്ടി നടത്തിയ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങൾ ആണ് ഇപ്പോൾസോഷ്യൽ മീഡിയ ശ്രദ്ധനേടുന്നത്.പതിനേഴാമത്തെ വയസ്സിൽ വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് അമ്മ വിവാഹം ചെയ്യുന്നത്, ഭർത്താവിനോട് മാനസികമായി അടുക്കാൻ ആ യുവതിക്ക് ഒരിക്കലും സാധിച്ചില്ല, രണ്ട് മക്കൾ ഉണ്ടാവുകയും ചെയ്തു ,പക്ഷേ മക്കളുടെ പഠന ചെലവിനും കുടുംബത്തെ ചെലവിന് പോലും അദ്ദേഹം ഒരു കാശുപോലും നൽകുമായിരുന്നില്ല. തുടർന്ന് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി.

അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, അതുകൊണ്ടുതന്നെ മറ്റൊരു പങ്കാളിയെ തിരഞ്ഞെടുക്കാൻ അവർ ഭയന്നിരുന്നു. ഏറെക്കാലത്തെ മാനസിക തയ്യാറെടുപ്പിന് ശേഷം അവർ ജീവിതത്തിലേക്ക് മറ്റൊരു പങ്കാളിയെ തെരഞ്ഞെടുത്തു.ആൽഫാവൈഫ് എന്ന പേരിലുള്ള ട്വിറ്റർ ഉപയോക്താവാണ് അമ്മയുടെ വിവാഹവാർത്ത പങ്കുവച്ചത് .അമ്മയ്ക്ക് വിവാഹത്തിന് താൻ ഒരു മോതിരം  സമ്മാനം നൽകിയെന്നും യുവതി കുറിച്ചു. അമ്മ വിവാഹത്തിന് തയ്യാറെടുക്കുന്ന കാര്യം പറഞ്ഞപ്പോൾ 16 വയസ്സുകാരനായ തൻറെ സഹോദരൻ പോലും ആദ്യം നിഷേധിച്ചിരുന്നു, പിന്നീട് അവരെല്ലാവരും മനസ്സു മാറുകയും അമ്മയുടെ തീരുമാനത്തെ സ്വീകരിക്കുകയായിരുന്നു. അമ്മ വിവാഹ വേഷത്തിൽ പന്തലിൽ സന്തോഷത്തിലായിരുന്നു,

ഞങ്ങൾ എല്ലാവരും അമ്മയുടെ പുതിയ ജീവിത പങ്കാളിയോടൊപ്പം ഇനി സന്തോഷത്തോടെ ജീവിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. വിവാഹപ്പന്തലിൽ അമ്മ നവവധുവായി ഒരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ സഹോദരനും ഏറെ സന്തോഷിക്കുകയും ചെയ്തു, വളരെ ആഘോഷത്തോടെ കൂടി തന്നെയാണ് അമ്മയുടെ വിവാഹം നടത്തിയത്. 15 വർഷം മുൻപ് അമ്മ അനുഭവിച്ച മാനസിക സംഘർഷങ്ങൾ എല്ലാം ഇപ്പോൾ അവസാനിച്ചു, പുതിയൊരു ജീവിതത്തിൽ അമ്മയ്ക്ക് ഒരുപാട് പ്രതീക്ഷകളുണ്ട് പ്രതീക്ഷയ്ക്ക് താങ്ങും തണലുമായി ഞങ്ങൾ അമ്മയ്ക്കൊപ്പം ഉണ്ടാകുമെന്നും യുവതി സോഷ്യൽ മീഡിയയിലൂടെ പറയുന്നു.

Articles You May Like

x