നില മോളുടെ ആദ്യ പിറന്നാൾ ആഘോഷമാക്കി പേർളിയും ശ്രീനിഷും ; ലക്ഷങ്ങൾ പൊടിപിടിച്ച ജന്മദിന ആഘോഷ വീഡിയോ കാണാം

പ്രേക്ഷകരുടെ പ്രിയ്യപ്പെട്ട താരദമ്പതികളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. ടെവിവിഷന്‍ അവതാരിക, യുട്യൂര്‍, നടി, മോട്ടിവേഷണല്‍ സ്പീക്കര്‍ തുടങ്ങിയ നിലകളിലെല്ലാം സജീവമാണ് പേര്‍ളി. സീരിയല്‍ താരം ശ്രീനിഷും പേര്‍ളിയും തമ്മില്‍ പ്രണയത്തിലാവുന്നത് ബിഗ് ബോസ് സീസണ്‍ 1 ഷോയ്ക്കിടെയാണ്. എന്നാല്‍ ബിഗ് ബോസ് ഷോയില്‍ വിജയിക്കാനുള്ള തന്ത്രമാണിതെന്ന് പലരും വ്യാഖ്യാനിച്ചു. എന്നാൽ ഇരുവരും ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ മാസങ്ങൾക്കകം തന്നെ വിവാഹനിശ്ചയം നടത്തി ഉടൻ വിവാഹിതരാകുമെന്ന് അറിയിച്ചു. വിവാഹ നിശ്ചയം നടന്ന് കുറച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ഇരുവരും ക്രിസ്ത്യൻ, ഹിന്ദു മതാചാരപ്രകാരം വിവാഹിതരായി. വലിയ ആഘോഷമായിട്ടാണ് ഇരുവരുടേയും വിവാഹം നടന്നത്. ബി​ഗ് ബോസ് ഹൗസിൽ പ്രണയ ജോഡികൾ ആയിരിക്കുമ്പോൾ തന്നെ ഇരുവരേയും പേർളിഷ് എന്നാണ് ആരാധകർ വിളിച്ചിരുന്നത്.ബിഗ് ബോസ് ഷോ കഴിഞ്ഞ് കുറച്ചു നാളുകള്‍ക്ക് ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു.

2021 മാർച്ച് 20ന് ആണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ആദ്യത്തെ കൺമണിയെ ​ഗർഭിണിയായപ്പോൾ മുതലുള്ള വിശേഷങ്ങൾ വിടാതെ ആരാധകരെ അറിയിച്ചിരുന്നു പേർളിയും ശ്രീനിഷും. മകൾക്ക് നില എന്നാണ് രണ്ടുപേരും ചേർന്ന് പേരിട്ടത്. മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലുമുള്ള സന്തോഷങ്ങൾ പേർളിയും ശ്രീനിഷും പ്രേക്ഷകരെ അറിയിച്ചിരുന്നു. ഞായറാഴ്ചയാണ് നിലയ്ക്ക് ഒരു വയസ്സ് തികഞ്ഞത്. മകളുടെ പിറന്നാള്‍ വലിയ ആഘോഷമാക്കിയിരിക്കുകയാണ് പേര്‍ളിയും ശ്രീനിഷും.

”നിലയ്ക്ക് ഇന്ന് ഒരു വയസ്. ഞങ്ങൾക്ക് അവളെ ഉമ്മ വയ്ക്കുന്നതും കെട്ടിപിടിക്കുന്നതും നിർത്താൻ കഴിഞ്ഞില്ല. അവൾ ഞങ്ങളുടെ സ്നേഹത്തിന്റെ ഏറ്റവും തിളക്കമുള്ള കിരണമാണ്. അതുപോലെ അവൾ ഞങ്ങളുടെ ഏറ്റവും വലിയ ടീച്ചർ കൂടിയാണ്. മമ്മയും ഡാഡയും നിന്നെ സ്നേഹിക്കുന്നു നില. അവൾ നിങ്ങൾക്കെല്ലാവർക്കും സ്നേഹം അറിയിക്കുന്നു… അവളുടെ വലിയ കുടുംബം- എന്നാണ് പേളിയും ശ്രീനിഷും കുറിച്ചിരിക്കുന്നത്.

 

ജം​ഗിൾ തീമിൽ നിലയ്ക്കിഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളെയെല്ലാം ഉൾക്കൊള്ളിച്ച് മനോഹരമായ കേക്കാണ് പിറന്നാളിന് മുറിച്ചത്. നിരവധിപേർ സോഷ്യൽ മീഡിയ വഴി നിലയ്ക്ക് ആശംസകൾ നേർന്നു. ഇതുപോലെയുള്ള അച്ഛനേയും അമ്മയേയും കിട്ടിയതില്‍ നില ഭാഗ്യവതിയാണെന്നും കമന്റുകളുണ്ട്. ഇതിന് മുമ്പ് പലപ്പോഴും നിലയുടെ ക്യൂട്ട് ചിത്രങ്ങൾ പേര്‍ളിപങ്കുവച്ചിട്ടുണ്ട്. നില നല്ല ക്യൂട്ടാണെന്നാണ് പലരുടേയും അഭിപ്രായം. നിരവധി താരങ്ങളും ആരാധകരുമാണ് നിലയ്ക്ക് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. നടി ഭാമ, ദീപ്തി വിധു പ്രതാപ്, ലക്ഷ്മി നക്ഷത്ര തുടങ്ങിയവരാണ് ആശംസകൾ അറിയിച്ചെത്തിയിരിക്കുന്നത്. ഭർത്താവ് ശ്രീനിഷിനും മകൾ നിലയ്ക്കുമൊപ്പമുള്ള ജീവിതം ആഘോഷമാക്കുകയാണ് പേര്‍ളി. ഗർഭിണി ആയിരുന്ന സമയത്ത് ശ്രീനിഷ് നോക്കിയതിനെ കുറിച്ചും പേളി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെ പോലെയായിരുന്നു നോക്കിയിരുന്നത് എന്നാണ് പേര്‍ളികുറിച്ചത്.എന്തായാലും പിറന്നാള്‍ ആഘോഷം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്. കുഞ്ഞ് നിലയ്ക്കും ആരാധകര്‍ ഏറെയാണിപ്പോള്‍.

Articles You May Like

x