”മക്കളെ മോർച്ചറിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യുന്നത് രമ കാണിച്ചു കൊടുത്തിട്ടുണ്ട്,മൃതദേഹം കണ്ട് ആരെങ്കിലും മൂക്കുപൊത്തുന്നത് കണ്ടാൽ രമ ദേഷ്യപ്പെടും”;രമയുടെ ഓര്‍മ്മകളില്‍ ജഗദീഷ്‌

റ് വര്‍ഷത്തെ രോഗത്തിന് വിടപറഞ്ഞ് ജഗദീഷിന്റെ ഭാര്യ ഡോ. രമ അന്തരിച്ചത് കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ്. രമയുടെ ഓര്‍മ്മകളില്‍ വാചാലനാകുകയാണ് ജഗദീഷ് ഇപ്പോള്‍.ജഗദീഷിന്റെ രണ്ടാമത്തെ ചേച്ചി വെങ്ങാനൂര്‍ ഹൈസ്‌ക്കൂളിലെ കെമിസ്ട്രി ടീച്ചറായിരുന്നു. പത്താം ക്ലാസ് പരീക്ഷയുടെ പേപ്പർ വാല്യുവേഷൻ കഴിഞ്ഞ് ചീഫ് എക്സാമിനറുടെ വീട്ടിൽ അവ കൊടുക്കാൻ പോയപ്പോൾ ജഗദീഷ്‌ കണ്ട കാഴ്ച പറമ്പിൽ നിന്ന് തേങ്ങ പെറുക്കി തേങ്ങാപ്പുരയിലാക്കുകയാണ് ടീച്ചറുടെ മകളെയാണ്.മോളെന്ത് ചെയ്യുന്നു എന്ന് ജഗദീഷിന്റെ അളിയന്‍ ചോദിച്ചപ്പോള്‍ എംബിബിഎസ് ഫൈനല്‍ ഇയറിന് പഠിക്കുന്നു എന്നായിരുന്നു മറുപടി. വീട്ടിലെത്തയ അളിയന്‍ ജഗദീഷിനോട് നമുക്കിതൊന്ന് ആലോചിച്ചാലോ എന്ന് ചോദിക്കുകയായിരുന്നു.അന്ന് എംജി കോളജിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് ജഗദീഷ്‌.

നാടകസംഘത്തിൽ ഒപ്പമുണ്ടായിരുന്ന തോമസ് മാത്യു അന്ന് രമയുടെ ജൂനിയറാണ്. അദ്ദേഹത്തോട് ജഗദീഷ്‌ അന്വേഷിച്ചപ്പോൾ ‘രമ അൽപം ടഫ് ആണ്’ എന്നാണ് പറഞ്ഞത്.കല്യാണത്തിന്റെ പിറ്റേദിവസം തന്നെ ആ ടഫ്നസ് ‘ജോലിയോടുള്ള ഡെഡിക്കേഷൻ’ ആണെന്ന് മനസ്സിലായി. അധികം സംസാരമില്ലെങ്കിലും നല്ല ഹ്യൂമർ സെൻസാണ്. രമയുടെ കൂട്ടുകാരികളെല്ലാം കല്യാണം കഴിച്ചത് ഡോക്ടർമാരെ. ഡോക്ടറെ കല്യാണം കഴിക്കാത്തതിൽ വിഷമം ഉണ്ടോ എന്ന് ഒരു ദിവസം ജഗദീഷ്‌ ചോദിച്ചു. ‘ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ’ എന്നായിരുന്നു മറുപടി.നീറമൺകരയിൽ സ്ഥലം വാങ്ങി ഞാൻ വച്ച കൊച്ചുവീട്ടിലേക്കാണ് രമയെ വിവാഹം കഴിച്ചു കൊണ്ടുവന്നത്. ഹൗസ് സർജൻസി തുടങ്ങിയിരുന്നു അന്ന്. രാവിലെ എട്ടിനു മുൻപ് മെഡിക്കൽ കോളജിലെത്തണം. അടുക്കളയിൽ കയറി ദോശ ചുടാനും ചായയിടാനുമൊക്കെ രമയും കൂടും, പിന്നെ ബസ് പിടിക്കാനോടും. പഠനം പൂർത്തിയാക്കി ആദ്യം വിഴിഞ്ഞം പ്രൈമറി ഹെൽത് സെന്ററിൽ അസിസ്റ്റന്റ് സർജനായി ജോലിക്ക് കയറി. അപ്പോഴേക്കും ജഗദീഷ് സ്‌കൂട്ടര്‍ വാങ്ങി. രമയെ കൊണ്ടുവിട്ട് ജഗദീഷ് ജോലിക്ക് പോകും.സിനിമകളെല്ലാം റിലീസിനേ കാണുന്ന ജഗദീഷ് സിനിമയില്‍ വലിയ താല്‍പ്പര്യമില്ലാത്ത രമയോട് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയില്‍ അവസരം കിട്ടിയത് മടിച്ചാണ് പറഞ്ഞത്.രമയെ താന്‍ ഒരിക്കലേ നിര്‍ബന്ധിച്ച് ഫസ്റ്റ് ഷോയ്ക്ക് അയച്ചിട്ടുള്ളൂ എന്നും അത് സേതുരാമയ്യര്‍ സി ബി ഐ എന്ന സിനിമയയ്ക്ക് ആണെന്നും അതില്‍ താനാണ് വില്ലനെന്ന സസ്‌പെന്‍സ് വെളിപ്പെടുത്തിയിരുന്നില്ലെന്നും ജഗദീഷ് പറയുന്നു.മക്കളുമായി സിനിമ കണ്ടിറങ്ങിയ രമയ്ക്ക് തിയറ്ററിലെ തിരക്കു കാരണം കാർ പാർക്കിങ്ങിൽ നിന്ന് ഇറക്കാൻ പറ്റിയില്ല. ‘എത്ര സസ്പെൻസ് ഉണ്ടെങ്കിലും ശരി, ഇനി ഫസ്റ്റ് ഷോ എന്നു പറഞ്ഞു വന്നേക്കരുത്’ എന്നാണ് ജഗദീഷിനോട് രമ അന്ന് പറഞ്ഞത്‌.

എന്നും രാവിലെ 4മണിക്കുണര്‍ന്ന് രമ ഹെല്‍ത്ത് ക്ലബില്‍ പോകുമായിരുന്നു. തിരിച്ച് വന്ന് ബ്രേക്ക് ഫാസ്റ്റുംഉച്ചഭക്ഷണവും തയ്യാറാക്കി ടിഫിന്‍ പാക്ക് ചെയ്യും. സർവീസിൽ കയറുമ്പോൾ അസിസ്റ്റൻറ് പൊലീസ് സർജനായിരുന്നു രമ. പിന്നീട് ഡെപ്യൂട്ടി പൊലീസ് സർജനും പൊലീസ് സർജനുമായി. സർവീസിൽ കയറുമ്പോൾ അസിസ്റ്റൻറ് പൊലീസ് സർജനായിരുന്നു രമ. പിന്നീട് ഡെപ്യൂട്ടി പൊലീസ് സർജനും പൊലീസ് സർജനുമായി. സർവീസും റാങ്കും വച്ച് എഡിജിപി പോസ്റ്റിന് തുല്യമാണ് അത്. മികച്ച അധ്യാപികയായിരുന്നു രമ. 200 കുട്ടികളുള്ള ക്ലാസിൽ പഠിപ്പിക്കുമ്പോഴും മൈക്ക് ഉപയോഗിക്കില്ല. ഇടയ്ക്ക് കേസ് സംബന്ധിച്ച് കോടതിയിൽ മൊഴി കൊടുക്കാൻ പോകേണ്ടതിനാൽ പോസ്റ്റുമോർട്ടം വിവരങ്ങൾ അന്നന്നു തന്നെ കംപ്യൂട്ടറിൽ സേവ് ചെയ്തു വയ്ക്കും.രമ ഫൊറൻസിക് സർജനാകാൻ തന്നെ ജനിച്ചയാളാണ് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. മൃതദേഹം കണ്ട് ആരെങ്കിലും മൂക്കുപൊത്തുന്നത് കണ്ടാൽ രമ ദേഷ്യപ്പെടും. മക്കളെ മോർച്ചറിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യുന്നത് കാണിച്ചു കൊടുത്തിട്ടുണ്ട്. രണ്ടാമതു ഗർഭിണിയായപ്പോൾ പലരും മുഖം ചുളിച്ചു, ‘ഗർഭിണി മൃതദേഹമൊക്കെ കീറിമുറിക്കുന്നത് ശരിയാണോ?’ ‘പ്രസവവേദന വന്നാലെന്താ, തൊട്ടടുത്തല്ലേ ലേബർ റൂം, പോയങ്ങു പ്രസവിക്കും…’എന്നാണ് രമ ചോദിച്ചവര്‍ക്ക് മറുപടി കൊടുത്തത്‌

സർവീസിൽ കയറുമ്പോൾ അസിസ്റ്റൻറ് പൊലീസ് സർജനായിരുന്നു രമ. പിന്നീട് ഡെപ്യൂട്ടി പൊലീസ് സർജനും പൊലീസ് സർജനുമായി. സർവീസും റാങ്കും വച്ച് എഡിജിപി പോസ്റ്റിന് തുല്യമാണ് അത്. മികച്ച അധ്യാപികയായിരുന്നു രമ. 200 കുട്ടികളുള്ള ക്ലാസിൽ പഠിപ്പിക്കുമ്പോഴും മൈക്ക് ഉപയോഗിക്കില്ല. ഇടയ്ക്ക് കേസ് സംബന്ധിച്ച് കോടതിയിൽ മൊഴി കൊടുക്കാൻ പോകേണ്ടതിനാൽ പോസ്റ്റുമോർട്ടം വിവരങ്ങൾ അന്നന്നു തന്നെ കംപ്യൂട്ടറിൽ സേവ് ചെയ്തു വയ്ക്കും. ഞായറാഴ്ച മാത്രമാണ് ഒരു മണിക്കൂർ പകലുറക്കം. അതു കഴിഞ്ഞാൽ എണീറ്റു വന്ന് തുണികൾ തേക്കും. അസുഖം വരുന്നതു വരെ വീട്ടിൽ ജോലിക്കാരെ നിർത്താൻ രമ സമ്മതിച്ചിരുന്നില്ല.സിനിമയ്ക്ക് എത്ര പ്രതിഫലം ലഭിക്കുമെന്ന് രമയ്ക്ക് അറിയില്ല. അമിതമായി പണം ചെലവഴിക്കുന്നത് രമയ്ക്ക് താല്പ്പര്യമില്ലായിരുന്നു. കോവളത്ത് പോയി ബീച്ചും സൂര്യാസ്തമയവും കടലുമെല്ലാം കാണാന്‍ രമയ്ക്ക് ഇഷ്ടമായിരുന്നു.കാറെടുത്ത സമയത്ത് രമ ജഗദീഷിനോട് പറഞ്ഞത് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമേ കാറെടുക്കാവൂവെന്നും എന്നാല്‍ ചെലവ് ചുരുക്കാമെന്നാണ്. സ്വന്തം ഇഷ്ടത്തിന് ഡ്രൈവിംങ് പഠിച്ച രമ പിന്നീട് തന്നെക്കാള്‍ വലിയ ഡ്രൈവര്‍ ആയെന്നും ജഗദീഷ് പറയുന്നു.ലൊക്കേഷനിലെ തമാശകളും മറ്റും ഞാൻ പറയുമെങ്കിലും രമ ജോലിക്കാര്യം വീട്ടിൽ ചർച്ച ചെയ്യില്ല. പല കേസുകളിലും വലിയ സമ്മർദം അനുഭവിച്ചിട്ടുണ്ട് രമ.

പെട്ടന്നൊരു ദിവസം രമയുടെ ഒപ്പിന് നീളം കുറഞ്ഞുവെന്ന് ജഗദീഷിന് തോന്നി. കൈകള്‍ക്ക് വഴക്കം കുറയുന്നതിന്റെ ആദ്യ ലക്ഷണമായിരുന്നു അത്. നടക്കാനും ജോലി ചെയ്യാനുമെല്ലാം പിന്നീട് ബുദ്ധിമുട്ടായി.പാർക്കിൻസൺസിന്റെയും മോട്ടോ ന്യൂറോൺ ഡിസീസിന്റെയും ല ക്ഷണങ്ങളുണ്ടായിരുന്നു രമയുടെ രോഗത്തിൽ. പിന്നെ സെറിബെല്ലത്തിന്റെ പ്രവർത്തന തകരാറും കണ്ടെത്തിവെല്ലൂരിലെ ഡോ. മാത്യു അലക്സാണ്ടർ ആണ് ആദ്യം ചികിത്സിച്ചത്. ‘വീഴാൻ സാധ്യതയുണ്ട്, വാക്കിങ് സ്റ്റിക്കോ വീൽചെയറോ ഉപയോഗിക്കണ’മെന്ന് അദ്ദേഹം പറഞ്ഞിട്ടും രമ സമ്മതിച്ചില്ല. രണ്ടു വർഷത്തിനിടെയാണ് രോഗം മൂർച്ഛിച്ചത്.മരിക്കുന്ന അന്നും നല്ല ഉത്സാഹത്തിലായിരുന്നു രമ.നെഞ്ചിനുള്ളിൽ കഫം കുറുകുന്ന ഒച്ച കേട്ട് വായിലൂടെ ട്യൂബ് ഇട്ടു കഫം എടുത്തു.പിന്നെ ജഗദീഷ് കാണുന്നത് രമ കട്ടിലിലേക്ക് മയങ്ങി വീഴുന്നതാണ്. കാര്‍ഡിയാക് അറസ്റ്റ് ആയിരുന്നു മരണ കാരണം.രമയെപ്പോലെ ഡോക്ടറാകണം എന്നാണ് കൊച്ചുമകള്‍ കാര്‍ത്തികയുടെ ഇപ്പോഴത്തെ സ്വപ്‌നമെന്നും ജഗദീഷ് പറയുന്നു.

Articles You May Like

x