നടി ശ്യാമിലിയുടെ മുപ്പത്തിനാലാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷമാക്കി ബേബി ശാലിനിയും സഹോദരൻ റിച്ചാർഡും

എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിൽ കൂടി മലയാളികളുടെ ഹൃദയത്തിൽ കേറി പറ്റിയ ബാലതാരമായിരുന്നു ബേബി ശാലിനി, തൻറെ ആദ്യ ചിത്രത്തിൽ കൂടി തന്നെ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടി എടുത്തു എന്ന് തന്നെ പറയാം , 1983 മുതൽ 1990 വരെയുള്ള കാലത്ത് മലയാളം, തമിഴ്, തെലുഗ് എന്നീ ഭാഷകളിൽ അമ്പതിന് മുകളിൽ ചിത്രങ്ങളിന് ആണ് ബാലതാരമായി ബേബി ശാലിനി അഭിനയിച്ചത്, അത് കൊണ്ട് തന്നെ എല്ലാ ഭാഷകളിലും ചെറുപ്പത്തിൽ താരം പ്രശസ്‌ത ആയിരുന്നു

അത് കൊണ്ട് തന്നെയാണ് ഇന്നും ശാലിനി ബേബി ശാലിനി എന്ന് അറിയപെടുന്നത്, ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം 1997ൽ ആയിരുന്നു ശാലിനി മലയാള സിനിമയിൽ തിരികെ എത്തുന്നത് അതും ബാലതാരത്തിൽ നിന്ന് നായികയായിട്ടായിരുന്നു അരങ്ങേറ്റം, നായികയായി വന്ന് അഭിനയിച്ച ആദ്യ ചിത്രവും വൻ സൂപ്പർ ഹിറ്റായിരുന്നു, ഫാസിൽ സംവിധനം ചെയ്‌ത്‌ നടൻ കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച അനിയത്തിപ്രാവിൽ നായികയായിട്ടായിരുന്ന ബേബി ശാലിനിയുടെ രണ്ടാം വരവ്, മലയാള സിനിമ അന്നുവരെ കാണാത്ത ബമ്പർ ഹിറ്റായിരുന്നു ആ ചിത്രം

ബേബി ശാലിനിയെ പോലെ തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരം തന്നെയാണ് ബേബി ശ്യാമിലിയും, ശാലിനിയുടെ സഹോദരിയാണ് ശ്യാമിലി, ശ്യാമിലി 1989ൽ തമിഴ് സിനിമയിൽ കൂടിയാണ് ബാലതാരമായി അരങ്ങേറ്റം കുറിച്ചത്, തൻറെ ആദ്യ മലയാള ചിത്രമായ മാളൂട്ടിയിൽ കൂടി ശ്യാമിലിയും കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ബാല താരത്തിന് ഉള്ള അവാർഡ് സ്വന്തമാക്കുകയാണ് ചെയ്‌തത്‌, അത് കൂടാതെ കേന്ദ്ര സർക്കാരിന്റേയും, തമിഴ് സർക്കാറിന്റയും, കർണാടക സർക്കാരിന്റെയും മികച്ച ബാല താരത്തിനുള്ള അവാർഡുകളും ബേബി ശാലിനി സ്വന്തമാക്കിട്ടുണ്ട്

നടി ശാലിനി 2000ത്തിൽ തമിഴിലെ സൂപ്പർ സ്റ്റാർ അജിത്തിനെ വിവാഹം കഴിക്കുകയായിരുന്നു, ഇരുവരുടെയും പ്രണയ വിവാഹം കൂടിയായിരുന്നു അത്, വിവാഹ ശേഷം സിനിമയിൽ നിന്ന് ശാലിനി പൂർണമായും വിട്ട് നിൽക്കുകയാണ് പിന്നെ ചെയ്‌തത്‌, ഇരുവർക്കും അനുഷ്‌ക ആദ്‌വിക് എന്ന രണ്ട് മകൾ കൂടിയുണ്ട്, സോഷ്യൽ മീഡിയയിൽ ഇന്നും അക്കൗണ്ടുകൾ ഇല്ലാത്ത താരം കൂടിയാണ് ശാലിനി, ഇന്നും താൻ ഉപയോഗിക്കുന്നത് പഴേ കീപാഡ് ഫോൺ ആണെന്ന് താരം നിരവതി അഭിമുഖങ്ങളിൽ മുമ്ബ് പറഞ്ഞിട്ടുണ്ട്, അത് കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വരുമ്പോൾ വൈറലായി മാറാറുള്ളതാണ്

നടി ശ്യാമിലി ഇന്നും സിനിമയിൽ സജീവമാണ് എന്നാൽ നടിയായ ശേഷം ശാലിനിയുടെ അത്ര തിളങ്ങാൻ ഇതുവരേക്കും ശ്യാമിലിക്ക് സാധിച്ചിട്ടില്ല എന്നതാണ് വാസ്‌തവം, ശ്യാമിലി ഇതുവരേക്കും വിവാഹം കഴിച്ചിട്ടില്ല , ഇപ്പോൾ ശ്യാമിലിയുടെ മുപ്പത്തിനാലാം ജന്മദിനം സഹോദരി ശാലിനിയും സഹോദരൻ റിച്ചാർഡും കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, ശ്യാമിലിയുടെ പിറന്നാൾ ആഘോഷത്തിലും തിളങ്ങിയത് സഹോദരി ശാലിനി തന്നെയാണ്, നിരവതി പേരാണ് നടി ശ്യാമിലിക്ക് ജന്മദിന ആശംസകൾ അറിയിച്ചത്, ജന്മദിന ആശംസ അയച്ച എല്ലാവര്ക്കും താരം തിരികെ നന്ദിയും അറിയിച്ചിട്ടുണ്ട്

x