Categories: Viral News

ബാലയ്ക്ക് ഓണസദ്യ വിളമ്പിനൽകി രണ്ടാം ഭാര്യാ , മകൾ പാപ്പുവിനൊപ്പം ഓണം ആഘോഷമാക്കി അമൃതയും , ഓണാഘോഷ വീഡിയോ കാണാം

മലയാളി ആരാധകരുടെ പ്രിയ നടന്മാരിൽ ഒരാളാണ് ബാല . 2003 ൽ പുറത്തിറങ്ങിയ അൻപ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ താരം കളഭം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് എത്തുന്നത് . ആദ്യ ചിത്രം കൊണ്ട് മലയാളി പ്രേഷകരുടെ ശ്രെധ നേടിയ ബാല , പിന്നീട് നായകനായും സഹനടനായും വില്ലനായും വേഷമിട്ട് മലയാള സിനിമാലോകത്ത് സ്ഥാനമുറപ്പിക്കുകയായിരുന്നു .. ബിഗ് ബി , എന്ന് നിന്റെ മൊയ്‌ദീൻ , പുതിയ മുഖം തുടങ്ങി ചിത്രങ്ങളിലെ വേഷങ്ങൾ താരത്തിന് ഏറെ പ്രേക്ഷക പ്രശംസ നേടികൊടുത്തിരുന്നു ..

എന്നാൽ സിനിമപോലെ അത്ര ശുഭമായിരുന്നില്ല ബാലയുടെ ആദ്യ വിവാഹം .. ഗായിക അമൃതയുമായി 2010 ൽ വിവാഹിതനായ ബാല 2019 ൽ വിവാഹമോചനം നേടുകയായിരുന്നു .. ഇരുവർക്കും പാപ്പു എന്ന് വിളിക്കുന്ന ഒരു മകൾ കൂടിയുണ്ട് . വിവാഹ മോചനത്തിന് ശേഷം ഒറ്റക്ക് ജീവിക്കാൻ തുടങ്ങിയ ബാല വിശേഷദിവസങ്ങൾ എല്ലാം മകളോടൊപ്പം ആഘോഷിക്കാൻ കാത്തിരിക്കുന്നത് പതിവായിരുന്നു . മകളോടൊപ്പമുള്ള നിമിഷങ്ങൾ എല്ലാം ആഘോഷമാക്കാനും അതൊക്കെ ആരാധകരുമായി പങ്കുവെക്കാനും താരം മറന്നിരുന്നില്ല . എന്നാൽ ഇത്രയും നാൾ ഒറ്റക്ക് ജീവിച്ച ബാലയുടെ ജീവിതത്തിലേക്ക് പുതിയൊരു അഥിതി എത്തിയിരിക്കുകയാണ് .

ബാലയുടെ രണ്ടാം ഭാര്യാ എലിസബത്ത് .. അതുകൊണ്ട് തന്നെ ഇത്തവണത്തെ ബാലയുടെ ഓണം കുറച്ചു സ്പെഷ്യൽ തന്നെയാണ് .. രണ്ടാം ഭാര്യാ എലിസബത്തിനൊപ്പം ഭാര്യാ വീട്ടിൽ ഭാര്യാ മാതാപിതാക്കൾക്കൊപ്പം ഓണസദ്യ കഴിക്കുന്ന സന്തോഷ നിമിഷങ്ങളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചത് .. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായി മാറിയിരിക്കുന്നത് ..ഇത്തവണ ഓണത്തിന് മകൾ പാപ്പു എത്തിയില്ലേ എന്നടക്കമുള്ള നിരവധി ചോദ്യങ്ങളും വിഡിയോയ്ക്ക് താഴെ വരുന്നുണ്ട് ..കഴിഞ്ഞ ഏതാനം മാസങ്ങളായി ബാലയുടെ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു . നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം താരം രണ്ടാം വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു . വിവാഹം ഉടൻ ഉണ്ടാകുമെന്ന് വെളിപ്പെടുത്തി ബാല തന്നെ രംഗത്ത് എത്തിയതിന് പിന്നാലെ ചില സസ്പെൻസ് നിറഞ്ഞ വിഡിയോകളും താരം പുറത്തുവിട്ടിരുന്നു ..

“ബാല വി ഇല്ലൂ ” എന്നെഴുതിയ ചിത്രങ്ങൾക്ക് പിന്നാലെ യുവതിക്കൊപ്പം ബാഡ്മിന്റൺ കളിക്കുന്ന ബാലയുടെ വീഡിയോ കൂടെ പുറത്തുവന്നതോടെ താരത്തിന്റെ ഭാവി വധു ഇതാണോ എന്നുള്ള ചോദ്യങ്ങളുമായി നിരവധിയാളുകൾ രംഗത്ത് എത്തി ..  ബാലയുടെ പ്രതിശ്രുത വധുവിനെ ആരധകർക്ക് വേണ്ടി പരിചയപെരുത്തിയ ശ്രീശാന്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് ബാലയുടെ വിവാഹം കഴിഞ്ഞു എന്ന് ആരാധകർക്കും ബോധ്യമായത് . വിഡിയോയിൽ “ബാലയുടെ ഭാര്യാ” എന്ന് പറഞ്ഞായിരുന്നു ശ്രീശാന്ത് യുവതിയെ പരിചയപ്പെടുത്തിയത് .. ബാലയുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞതോടെ നിരവധി ആരാധകരാണ് ബാലയ്ക്കും എലിസബത്തിനും ആശംസയുമായി രംഗത്ത് എത്തിയത് ..

രണ്ടാം വിവാഹ ശേഷം ഭാര്യാക്കും ഭാര്യാ വീട്ടുകാർക്കും ഒപ്പം ഓണം ആഘോഷിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്..വിവാഹ ശേഷം ആദ്യത്തെ ഓണം ആഘോഷിക്കുന്ന ബാലയ്ക്കും എലിസബത്തിനും ആശംസകളുമായി നിരവധി ആരധകർ രംഗത്ത് എത്തിയിട്ടുണ്ട് .. ഈ ഒത്തുരുമയും സ്നേഹവും എന്നും നിലനിൽക്കട്ടെ എന്നാണ് ആരധകർ ആശംസിച്ചത് ..ബാലയുടെ ഓണാഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ ആദ്യ ഭാര്യാ അമൃതയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട് . മകൾ പാപ്പുവിനൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളും വിഡിയോകളും അമൃതയും പങ്കുവെച്ചിട്ടുണ്ട് . ” എന്റെ ജീവിതത്തിൽ ഇനി എന്താണ് എനിക്കിനി വേണ്ടത് , ഇത് മതി ഇത് മാത്രം മതി , എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം എന്നാണ് അമൃത ചിത്രങ്ങളോടൊപ്പം കുറിച്ചത് …

 

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago