പൊട്ടിക്കരഞ്ഞു നടി കാവ്യാമാധവൻ സിദ്ധാര്‍ത്ഥിനെ ചേര്‍ത്ത് പിടിച്ച് ദിലീപ്;നടി കെപിഎസി ലളിതയെ അവസാനമായി കാണാനായി നടൻ ദിലീപും നടി കാവ്യയും എത്തിയപ്പോൾ

ഭ്രപാളികളില്‍ അഭിനയത്തിന്റെ പടവുകള്‍ താണ്ടി വിസ്മയിപ്പിച്ച കെ പി എ സി ലളിതയുടെ വിയോഗം സിനിമാ മേഖലയ്ക്ക് കനത്ത നഷ്ടം തന്നെയാണ്. വ്യത്യസ്ഥ തലമുറക്കാരുടെ മനസ്സിലേക്ക് വിസ്മയമായ അഭിനയ തലങ്ങളിലൂടെ ചേക്കേറിയ ലളിത ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി മാറി. നാടകങ്ങളിലൂടെ തുടങ്ങിയ തേരോട്ടം സിനിമകളിലേക്ക് മാറിയപ്പോഴും ആ അഭിനയ മികവ് നാള്‍ക്ക് നാള്‍ വര്‍ധിച്ചത് ഓരോരുത്തരും അറിഞ്ഞു. വിയോഗ വാര്‍ത്ത അറിഞ്ഞത് മുതല്‍ കെ പി എ സി ലളിതയുടെ വീട്ടിലേക്ക് താരങ്ങളുടേയും ആരാധകരുടെയും വന്‍ ജന പ്രവാഹം ആയിരുന്നു.

അര്‍ദ്ധരാത്രിയില്‍ തന്നെ പ്രിയ നടിയെ കാണാന്‍ മോഹന്‍ലാലും ദിലീപും കാവ്യ മാധവനും തുടങ്ങി നിരവധി താരങ്ങളാണ് എത്തിയത്. കറുപ്പ് വസ്ത്രങ്ങള്‍ ധരിച്ചാണ് ദിലീപും കാവ്യ മാധവനും എത്തിയത്. മുന്‍പും ദിലീപുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ലളിത പറഞ്ഞ വാക്കുകള്‍ തരംഗമായിരുന്നു. അത്രയും അത്മബന്ധം സൂക്ഷിച്ചിരുന്നതിനാല്‍ വളരെ ദുഃഖിതനായിട്ടാണ് ദിലീപ് പ്രിയപ്പെട്ട നടിയെ അവസാനമായി കാണാനെത്തിയത്.

കെപിഎസി ലളിതയുമായി വളരെ അടുത്ത ബന്ധം നിലനിര്‍ത്തിവരായിരുന്നു താര ദമ്പതിമാര്‍. സിദ്ധാര്‍ഥ് ഭരതന്റെ ഫ്‌ളാറ്റിലേക്ക് എത്തിയ ഇരുവരും ആദ്യം ചെരുപ്പ് അഴിച്ച് പുറത്ത് വെച്ചതിനു ശേഷമാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ലളിതാമ്മയുടെ അടുത്ത് പോയി കൈകൂപ്പി തൊഴുതതിനു ശേഷമാണ് കാവ്യ മാറിയത്. വേദനയോടെ നടിയെ ഏറെ നേരം നോക്കി നിന്ന ദിലീപ്  സിദ്ധാര്‍ത്ഥിനോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും തോളില്‍ തട്ടി ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു .ദിലീപും കാവ്യയും സിദ്ധാര്‍ത്ഥിന്റെ ഫ്‌ളാറ്റിലേക്ക് വരുന്നതും തിരികെ പോവുന്നതിന്റെയുമെല്ലാം വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഇത്രയധികം ഇവരെ ഫോക്കസ് ചെയ്യേണ്ടതുണ്ടോയെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെയായി വരുന്ന കമന്റുകളിലുള്ളത്.

ദിലീപിനും കാവ്യയ്ക്കും പിന്നാലെ മോഹന്‍ലാലും കെപിസിസി ലളിതയുടെ അവസാനമായി കാണാന്‍ രാത്രിയില്‍ തന്നെ വീട്ടിലെത്തിയിരുന്നു. ദുഃഖ സൂചകമായി മോഹന്‍ലാലും കറുപ്പു വസ്ത്രത്തില്‍ ആയിരുന്നു എത്തിയത്. മാടമ്പി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.ഫഹദ് ഫാസില്‍, ബാബുരാജ്, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, ടിനി ടോം, മഞ്ജു പിള്ള തുടങ്ങി വമ്പന്‍ താരങ്ങളാണ് രാത്രിയില്‍ തന്നെ നടിയുടെ വീട്ടിലേക്ക് എത്തിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടി രാവിലെയാണ് എത്തുന്നത്. വെള്ള വസ്ത്രം ധരിച്ച് രാവിലെ തന്നെ വീട്ടിലേക്ക് എത്തിയ താരം കെപിഎസി ലളിതയ്ക്ക് ആദാരഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷമാണ് പോയത്.താരത്തിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ.

Articles You May Like

x