നടി നിത്യ മേനോൻ തന്നെ വിവാഹം കഴിക്കാൻ താല്‍പര്യം പ്രകടിപ്പിച്ച് പുറകേ വന്നാലും ഇനി തനിക്ക് വേണ്ട; നിത്യ മേനോനെ വിവാഹം കഴിക്കാൻ തനിക്ക് ഇനി താല്പര്യമില്ല തുറന്നടിച്ച് സന്തോഷ് വര്‍ക്കി

യടുത്തായി സമൂഹ മാധ്യമങ്ങളില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി.കടുത്ത മോഹന്‍ലാല്‍ ആരാധകനാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെ ആറാട്ട് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തോടെയാണ് ട്രോളന്‍മ്മാര്‍ അദ്ദേഹത്തെ ഏറ്റെടുത്തത്. നേരത്തേ നിത്യാ മേനോനെ കല്ല്യാണം കഴിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും നടിയോടും മാതാപിതാക്കളോടും ഇക്കാര്യം നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അവര്‍ക്ക് താല്‍പര്യം ഇല്ലായിരുന്നു എന്നും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ നടി നിത്യാമേനോനെ വിവാഹം ചെയ്യുന്നതില്‍ നിന്നും താന്‍ പിന്‍മാറുകയാണ് എന്ന് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് അദ്ദേഹം.സമ്മിശ്ര പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ വന്നിട്ടുള്ളത്.

”വിവാഹത്തിനായി താല്‍പര്യം പ്രകടിപ്പിച്ച് എന്റെ പുറകേ വന്നാലും നിത്യാ മേനോനെ ഇനി വേണ്ട. നല്ലൊരു വ്യക്തി ആയിരുന്നു നിത്യയെങ്കില്‍ എന്റെ താല്പര്യം അറിഞ്ഞതിന് ശേഷം മെബൈല്‍ നമ്പര്‍ എങ്കിലും തരുമായിരുന്നു. എന്നാല്‍ തന്നില്ല. ഇത്രയ്ക്കും ഹൃദമില്ലാത്ത ആളെ എനിക്ക് വിവാഹം കഴിക്കാന്‍ താല്പര്യമില്ല. നിത്യയ്ക്കായി സമയവും ഈര്‍ജവും പാഴാക്കി. ഒരുപാട് ചതികളും വഞ്ചനകളും നടത്തുന്ന ഹൃദയമില്ലാത്തവരുടെ ഫീല്‍ഡ് ആണ് സിനിമ. ഒരിക്കല്‍ എന്റെ സത്യസന്ധതയെക്കുറിച്ച് ഓര്‍ത്ത് നിത്യ വിഷമിക്കും. നിത്യ എന്നെ അര്‍ഹിക്കുന്നില്ല”- സന്തോഷ് വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തേ ക്ലബ് എഫ് എമ്മിന്‌ നല്‍കിയ അഭിമുഖത്തിലാണ് നിത്യാ മേനോനോടുള്ള ഇഷ്ടത്തെക്കുറിച്ച് സന്തോഷ്  വര്‍ക്കി പറഞ്ഞത്. ”ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യര്‍ ആണ്. എന്നാല്‍ നിത്യാ മേനോനെ ആണ് കൂടുതല്‍ ഇഷ്ടം.നിത്യ മേനോനെ എനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമായിരുന്നു. ഒരുകാലത്ത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് നിത്യയെ ആയിരുന്നു. ഒരുപക്ഷേ മോഹന്‍ലാലിനെക്കാള്‍. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും ഞാന്‍ നേരിട്ട് പറഞ്ഞിരുന്നു.നിത്യയുടെ മാതാപിതാക്കളോടും ഇക്കാര്യം സംസാരിച്ചിരുന്നു.അതൊന്നും പറ്റില്ലെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. നിത്യയോടും നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് നിത്യ മേനോനോട് ഇക്കാര്യമൊക്കെ പറഞ്ഞിരുന്നു .എന്റെ ബുക്കുകളെ കുറിച്ചും ഒക്കെ സംസാരിച്ചു. പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചിരുന്നു. നിങ്ങള്‍ വെറുതെ സമയം കളയണ്ടാ എന്നാണ് നിത്യ നല്‍കിയ മറുപടി”-എന്നാണ് സന്തോഷ് വര്‍ക്കി നേരത്തെ പറഞ്ഞത്.

ആറാട്ട് സിനിമ പുറത്തിയപ്പോള്‍ ലാലേട്ടന്‍ ആറാടുകയാണ് എന്ന് അദ്ദേഹം പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംങ് ആയി. പിന്നീട് ആറാടുകയാണ് എന്നുള്ള പദ പ്രയോഗം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. എന്‍ജിനീയര്‍ ആയ സന്തോഷ് വര്‍ക്കി ഇപ്പോള്‍ ഫിലോസഫിയില്‍ പി എച്ച് ഡി ചെയ്യുകയാ്. മോഹന്‍ലാലിന്റെ എല്ലാ സിനിമകളും വിട്ടുപോകാതെ കാണുകയും മോഹന്‍ലാലിന് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.

Articles You May Like

x