കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം നടൻ ബാലയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ , വീഡിയോ പങ്കുവെച്ച് ഭാര്യാ എലിസബത്ത്

സിനിമയിലും ചാനൽ പരിപാടികളിലും ഒക്കെയായി ലൈം ലൈറ്റിൽ സജീവമായി ഇടപെടുന്ന താരമാണ് ബാല. സി കേരളം ചാനലിലെ ഞാനുമെൻറാളും ഷോയിലും സ്റ്റാർ മാജിക്കിലും ഭാര്യക്കൊപ്പം ബാല പലപ്പോഴും പ്രത്യക്ഷപ്പെട്ടു. തങ്ങളുടെ ജീവിതത്തിലെ സുഖവും ദുഃഖവും എല്ലാം ഇരുവരും സംസാരിക്കുകയും ചെയ്തു. അടുത്തിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. താരത്തിന് നടത്തിയ കരൾമാറ്റ ശസ്ത്രക്രിയ പൂർണ്ണമായും വിജയകരമായിരുന്നു എന്ന് ആശുപത്രി അധികൃതരും അറിയിച്ചിരുന്നു. ഇപ്പോൾ തിരികെ പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ് താരം.

ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വീഡിയോ പങ്കിട്ടുകൊണ്ട് ബാല എത്തിയിരുന്നു. വിവാഹ വാർഷിക ദിനം ആണ് അന്ന് ബാല എലിസബത്തിനൊപ്പം ഉള്ള വീഡിയോയിൽ പങ്കുവെച്ചത്. ഇവളുടെ സ്നേഹവും പിന്തുണയും കാരണം തിരിച്ചുവന്നുകൊണ്ടിരിക്കുന്നു എന്നാണ് വീഡിയോ പങ്കിട്ടുകൊണ്ട് ബാല കുറിച്ചത്. ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ അമൃതയായിരുന്നു ബാലയുടെ മുൻ ഭാര്യ. അമൃതയുമായുള്ള വിവാഹബന്ധം വേർപെടുത്തതിനുശേഷം ആണ് എലിസബത്തിനെ വിവാഹം കഴിച്ചത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ സന്തോഷം നൽകുന്നതാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ബാല ആരോഗ്യം വീണ്ടെടുത്ത് പഴയ ജീവിതത്തിലേക്ക് വരുന്നതിന്റെ സൂചനകൾ ആണ് പുതിയ ചിത്രങ്ങളും വീഡിയോകളും ഒക്കെ സൂചിപ്പിക്കുന്നത്.

നേരത്തെ ആശുപത്രിയിൽ നിന്നുള്ള ഒരു ഫോട്ടോ ബാല പങ്കു വെച്ചിരുന്നു. നടൻ ബാലയും താനും ഒത്തുള്ള ഏറ്റവും പുതിയ വീഡിയോയാണ് എലിസബത്ത് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബാലയും ഒന്നിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാർച്ച് ആദ്യവാരം ആയിരുന്നു ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിനിമ പ്രവർത്തകരും പ്രേക്ഷകരും അടക്കം നിരവധി പേർ ഇദ്ദേഹത്തിൻറെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. ഉണ്ണിമുകുന്ദൻ നായകനായി എത്തിയ ഷെഫീക്കിന്റെ സന്തോഷത്തിലാണ് താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത്. അൻപ് എന്ന തമിഴ് ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തിയ താരം കളഭം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയോടൊപ്പം ബിഗ് ബി യിൽ അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബാല ശ്രദ്ധേയമായ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

Articles You May Like

x