നടൻ ആര്യ അച്ഛനായി, നടി സയേഷയ്ക്കും ആര്യയ്ക്കും പിറന്നത് പെൺകുഞ്ഞ്; സന്തോഷം പങ്ക് വെച്ച് നടൻ വിശാൽ

കേരളത്തിൽ ജനിച്ച് തമിഴ് സിനിമയിൽ കൂടി പ്രശസ്‌തനായ താരമാണ് നടൻ ആര്യ, കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ ആണ് താരം ജനിച്ചത്, നടൻ ആര്യയുടെ യഥാർത്ഥ പേര് ജംഷാദ്‌ സീതിരകത്ത് എന്നാണ്, ജനിച്ചത് കേരളത്തിൽ ആണെങ്കിലും താരം വളർന്നതും പഠിച്ചതും എല്ലാം തമിഴ്‌നാട്ടിൽ ആണ്, ആര്യയുടെ കുടുംബം ചെന്നൈയിലെ അണ്ണാനഗറിൽ ഒരു റസ്‌റ്റോറണ്ട്‌ നടത്തുകയാണ്, സിനിമയിൽ എത്തുന്നതിന് മുംബ് ആര്യ മോഡലിംഗ് ആണ് ചെയ്‌തിരുന്നത്‌, ചെന്നൈയിലെ ക്രസന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജിൽ നിന്ന്‌ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്‌ ബിരുദം എടുത്തശേഷമാണ് മോഡലിങിലോട്ട് ഇറങ്ങിയത്

2005ൽ ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്, കമ്പ്യൂട്ടർ എഞ്ചിനീയർ ആയി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ തമിഴ് സംവിധായകൻ ജീവയാണ് തൻറെ ചിത്രത്തിലോട്ട് ക്ഷണിക്കുന്നത്, ഇരുവരും ഒരേ പ്രദേശത്ത് തന്നെയാണ് താമസിച്ചിരുന്നത്, അങ്ങനെ ജീവയുടെ ഉള്ളം കേക്കുമേ എന്ന ചിത്രത്തിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു,ഈ സിനിമയിൽ കൂടിയാണ് നടി അസിന്റേയും തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം, ആര്യ അഭിനയിച്ച രണ്ടാമത്തെ ചിത്രമായ അറിന്തും അറിയാമലും ആണ് ആദ്യം തീയേറ്ററുകളിൽ റിലീസ് ആയത്, ആ ചിത്രത്തിലെ അഭിനയത്തിന് തമിഴിലെ മികച്ച പുതുമുഖ താരത്തിനുള്ള ഫിലിംഫെയർ പുരസ്‌കാരം ലഭിക്കുകയുണ്ടായി

നടൻ ആര്യക്ക് അതിന് ശേഷം നിരവതി അവസരങ്ങളാണ് തമിഴിൽ നിന്നും തെലുഗിൽ നിന്നും മലയാളത്തിൽ നിന്നും ലഭിച്ചത്, മലയാളത്തിൽ മമ്മൂട്ടി കേന്ദ്രകഥാപാത്രം ആയി വന്ന ഗ്രേറ്റ് ഫാദറിൽ താരത്തിന്റെ കഥാപാത്രം വളരെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു, 2019ൽ ആണ് നടൻ ആര്യയുടെ വിവാഹം കഴിയുന്നത്, നടി സയേഷയെ ആണ് താരം വിവാഹം കഴിച്ചത്, ഇരുവരുടെയും പ്രണയ വിവാഹം കൂടിയായിരുന്നു, ആര്യയും സയേഷയും ആദ്യമായി ഒന്നിച്ച് അഭിനയിച്ച തമിഴ് ചിത്രമായ ഗജനികാന്തിൽ കൂടിയാണ് പ്രണയത്തിൽ ആകുന്നത്

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന ഒരു സൂചനയും പങ്ക് വെച്ചിലായിരുന്നു, കഴിഞ്ഞ ദിവസം തമിഴ് നടൻ വിശാൽ ആണ് ഇരുവർക്കും പെൺകുഞ്ഞു പിറന്നു എന്ന സന്തോഷം സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചത്, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും വിശാൽ കുറിച്ചിട്ടുണ്ട് കൂടാതെ ഒരു ഡാഡി എന്ന നിലയിൽ ഒരു പുതിയ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുന്നതിന് നടൻ ആര്യക്ക് ആശംസകളും അറിയിച്ചിട്ടുണ്ട്, ആര്യ നായികാനായ ഈ അടുത്ത് റിലീസായ പുതിയ ചിത്രം സര്‍പാട്ട പരമ്പരൈക്ക് എങ്ങുനിന്നും മികച്ച അഭിപ്രായം ആണ് ലഭിക്കുന്നത്, ആര്യയുടെ ജീവിതത്തിൽ ഇത് ഇരട്ടി മധുരം എന്ന് തന്നെ പറയാം

x