പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. പതിനാറുവര്ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2014-ല്‍ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. ദിലീപ് 2016 നവംബര്‍ 25-നാണ് കാവ്യാ മാധവനെ വിവാഹം ചെയ്തത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. 2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്കുഞ്ഞു പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. ദിലീപുമായുള്ള വിവാഹം തീര്‍ത്തും, അപ്രതീക്ഷിതമായിരുന്നുവെന്നും എല്ലാം ദൈവ നിശ്ചയമാണെന്നും ഒരു അഭിമുഖത്തില്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താനും ദിലീപും ഒന്നാകണമെന്ന് ഏറെ ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിക്കുന്നവര്‍ ആണെന്നും കാവ്യ പറഞ്ഞിരുന്നു.
ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായിക-നായകന്മാരായി അഭിനയിച്ച് സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കി മാറ്റിയ ജോഡികളായിരുന്നു ദിലീപും കാവ്യയും. ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപിന്റെ നായികയായി തുടക്കം കുറിച്ചത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ താരങ്ങളെ തേടി പല വിവാദങ്ങളും ഉണ്ടായി. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വരികയും ചെയ്തിരുന്നു. ദിലീപ്-മഞ്ജു ബന്ധത്തിലെ മകളായ മീനാക്ഷിയും ഇവരോടൊപ്പം ആണ് താമസിക്കുന്നത്. ഇവരെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവെക്കാറുമുണ്ട്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തയുടന്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ ദിലീപിന്റേയും കാവ്യയുടേയും വിവാഹ വാര്‍ഷിക ദിനത്തില്‍ കാവ്യയ്ക്ക് സര്‍പ്രൈസ് നല്കിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിരവധി ആരാധകരും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. കാവ്യ റൂം തുറന്നപ്പോള്‍ സര്‍പ്രൈസ് ആയിട്ടു നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വിവാഹ വാര്‍ഷികത്തിന് റൂം അലങ്കരിച്ചാണ് കാവ്യയ്ക്ക് സര്‍പ്രൈസ് നല്‍കിയത്. ദിലീപ് ഷൂട്ടിംങ് തിരക്കിലായതിനാല്‍ താരത്തിന് ഈ ദിവസം വീട്ടില്‍ എത്താന്‍ സാധിച്ചില്ലെന്നും ആരാധകര്‍ക്ക് മറുപടി പറയുന്നു. വോയിസ് ഓഫ് സത്യനാഥന് സിനിമയുടെ ലൊക്കേഷനിലാണ് ദിലീപ് ഉള്ളത്.
സെപ്റ്റംബര്‍ 19നായിരുന്നു കാവ്യയുടെ പിറന്നാള്‍ ആയിരുന്നു. അന്നും മീനാക്ഷി ആശംസകള്‍ നേര്‍ന്നിരുന്നു. അന്ന് ഇന്‍സ്റ്റ ഗ്രാമില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. ദിലീപിന്റ പിറന്നാളിന് മീനാക്ഷിയിട്ട പോസ്റ്റും വൈറലായിരുന്നു. ‘ജന്മദിനാശംസകള് അച്ഛാ..ഞാന്‍ താങ്കളെ സ്നേഹിക്കുന്നു..’ അച്ഛനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മീനാക്ഷി കുറിച്ചത് ഇങ്ങനെയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാവ്യ സർപ്രൈസ് കണ്ട് അന്തം വിടുന്ന വീഡിയോ വൈറലായി മാറുകയാണ്, വീഡിയോ കാണാം
മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…
'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…
ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്യാന് ബഹിരാകാശയാത്രിക സംഘത്തിലെ…