നടി കാവ്യയുടെയും ദിലീപിന്റെയും അഞ്ചാം വിവാഹ വാർഷികത്തിന് മീനാക്ഷി നൽകിയ സർപ്രൈസ് കണ്ടോ; ഞെട്ടലോടെ കാവ്യമാധവൻ വൈറലായ വീഡിയോ കാണാം

പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. പതിനാറുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2014-ല്‍ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. ദിലീപ് 2016 നവംബര്‍ 25-നാണ് കാവ്യാ മാധവനെ വിവാഹം ചെയ്തത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. 2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്‍കുഞ്ഞു പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. ദിലീപുമായുള്ള വിവാഹം തീര്‍ത്തും, അപ്രതീക്ഷിതമായിരുന്നുവെന്നും എല്ലാം ദൈവ നിശ്ചയമാണെന്നും ഒരു അഭിമുഖത്തില്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താനും ദിലീപും ഒന്നാകണമെന്ന് ഏറെ ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിക്കുന്നവര്‍ ആണെന്നും കാവ്യ പറഞ്ഞിരുന്നു.

ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായിക-നായകന്മാരായി അഭിനയിച്ച് സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കി മാറ്റിയ ജോഡികളായിരുന്നു ദിലീപും കാവ്യയും. ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപിന്റെ നായികയായി തുടക്കം കുറിച്ചത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ താരങ്ങളെ തേടി പല വിവാദങ്ങളും ഉണ്ടായി. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വരികയും ചെയ്തിരുന്നു. ദിലീപ്-മഞ്ജു ബന്ധത്തിലെ മകളായ മീനാക്ഷിയും ഇവരോടൊപ്പം ആണ് താമസിക്കുന്നത്. ഇവരെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവെക്കാറുമുണ്ട്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തയുടന്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ ദിലീപിന്റേയും കാവ്യയുടേയും വിവാഹ വാര്‍ഷിക ദിനത്തില്‍ കാവ്യയ്ക്ക് സര്‍പ്രൈസ് നല്‍കിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിരവധി ആരാധകരും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. കാവ്യ റൂം തുറന്നപ്പോള്‍ സര്‍പ്രൈസ് ആയിട്ടു നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വിവാഹ വാര്‍ഷികത്തിന് റൂം അലങ്കരിച്ചാണ് കാവ്യയ്ക്ക് സര്‍പ്രൈസ് നല്‍കിയത്. ദിലീപ് ഷൂട്ടിംങ് തിരക്കിലായതിനാല്‍ താരത്തിന് ഈ ദിവസം വീട്ടില്‍ എത്താന്‍ സാധിച്ചില്ലെന്നും ആരാധകര്‍ക്ക് മറുപടി പറയുന്നു. വോയിസ് ഓഫ് സത്യനാഥന്‍ സിനിമയുടെ ലൊക്കേഷനിലാണ് ദിലീപ് ഉള്ളത്.

സെപ്റ്റംബര്‍ 19നായിരുന്നു കാവ്യയുടെ പിറന്നാള്‍ ആയിരുന്നു. അന്നും മീനാക്ഷി ആശംസകള്‍ നേര്‍ന്നിരുന്നു. അന്ന് ഇന്‍സ്റ്റ ഗ്രാമില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. ദിലീപിന്റ പിറന്നാളിന് മീനാക്ഷിയിട്ട പോസ്റ്റും വൈറലായിരുന്നു. ‘ജന്മദിനാശംസകള്‍ അച്ഛാ..ഞാന്‍ താങ്കളെ സ്‌നേഹിക്കുന്നു..’ അച്ഛനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മീനാക്ഷി കുറിച്ചത് ഇങ്ങനെയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാവ്യ സർപ്രൈസ് കണ്ട് അന്തം വിടുന്ന വീഡിയോ വൈറലായി മാറുകയാണ്, വീഡിയോ കാണാം

Articles You May Like

x