അങ്ങനെ അൻവി യുടെ ഊഴം എത്തി; കീമോയ്ക്ക് ശേഷം ഉള്ള ചെക്കപ്പിനെക്കുറിച്ച് അച്ഛൻ വിനീതിന്റെ വാക്കുകൾ

ജനിച്ചു രണ്ടാം മാസം മുതൽ റെറ്റിനോ ബ്ലാസ്‌റ്റോമ എന്ന അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അൻവി മോളെ മലയാളികൾക്ക് പരിചിതമാണ്.  അച്ഛനും അമ്മയും  വെറുതെ തമാശക്ക് എടുത്ത ഒരു ഫോട്ടോയിൽ നിന്നും ആണ് മകളുടെ അസുഖം കണ്ടെത്തിയത്. ഇടതുകണ്ണിലാണ് അസുഖം ആദ്യം ബാധിച്ചത്. പിന്നീട് ഹൈദരാബാദിലുള്ള  എൽ വി പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ട്  ഇൽ വിദഗ്ധ ചികിത്സ ആരംഭിക്കുകയും ചെയ്തു . പരിശോധനയ്ക്കുശേഷം അസുഖം കണ്ടെത്തുകയും ആദ്യം 6 കീമോ എടുത്തു. ഒന്നര മാസത്തിനു ശേഷം വീണ്ടും ചെക്കപ്പ് ചെയ്തപ്പോൾ അസുഖം വീണ്ടും മൂർച്ഛിച്ച തായി കാണുകയായിരുന്നു. തുടർന്ന് ഒരുപാട് പേരുടെ സഹായത്തോടെയാണ് ചികിത്സയ്ക്ക് ആവശ്യമായ പണം സ്വരൂപിച്ചത്. ഇപ്പോഴിതാ മകളുടെ രോഗത്തെക്കുറിച്ച്  അച്ഛൻ വിനീത് സോഷ്യൽ മീഡിയയിലൂടെ കുറിക്കുകയാണ്.

ആവശ്യമായ പണം കൈയിൽ ഇല്ലാതെ ആണ് കുടുംബം മകളെയും കൊണ്ട് ഈ യാത്രക്ക് ഇറങ്ങിയത്.  തങ്ങളെ സഹായിച്ച ദാമു സാർ, ശിവൻ സാർ  അരുൺ ചേട്ടൻ, പ്രത്യേകിച്ച് ഞങ്ങൾക്കായി താമസവും കാറും ഒക്കെ തന്ന് കൂടെപ്പിറപ്പിനെ പോലെ കൊണ്ടുനടക്കുന്ന ജോബി ചേട്ടനും ഫാമിലിക്കും  തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും  ,പതറി പോയ നിമിഷങ്ങളിലൊക്കെ കൈപിടിച്ച് മുന്നോട്ട് കൊണ്ടുപോയ എന്റെ ചങ്ക് അജിത് ചേട്ടനും   കൂട്ടുകാർക്കും എല്ലാവർക്കും നന്ദിയെന്നും വിനീത് സോഷ്യൽ മീഡിയയിൽ എഴുതി.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ രാവിലെ 8.30 ന് തന്നെ ഞങ്ങൾ അൻവിയുമായി ഹോസ്പിറ്റലിൽ എത്തി. ഇന്നലെ രാത്രി മുതൽ മോൾ ഫാസ്റ്റിംഗ് ആണ്. ചെക്കപ്പ് കഴിഞ്ഞ് 1 മണിക്കൂർ കഴിയാതെ വെള്ളം പോലും കുടിക്കാൻ പാടില്ല. അതുകൊണ്ട് ഞങ്ങളും ഒന്നും കഴിക്കാറില്ല. ഹൈദരാബാദ് ലേക്ക് പോകുന്നു എന്ന് പറയുമ്പോൾ തന്നെ പൊതുവെ ബഹളക്കാരിയായ അൻവി പിന്നെ അങ്ങോട്ട്‌ സൈലന്റ് ആയിരിക്കും… ടിക്കറ്റ് ന് ഭയങ്കര ചാർജ് ആയതിനാൽ 2 ദിവസം മുന്നേ ഞങ്ങൾ ഹൈദരാബാദ് എത്തി.ഇത്തവണയും ഒരുപാട് നല്ല മനസ്സുകൾ ഞങ്ങളെ സഹായിച്ചു. രാവിലെ കാറിൽ കയറിയപ്പോ തന്നെ ഒരാൾക്ക് കാര്യം മനസിലായി… പിന്നെ അങ്ങോട്ട് സൈലന്റ് ആയിരുന്നു. ഇവിടെ എത്തി മരുന്ന് ഒഴിച്ച് കാത്തിരുന്നു.8.30 മുതൽ 11. മണി വരെ. അങ്ങനെ അൻവി യുടെ ഊഴം എത്തി. അകത്ത് കയറ്റി 15മിനിറ്റ്. ഡോക്ടർ വന്നു പറഞ്ഞു …. എല്ലാം ഓക്കേ ആണ്.6 മാസം കഴിഞ്ഞു കാണാം… അതെ… അൻവി ഓക്കേ ആണ്… ഇനി 6 മാസം കഴിഞ്ഞ്.

പ്രാർത്ഥനകൾക്കെല്ലാം ഒരുപാട് നന്ദി  ആവശ്യമായ പണം കൈയിൽ ഇല്ലാതെ ആണ് ഞാൻ ഈ യാത്രക്ക് ഇറങ്ങിയത്  ഞങ്ങളെ സഹായിച്ച ദാമു സാർ, ശിവൻ സാർ (extra weave), അരുൺ ചേട്ടൻ, പ്രത്യേകിച്ച് ഞങ്ങൾക്കായി താമസവും കാറും ഒക്കെ തന്ന് കൂടെപ്പിറപ്പിനെ പോലെ കൊണ്ടുനടക്കുന്ന ജോബി ചേട്ടനും ഫാമിലിക്കും  തീർത്താൽ തീരാത്ത നന്ദി പതറി പോയ നിമിഷങ്ങളിലൊക്കെ കൈപിടിച്ച് മുന്നോട്ട് കൊണ്ടുപോയ എന്റെ ചങ്ക് അജിത് ചേട്ടനും GNPC ക്കും ഒരുപാട് സ്നേഹം തരുന്ന കൂട്ടുകാർക്കും എല്ലാവർക്കും നന്ദി… കൂടാതെ  സർവ്വ ഈശ്വരന്മാർക്കും ഡോക്ടർ സ്വാതി കൽക്കിക്കും ഞങ്ങളുടെ നന്ദി വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചു, നിരവധി പേരായിരുന്നു പോസ്റ്റിനു താഴെ കമൻറ് കളുമായി എത്തിയത്.

x