അച്ഛൻ്റെ വിവാഹവാർത്തയറിഞ്ഞ് മക്കളുടെ പ്രതികരണം ഇങ്ങനെ ; രണ്ടാം വിവാഹത്തിന്റെ പേരിൽ വിമർശിക്കുന്നവർ ഇതൊന്ന് കാണണം

“കുട്ടികൾക്ക് പരിചയമില്ലാത്ത ഒരു വ്യക്തിയെ അമ്മേ എന്ന് വിളിക്കുക പ്രയസമല്ലേ ? അമ്മയാണെന്ന തോന്നൽ ഉണ്ടായാൽ മാത്രമല്ലേ അവർ അങ്ങനെ വിളിക്കൂ.” നിപ പ്രതിരോധത്തിനിടെ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ ഭർത്താവ് മറ്റൊരു വിവാഹം കഴിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് മനസ് തുറക്കുകയാണ് പ്രതിഭയുമായുള്ള വിവാഹം ഉറപ്പിച്ചിട്ട് ഏകദേശം ആറ് മാസത്തോളമായെന്നും ലിനിയുടെ ബന്ധുക്കൾ ഉൾപ്പടെ പോയിട്ടാണ് ഉറപ്പിക്കൽ ചടങ്ങു നടത്തിയതെന്നും കുട്ടികളുമായി അടുപ്പത്തി ലായിക്കോട്ടെ എന്ന് കരുതിയാണ് വിവാഹം നീട്ടിവെച്ചതെന്നും . ഇപ്പോൾ മക്കൾ പ്രതിഭയെ അമ്മേയെന്നാണ് വിളിക്കുന്നതെന്നും വളരെ വേഗം പ്രതിഭയുമായി കുട്ടികൾ പരിചയത്തിലായതിൽ ഒരുപാട് സന്തോഷം തോണുന്നുണ്ടെന്നും, സജീഷ് പറയുന്നു.

പ്രതിഭ വിവാഹമോചിതയാണെന്നും, അവർക്ക് ഒരു മകളുണ്ടെന്നും അധ്യാപികയായി ജോലി ചെയ്യുകയാണെന്നും ഞങ്ങൾ പരസ്പരം വിവാഹിതരാകുന്നതിൽ കുടുംബത്തിലെ എല്ലാവർക്കും സന്തോഷമുണ്ടെന്നും ചിലർക്ക് മാനസികമായി ചെറിയ വിഷമങ്ങളുള്ളവരുണ്ടാകും. എന്നാൽ അത് പതിയെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഞാനിപ്പോൾ താമസിക്കുന്നത് ലിനിയുടെ വീട്ടിൽ തന്നെയാണെന്നും വിവാഹം കഴിഞ്ഞ് അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറ്റാമെന്നാണ് ഉദ്ദേശിക്കുന്നതെന്നും സജീഷ് കൂട്ടിച്ചേർത്തു.

ലിനിയുടെ അമ്മയും എന്റെ അച്ഛനുമൊക്കെ പിന്തുണയുമായി കൂടെയുണ്ടെന്നും അവരൊക്കെ നിർബന്ധിച്ചിട്ടാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും വിവാഹകാര്യം എങ്ങനെ എല്ലാവരെയും അറിയിക്കുമെന്നതിൽ അൽപ്പം ആശങ്ക തോന്നിയിരുന്നതായും പുറമേ നിന്നും എല്ലാവരും പിന്തുണയ്ക്കുന്നതു കാണുമ്പോൾ വളരെയധികം സന്തോഷമുണ്ടെന്നും സജീഷ് വ്യകതമാക്കുന്നു.

ലിനി ഈ ലോകത്തോട് വിട പറയുമ്പോൾ പറക്കമറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ തൻ്റെ ഭർത്താവിൻ്റെ തണലിൽ ഏൽപ്പിച്ചിട്ടാണവർ യാത്രയായത്. പിന്നീട് ലിനിയുടെ മക്കൾ കേരളത്തിൻ്റെ കൂടെ പൊന്നോമനകളായി മാറുകയായിരുന്നു. മക്കളെ തനിച്ചാക്കി ലിനി വിടവാങ്ങുമ്പോൾ അവർക്ക് അമ്മയുടെയും, അച്ഛന്റെയും സ്നേഹം നൽകി കൂടെ നിൽക്കാൻ അവരുടെ അച്ഛൻ സജീഷ് ഒപ്പമുണ്ടായിരുന്നു. അമ്മയെക്കുറിച്ച് അവർ ചോദിക്കുമ്പാൾ അമ്മയും, അച്ഛനും താനാണെന്ന് മക്കളെ മാറോട് ചേർത്ത് സജീഷ് പറയും. ഇപ്പോഴിതാ സജീഷിനും മക്കൾ റിതുലിനും, സിദ്ധാർത്ഥിനും കൂട്ടാകാൻ അവരുടെ ജീവിതത്തിലേയ്ക്ക് മറ്റൊരാൾ കൂടെ വരികയാണ്. ആ സന്തോഷമാണ് സജീഷ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

നിരവധി ആളുകളാണ് സജീഷ് പങ്കുവെച്ച കുറിപ്പിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. മക്കളെ പൊന്നുപോലെ നോക്കുന്ന ഒരു അമ്മയെ അവർക്ക് കിട്ടട്ടേയെന്നും,സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നുമാണ് പോസ്റ്റിന് താഴെ കമെന്റ് ചെയ്തിരിക്കുന്നത്. ലിനി മരിച്ചതിന് പിന്നാലെയുള്ള മക്കളുടെ ഒറ്റപ്പെടൽ ഒഴിവാക്കുന്നതിന് വേണ്ടിയാണ് സജീഷ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. ഈ മാസം 29 – ന് വടകര ലോകനാർക്കാവ് ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം. വലിയൊരു വിഭാഗം ജനതയുടെ മുഴുവൻ പ്രാർത്ഥനകൾ ബാക്കിയാക്കി ലിനി സിസ്റ്റർ കടന്നു പോയെങ്കിലും, മരണം തന്നെ കാർന്ന് എടുക്കുന്നതിന് മുൻപുള്ള ലിനിയുടെ നിമിഷങ്ങളിൽ അവർ ബോധ്യപ്പെടുത്തി തന്ന നല്ല പാഠങ്ങൾ എല്ലാകാലവും ഓർമിക്കപ്പെടുന്നതാണ്.

x