മലപ്പുറത്ത് നബിദിന റാലിയെ നോട്ടുമാലയിട്ട് സ്വീകരിച്ച് ഷീന, മത സൗഹാർദ്ദം ഉയർത്തുന്ന പ്രവർത്തിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

മലപ്പുറം: മലപ്പുറത്ത് നടന്ന ഒരു നബിദിന റാലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നബിദിന റാലിയിലെത്തിയ കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിച്ച് ഷീന എന്ന യുവതി മലപ്പുറത്തെ മത സൗഹാര്‍ദ്ദത്തിന്റെ മാതൃകയായി.

മലപ്പുറം കോഡൂര്‍ വലിയാട് തദ് രീസുല്‍ ഇസ്ലാം മദ്രസയുടെ നബി ദിന റാലിക്കിടെയാണ് ഏവരുടെയും മനസ് നിറയ്ക്കുന്ന കാഴ്ച കാണാന്‍ സാധിച്ചത്. നബിദിന റാലി വരുന്നതും കാത്ത് നിന്ന പ്രദേശവാസിയായ ഷീന കുട്ടികള്‍ക്ക് നോട്ട് മാല ചാര്‍ത്തുകയായിരുന്നു. തന്റെ മകളോടൊപ്പമാണ് ഷീന നബിദിന റാലി കാണാനും കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിക്കാനുമെത്തിയത്.

റാലി ക്യാപ്റ്റന് നോട്ടുമാല ചാര്‍ത്തി കവിളില്‍ ഉമ്മയും സമ്മാനിച്ചാണ് ഷീന മടങ്ങിയത്. ഷീനയെ കണ്ട് നബിദിന റാലി നിയന്ത്രിക്കുന്നവര്‍ യാത്ര നിര്‍ത്തുകയും ഷീനയെ കുട്ടികളുടെ അടുത്തേക്ക് വിളിക്കുന്നതും ചെയ്തു. തനിക്ക് അടുത്തിടെയാണ് ജോലി കിട്ടിയതെന്നും, ആദ്യ ശമ്പളം കിട്ടിയ സന്തോഷത്തില്‍ ആണ് നോട്ട് മാല നല്‍കിയതെന്നും ഷീന പറഞ്ഞു.

Articles You May Like

x