”മകന്‍ ആ,ത്മ.ഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, 12 വര്‍ഷമായി ഉറക്ക ഗുളി കഴിക്കാതെ ഉറങ്ങാന്‍ കഴിയില്ല”; ജീവിതത്തിലെ വേദനകള്‍ തുറന്ന്പറഞ്ഞ് ശ്രീകുമാരന്‍ തമ്പി

വി, ഗാനരചയിതാവ്, സംവിധായകന്‍,നിര്‍മ്മാതാവ്, സംഗീതസംവിധായകന്‍ എ്‌നീ നിലകളില്‍ പ്രശസ്തനാണ് ശ്രീകുമാരന്‍ തമ്പി.1966ൽ തിരുവനന്തപുരത്തെ മെരിലാൻഡ്‌ സ്റ്റുഡിയോ ഉടമയുംനിർമ്മാതാവുമായിരുന്ന പി.സുബ്രഹ്മണ്യമാണ്‌ തന്റെ “കാട്ടുമല്ലിക”യിലൂടെചലച്ചിത്രലോകത്തേക്ക്‌ ഗാനരചയിതാവായി ആദ്യം ശ്രീകുമാരൻ തമ്പിയെഅവതരിപ്പിക്കുന്നത്‌.അർത്ഥവത്തും ലളിതവുമായ വാക്കുകൾ കൊണ്ടും ആസ്വാദകഹൃദയങ്ങളെ പ്രണയാതുരമാക്കിയിരുന്ന ഗാനങ്ങളാകയാൽ “ഹൃദയരാഗങ്ങളുടെ കവി” എന്ന് അദ്ദേഹം അറിയപ്പെട്ടു.തന്റെ മകന്‍ മരിച്ച സംഭവും തുടര്‍ന്നിങ്ങോട്ട് ഇന്നും അനുഭവിച്ചു പോരുന്ന വേദനയെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി പറഞ്ഞത് ശ്രദ്ധേയമാവുകയാണ്. ഫ്‌ളവേഴ്‌സ് ടി വി സംപ്രേഷണം ചെയ്യുന്ന ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍.

 

 

”മരണം സത്യമായ കാര്യമാണ്. മകന്‍ മരിച്ചിട്ട് ഇപ്പോള്‍ 12 വര്‍ഷം കഴിഞ്ഞു. ഇത്രയും വര്‍ഷമായിട്ടും സ്ലീപ്പിംഗ് പില്‍സ് ഉപയോഗിച്ചാണ് ഞാന്‍ ഉറങ്ങുന്നത്.അതില്ലാതെ ഉറങ്ങാന്‍ കഴിയില്ല. മകന്‍ ആത്മഹത്യ ചെയ്തതാണ് എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല. അന്ന് വയലാര്‍ രവി പ്രവാസകാര്യ മന്ത്രിയാണ്. വയലാര്‍ രവി വന്ന് ആദ്യം എന്റെ മരുമകനോട് പറഞ്ഞത് ഒരു കാരണവശാലും തമ്പിയെ ഹൈദരാബാദില്‍ വിടരുത് എന്നാണ്. തമ്പി ഹൈദരാബാദില്‍ ഇത് അന്വേഷിച്ച് പോയാല്‍ ഇതിന് പിന്നിലുള്ള മാഫിയ തമ്പിയെ കൊല്ലും എന്നാണ്.ഒരു മലയാളിപ്പയ്യന്‍ വന്ന് മൂന്ന് പടം അവിടെ ഹിറ്റാക്കുന്നു. അത് സഹിക്കാന്‍ അവരെക്കൊണ്ട് കഴിയില്ല. ആ വാക്കുകള്‍ വല്ലാതെ സംശയം ഉണ്ടാക്കി”- ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

 

 

 

താന്‍ ജന്മദിനം ആഘോഷിക്കാറില്ലെന്നും തന്റെ ഏറ്റവും വലിയ സന്തോഷം മകനായിരുന്നു എന്നും നേരത്തെ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 2009 മാര്‍ച്ച് 20ന് ആയിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ മകന്‍ സംവിധായകനായ രാജ്കുമാറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് മകന്റെ മരണ വാര്‍ത്ത അറിഞ്ഞതെന്നും ഏതൊരച്ഛനും ജീവിതത്തില്‍ സംഭവിക്കാത്ത കാര്യമാണ് തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ മകന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം വഴിപാട് നടത്താനായി ശ്രീകുമാരന്‍ തമ്പി അമ്പലത്തില്‍ പോയി. പൂജാരി പ്രസാദം തരുന്ന സമയത്ത് ശ്രീകുമാരന്‍ തമ്പി വീണുപോയി. ഇത് അദ്ദേഹത്തെ വല്ലാത്ത വിഷമിപ്പച്ച സംഭവമാണ്.

 

 

ശ്രീകുമാരൻ തമ്പി രചിച്ച അഞ്ഞൂറിലേറെ ഗാനങ്ങൾ യേശുദാസ്ആലപിച്ചിട്ടുണ്ട്. സമകാലികരായ മിക്ക സംഗീതസംവിധായകരും തമ്പിയുടെവരികൾക്ക്‌ ഈണം പകർന്നു. 1967-ൽ ചിത്രമേള എന്ന സിനിമയ്ക്ക് വേണ്ടിയാണ് ശ്രീകുമാരൻ തമ്പി ആദ്യമായികഥ എഴുതുന്നത്. 1970-ൽ പി.ഭാസ്ക്കരൻ സംവിധാനംചെയ്ത “കാക്കത്തമ്പുരാട്ടി” എന്ന സിനിമയിൽ അദ്ദേഹത്തോടൊപ്പമാണ്‌ തമ്പിതിരക്കഥയിൽ തുടക്കമിടുന്നത്. അവിടുന്നങ്ങോട്ട്‌ സ്വയം സംവിധാനംചെയ്തവയുൾപ്പടെ 85 സിനിമകൾക്കായി കഥയോ തിരക്കഥയോ സൃഷ്ടിക്കുകയുംസംഭാഷണം എഴുതുകയും ചെയ്തു. ശ്രീകുമാരൻ തമ്പി സംവിധായകനാകുന്നത് 1974-ൽ ചന്ദ്രകാന്തം എന്നചിത്രത്തിലൂടെയാണ്. തുടർന്ന് മുപ്പതോളം സിനിമകൾ സംവിധാനം ചെയ്തു. ചന്ദ്രകാന്തം എന്ന സിനിമയിലൂടെത്തന്നെ ശ്രീകുമാരൻ തമ്പിസിനിമാനിർമ്മാണവും തുടങ്ങി. മലയാളത്തിൽ 21 സിനിമകൾ നിർമ്മിച്ചു. 1985ൽ”ഒണ്ടേ രക്ത” എന്ന അംബിക-അംബരീഷ്‌ ചിത്രം കന്നഡയിൽ നിർമ്മാണവുംസംവിധാനവും നിർവഹിച്ചു. “ഒരേ രക്തം”എന്ന പേരിൽ പിന്നീട്‌ ഈ ചിത്രം മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്യപ്പെട്ടു.

x