“വിളിക്കത്തിരുന്നപ്പോൾ മിസ്സിംഗ് തോന്നി , ഒടുവിൽ ജീവിതത്തിലേക്ക് സ്വന്തമാക്കി” , 79 ആം വയസിൽ 59 കാരിയെ സ്വന്തമാക്കിയ സോമൻ നായരുടെ പ്രണയകഥയും വിവാഹവിഡിയോയും കാണാം

വിവാഹമെന്നു പറയുന്നത് ജീവിതത്തിൽ ഒറ്റപ്പെട്ട തുടങ്ങുമ്പോൾ ഒരു ഇണയെ തേടി കണ്ടുപിടിക്കുന്നത് കൂടിയാണ്. പലപ്പോഴും ഒരു കൈത്താങ്ങ് തന്നെയാണ് പങ്കാളിയെന്നു പറയുന്നത്.അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസം വൈറലായ ഒരു വിവാഹമായിരുന്നു 79 കാരൻ 59 കാരിയെ ജീവിതപങ്കാളിയാക്കിയത് .തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലായിരുന്നു വിവാഹം നടന്നത് , മക്കളും കൊച്ചുമക്കളുംഅടക്കം ആ വിവാഹത്തിന് സാക്ഷിയായി. തിരുവനന്തപുരം ചിറയിൻകീഴ് കീഴ്വലം പെരുമാമണ്ഡലം വീട്ടിൽ കെ സോമൻ നായർ ബീന കുമാരി തുടങ്ങിവരായിരുന്നു കഴിഞ്ഞ ദിവസം പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. റിട്ട : എയർഫോഴ്സ് ഉദ്യോഗസ്ഥനായ സോമൻ നായർ എൻസിസി വിഭാഗത്തിലും ജോലി ചെയ്തതാണ്. ഒരു വർഷം മുൻപാണ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. മൂന്നു മക്കളുമുണ്ട്.

ബീന കുമാരിയുടെ ഭർത്താവ് ആകട്ടെ 10 വർഷം മുൻപേ മരിച്ചതാണ്. ഒരു മകളുമുണ്ട്. വിഡോ ഗ്രൂപ്പ് വഴിയാണ് വിവാഹാലോചന എത്തിയത്. ബീന കുമാരിയുടെ സഹോദരൻ ടി ഡി പ്രവീണാണ് വിവാഹത്തിന് മുൻകൈ എടുത്തത്. പ്രവീൺ സോമൻ നായരുടെ മക്കളുമായി ആയിരുന്നു ഈ വിഷയം ആദ്യം സംസാരിക്കുന്നത്. തുടർന്ന് വിവാഹമുറപ്പിച്ചു. മക്കളുടെ സമ്മതത്തോടെ വിവാഹം നടന്നു. വിവാഹത്തിന് മൂത്തമകളും മരുമകനും കൊച്ചുമക്കളും ഉൾപ്പെടെയുള്ളവരൊക്കെ സാക്ഷികൾ ആവുകയും ചെയ്തു. എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്റ്ററിന്റെ എക്സിക്യൂട്ടീവ് അംഗമാണ് സോമൻ നായർ. വളരെ അപൂർവ്വമായ ഒരു വിവാഹം എന്ന് പറയാം. അപൂർവങ്ങളിൽ അപൂർവ്വമെന്നു തന്നെ പറയാവുന്ന ഒരു അറേഞ്ച്ഡ് മാരേജ്.

ജീവിതത്തിൽ ഇവർ ഒന്ന് ചേർന്നപ്പോൾ അത് പലർക്കും കൗതുകമുള്ള ഒരു കാഴ്ചയായി മാറി എന്നതാണ് സത്യം. നിരവധി ആളുകൾ ആയിരുന്നു ഈ ഒരു വിവാഹം ഏറ്റെടുത്തിരുന്നത്. ജീവിതത്തിൽ മാതാപിതാക്കൾ ഒറ്റപ്പെട്ടുപോകുമ്പോൾ അവർക്ക് ഒരു കൈത്താങ്ങ് എന്നത് പോലെ ഒരു പങ്കാളിയെ കണ്ടുപിടിച്ചു കൊടുക്കാൻ മക്കൾ തന്നെ മുൻപിൽ നിൽക്കുകയെന്നത് വളരെയധികം സന്തോഷം നിറയ്ക്കുന്ന ഒരു കാര്യമാണെന്നും പല മക്കളും ഇത്തരത്തിൽ മാതൃകയാകണമെന്ന് ഒക്കെയാണ് ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. ആരുമില്ലന്നൊരു തോന്നൽ വരുന്ന നിമിഷമാണ് ഓരോരുത്തരും ഒറ്റപ്പെട്ടു പോകുന്നത്. ഡിപ്രഷനിലേക്ക് പോലും പലരും കടന്നുപോകുന്ന നിമിഷവും ആ നിമിഷം തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു.

അങ്ങനെയുള്ള ഒരു സമയത്ത് മാതാപിതാക്കളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു കൊണ്ടുവന്ന അവർക്ക് ഒരു ഇണയെ കണ്ടെത്തി കൊടുക്കുകയെന്നത് വളരെ വലിയ കാര്യം തന്നെയാണ്. നമുക്ക് ആരെങ്കിലും ഒക്കെ ഉണ്ടെന്നു തോന്നിപ്പോകുന്ന ഒരു നിമിഷമായിരിക്കും അത്. മക്കൾ തന്നെ മുൻകൈ എടുക്കുമ്പോൾ മാതാപിതാക്കൾക്ക് ആ സന്തോഷവും സമാധാനവും വർധിക്കുകയാണ് ചെയ്യുക. അതുകൊണ്ടു തന്നെ ഈ ഒരു വാർത്ത ശ്രദ്ധ നേടുകയും ചെയ്യുന്നു. അടുത്തകാലങ്ങളായി ഇത്തരത്തിൽ മാതാപിതാക്കളുടെ മനസ്സിന് സന്തോഷം പകർന്നു കൊടുക്കുന്ന ചില മക്കളുടെ കഥകളൊക്കെ വൈറലായി മാറാറുണ്ട്.

x