
ചിലപ്പോള്‍ വാക്ക് പിഴച്ചേക്കാം, ആദ്യമേ മാപ്പ്, എന്റെ അടുത്തിരുന്നയാൾ സ്പീക്കറാണ്, അദ്ദേഹത്തിന് പിഴച്ചാൽ രേഖങ്ങളിൽ നിന്ന് നീക്കം ചെയ്യാം പക്ഷെ നമുക്ക് ഒക്കെ നാക്ക് പിഴച്ചാൽ പിഴച്ചത് തന്നെയാണ്: കേരളീയത്തില്‍ കയ്യടി നേടി മമ്മൂട്ടിയുടെ പ്രസംഗം
കേരളപിറവിയോടനുബന്ധിച്ച് വലിയ ആഘോഷമാണ് ഇപ്പോൾ നടക്കുന്നത്,അതെ സമയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം വാരാഘോഷം ഉദ്ഘാടനം ചെയ്തു. കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന എന്നിവരും വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള എന്നിവരും ദീപം തെളിയിച്ചു.മലയാളിയായതിലും കേരളത്തിൽ ജനിച്ചതിലും താൻ അഭിമാനിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. “മലയാള സിനിമാരംഗം ഭൂമി ശാസ്ത്രപരവും ഭാഷപരവുമായ അതിർത്തികൾ കടന്ന് മുന്നേറുകയാണ്. പാൻ ഇന്ത്യൻ മലയാള സിനിമകൾ ഇനിയുമുണ്ടാകേണ്ടതുണ്ട്.
പ്രേക്ഷക ബന്ധത്തെ ശക്തിപ്പെടുത്താനുള്ള ഇതിനുവേണ്ടി ഫിലിം ഫെഡറേഷൻ മുൻകൈ എടുക്കും. കേരളീയം ഉദ്ഘാടന വേദിയിൽ ഇടം നൽകിയതിന് മുഖ്യമന്ത്രിയോടും മറ്റു ബന്ധപ്പെട്ടവരോടും നന്ദി ഉണ്ട്. തിരുവനന്തപുരം എന്റെ കൂടി നഗരമാണ്, ഇത്രത്തോളം എനിക്ക് പരിചയമുള്ള നഗരം വേറെയില്ല” – മോഹൻലാൽ പറഞ്ഞു. കേരളീയം പരിപാടിയുടെ അംബാസിഡർമാരായ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ, ശോഭന എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെൽഫിയെടുത്തു.
എഴുതിത്തയ്യാറാക്കിയ പ്രസംഗമൊന്നും കയ്യിൽ ഇല്ല. എന്തെങ്കിലും വാക്കുപിഴ സംഭവിച്ചാൽ നമ്മളെ കുടുക്കരുത്. അതുകൊണ്ട് നേരത്തേ തന്നെ മാപ്പ് പറയുന്നു. എന്റെ അടുത്തിരുന്നയാൾ സ്പീക്കറാണ്. അദ്ദേഹത്തിന് പിഴച്ചാൽ രേഖങ്ങളിൽ നിന്ന് നീക്കം ചെയ്താൽ മതി പക്ഷെ നമുക്ക് ഒക്കെ നാക്ക് പിഴച്ചാൽ പിഴച്ചത് തന്നെയാണ്. കേരളീയം കേരള ചരിത്രത്തിലെ മഹാസംഭവമായിത്തീരട്ടെ. ലോകത്തിന് തന്നെ നമ്മൾ മാതൃകയാവണം. രാഷ്ട്രീയം, മതം, ജാതി, ചിന്ത എന്നിവയൊക്കെ നമുക്കൊക്കെ വേറിട്ടതാണെങ്കിലും എല്ലാവർക്കുമുണ്ടാകുന്ന വികാരം നമ്മളൊക്കെ കേരളീയരാണെന്നും മലയാളികളാണെന്നതുമാകണം. നമ്മൾ ഒന്നാണെന്നും നമ്മളെ നോക്കിപ്പഠിക്കൂവെന്നും ഈ ലോകത്തോട് നാം പറയണം. നമ്മൾ ഒന്നായി സ്വപ്‌നം കണ്ടതാണ് ഇന്നത്തെ കേരളം. ലോകം ആദരിക്കുന്ന ജനതയായി കേരളം മാറട്ടെയെന്ന് ആശംസിക്കുന്നു” എന്നാണ് മമ്മൂട്ടി പറഞ്ഞത്