മമ്മൂക്ക മരിക്കണം എന്ന് പറഞ്ഞത് മദ്യത്തിന്റെ ലഹരിയിൽ, മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാന്‍ മാപ്പ് ചോദിക്കുന്നു: സനോജ് റഷീദ്

2024ൽ കേരളത്തിൽ വരേണ്ട മാറ്റങ്ങൾ എന്ന വിഷയത്തിൽ എടുത്ത യൂട്യൂബ് ചാനലിന്റെ വീഡിയോയിലാണ് മമ്മൂട്ടി മരിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് മട്ടാഞ്ചേരിക്കാരനായ സനോജ് റഷീദ് പറഞ്ഞത്. സനോജ് റഷീദിന്റെ മാപ്പ് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

”ഇന്നലെ നടന്നത് മദ്യത്തിന്റെ ലഹരിയില്‍ നടന്നതാണ്. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാന്‍ മാപ്പ് ചോദിക്കുന്നു..” എന്നാണ് സനോജ് റഷീദ് ഖേദം പ്രകടിപ്പിക്കുന്ന വീഡിയോയില്‍ പറയുന്നത്. സാബു അലി മട്ടാഞ്ചേരി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ പബ്ലിക് റെസ്‌പോണ്‍സ് എടുത്ത ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ ആയിരുന്നു സനോജ് റഷീദ് മ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. മമ്മൂട്ടി മരിക്കണം എന്നതാണ് 2024ല്‍ സംഭവിക്കേണ്ട മാറ്റം എന്നാണ് ഇയാള്‍ പറഞ്ഞത്.

വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വ്യാപക വിമർശനമാണ് ഇയാൾക്കെതിരെ ഉയരുന്നത്. യുവാവിനെതിരെ കേസെടുക്കണമെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്.

Articles You May Like

x