ലാലേട്ടന് ​ഗാന്ധി ഭവനിൽ പോയി ടിപി മാധവനെ ഒന്ന് കണ്ടുകൂടെ, മരിച്ച് കഴിഞ്ഞിട്ട് പോസ്റ്റ് ഇട്ട് വിഷമം അറിയിച്ചിട്ട് ഒരു കാര്യവുമില്ല, ജീവിച്ചിരിക്കുമ്പോഴാണ് സ്നേഹവും പരിഗണനയും നൽകേണ്ടത്, സിനിമ സംഘടനകൾ കാണിക്കുന്നത് കടുത്ത അവഗണന: വിമർശനം

ഗാന്ധിഭവനിൽ കഴിയുന്ന ടിപി മാധവനെ സന്ദർശിക്കാൻ മന്ത്രി ​ഗണേഷ് കുമാർ കഴിഞ്ഞ ദിനസം എത്തിയിരുന്നു. നടൻ മോഹൻലാലിനോടും ഗാന്ധി ഭവനിൽ എത്തി ടി.പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഗണേഷ് പറഞ്ഞു. മോഹൻലാൽ ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും വന്നുകാണാമെന്ന ഉറപ്പും ടി.പി മാധവന് നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്. മോഹൻലാലിനെ കാണാനുള്ള ആഗ്രഹം അ​ദ്ദേഹം തന്നെ കാണാനെത്തുന്നവരോട് എപ്പോഴും പങ്കുവെക്കാറുള്ളതാണ്.

​ഗാന്ധി ഭവന്റെ സോഷ്യൽമീഡിയ പേജിൽ ​ഗണേഷിനൊപ്പമുള്ള ടി.പി മാധവന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ലാലേട്ടന് അദ്ദേഹത്തെ ഒന്നുപോയി കണ്ടൂടെ, മരിച്ച് കഴിഞ്ഞിട്ട് പോസ്റ്റ് ഇട്ട് വിഷമം അറിയിച്ചിട്ട് ഒരു കാര്യവുമില്ല ജീവിച്ചിരിക്കുമ്പോഴാണ് സ്നേഹവും പരിഗണനയും നൽകേണ്ടത്, അദ്ദേഹത്തെ പോലെയുള്ള കലാകാരന്മാരോട് സിനിമ സംഘടനകൾ കാണിക്കുന്നത് കടുത്ത അവഗണനയാണ്‌,

സ്വന്തം വീട്ടുകാർക്കോ വേണ്ട, ആയുഷ്കാലം മുഴുവൻ സിനിമയെ സ്നേഹിച്ച മനുഷ്യനാണ്, സിനിമയിൽ ഉള്ളവർ ഇങ്ങിനെ അവഗണിക്കരുത് എന്നിങ്ങനെയാണ് കമന്റുകൾ. ‘ടി.പി മാധവനെ ഇപ്പോഴും സഹായിക്കുന്നത് അമ്മ സംഘടനയാണ്. അദ്ദേഹത്തിന്റെ ആശുപത്രി ബില്ലുകൾ അടക്കം അടിച്ചത് സംഘടനയാണ്.

എല്ലാ മാസവും അദ്ദേഹത്തിനുള്ള കൈനീട്ടം നൽകാറുണ്ട്. രണ്ടര മാസത്തോളം ആശുപത്രയിൽ കൂട്ടിരുന്നു. ഇതിനിടെയിലാണ് ഹരിദ്വാർ യാത്ര പോയത്. അവിടുന്നാണ് പക്ഷാഘാതം ഉണ്ടാകുന്നത്. അവിടെ മാധവൻ ചേട്ടനെ തിരിച്ചറിഞ്ഞ പൂജാരിയാണ് സുരേഷ് ഗോപിയെ വിളിച്ച് പറഞ്ഞത്. പിന്നീടാണ് അദ്ദേഹത്തിന് ആയുർവേദ ചികിൽസ നൽകിയത്’, എന്നാണ് അടുത്തിടെ ടി.പി മാധവനെ കുറിച്ച് സംസാരിച്ച് ഇടവേള ബാബു പറഞ്ഞത്.

Articles You May Like

x