Entertainment

ദിലീപ് ആയിരുന്ന ആൾ മതപരിവർത്തനം നടത്തി റഹ്മാൻ ആയതാണ്; എ ആർ റഹ്മാനെതിരെ സൈബർ ആക്രമണം രൂക്ഷം

‘ദ് കേരള സ്റ്റോറി’ സിനിമാ റിലീസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നതിനിടെ, കേരളത്തിലെ മതസൗഹാർദം വ്യക്തമാക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച സംഗീത സംവിധായകൻ എ.ആർ.റഹ്മാനെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നു. കേരള സ്റ്റോറിയും റഹ്മാന്റെ ജീവിതവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും ദിലീപ് ആയിരുന്ന ആൾ മതപരിവർത്തനം നടത്തി റഹ്മാൻ ആയതാണെന്നും അടക്കമുള്ള കമന്റുകളും വരുന്നുണ്ട്.

കേരളത്തിലെ ഒരു മുസ്‌ലിം പള്ളിയിൽ വച്ച് ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിന്റെ വിഡിയോ ആണ് കഴിഞ്ഞ ദിവസം എ.ആർ.റഹ്മാൻ പങ്കുവച്ചത്. ‘ഇതും കേരളത്തിന്റെ മറ്റൊരു കഥയാണ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ചുരുങ്ങിയ സമയം കൊണ്ടു വൈറലായ വിഡിയോ 25 ദശലക്ഷത്തോളം ആളുകൾ കണ്ടു. പിന്നാലെയാണ് സൈബർ ആക്രമണം രൂക്ഷമായത്.

2020 ജനുവരി 19ന് നടന്ന, ആലപ്പുഴ സ്വദേശികളായ ശരത് ശശിയുടെയും അഞ്ജു അശോകിന്റെയും വിവാഹത്തിന്റെ വിഡിയോ ആണ് റഹ്മാൻ പങ്കുവച്ചത്. അഞ്ജുവിന്റെ കുടുംബത്തിന് സാമ്പത്തിക പ്രയാസമുള്ളതിനാൽ സഹായത്തിനായി പള്ളിക്കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. 10 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും പള്ളി സഹായമായി നല്‍കി. പള്ളിക്കുള്ളിൽ മണ്ഡപം ഒരുക്കി ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago