Television

ഏറെ സന്തോഷം നൽകുന്ന നിമിഷം , സന്തോഷ വാർത്ത സോഷ്യൽ മീഡിയ വഴി പങ്കുവെച്ച് സ്നേഹ ശ്രീകുമാർ

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് സ്നേഹ ശ്രീകുമാർ. പിന്നീട് നിരവധി ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം വല്ലാത്ത പഹയൻ, നീന, ലോനപ്പന്റെ മാമോദിസ, പന്ത്, ഒരേ മുഖം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുകയും ചെയ്തു. എന്നും മിനിസ്ക്രീൻ രംഗത്ത് സ്നേഹ സജീവ സാന്നിധ്യമാണ്. യൂട്യൂബ് ചാനലിലൂടെ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരോട് പങ്കുവെക്കാറുണ്ട്. ലോക്ഡൗൺ കോവിഡ് കാലത്ത് സെലിബ്രിറ്റികളിൽ ഏറെ പേരും തങ്ങളുടെ ആരാധകരോട് സംവദിക്കാനായി യൂട്യൂബ് ചാനൽ ആരംഭിച്ചപ്പോൾ അത്തരത്തിൽ രംഗത്തേക്ക് കടന്നുവന്ന താരമാണ് സ്നേഹ ശ്രീകുമാർ. മറിമായത്തിലെ മണ്ഡോദരിയായി കടന്നുവന്ന് ഇന്ന് നിരവധി പേരുടെ പ്രീതി പിടിച്ചുപറ്റുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്

താരത്തെ പോലെ ഭർത്താവ് ശ്രീകുമാറും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ഒക്കെ ആരാധകരെ അറിയിക്കാറുണ്ട്. സ്നേഹ ഗർഭിണി ആയത് മുതലുള്ള എല്ലാ വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. അധികം വൈകാതെ ഇവരുടെ ഇടയിലേക്ക് ആ കുഞ്ഞ് അതിഥി എത്തും. ഒൻപതാം മാസത്തിലൂടെയാണ് ഇപ്പോൾ സ്നേഹ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഏഴാം മാസത്തിലെ വാളകാപ്പു ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സ്നേഹ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 2019 ഡിസംബർ മാസത്തിലായിരുന്നു സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം. തൃപ്പൂണിത്തറ പൂർണത്രയേഷ്യ ക്ഷേത്രത്തിൽ വച്ച് ആയിരുന്നു വിവാഹം നടന്നത്. മറിമായം സീരിയലിലെ ലോലിതൻ എന്ന വേഷം ചെയ്തു ശ്രദ്ധേയനായ ശ്രീകുമാർ നിലവിൽ ചക്കപ്പഴത്തിലെ ഉത്തമന്റെ വേഷം കൈകാര്യം ചെയ്യുകയാണ്

വൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സീ കേരളത്തിലെ സീരിയലിലാണ് സ്നേഹ ശ്രീകുമാർ ഇപ്പോൾ അഭിനയിക്കുന്നത്. വിനോദ് കോവൂരാണ് സീരിയലിൽ സ്നേഹയുടെ ഭർത്താവായി എത്തുന്നത്. കുമാരി എന്ന കഥാപാത്രത്തെ അതീവ മനോഹരമായി തന്നെ സ്നേഹ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ സ്നേഹ ഒമ്പതാം മാസത്തിൽ എത്തിയതോടെ സീരിയലിലെ കുമാരി എന്ന കഥാപാത്രത്തിന്റെയും ഒമ്പതാം മാസത്തിൽ ചടങ്ങ് നടത്തി അത് ഷൂട്ട് ചെയ്ത ടെലികാസ്റ്റ് ചെയ്യാൻ പോവുകയാണ് സീരിയലിന്റെ അണിയറ പ്രവർത്തകർ.വൈഫ് ഈസ് ബ്യൂട്ടിഫുൾ സെറ്റിൽ നടന്ന തൻറെ ഒമ്പതാം മാസം ചടങ്ങുകളുടെ വീഡിയോ സ്നേഹ യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചു കഴിഞ്ഞു. ഗർഭകാലത്ത് താൻ സെറ്റിൽ എത്തുമ്പോൾ സീരിയലിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും തന്നെ എത്രത്തോളം കെയർ ചെയ്തിരുന്നുവെന്ന് പുതിയ വീഡിയോയിൽ സ്നേഹ വിവരിക്കുന്നു. തനിക്ക് ഷൂട്ട് ഇല്ലാത്ത സമയത്ത് വിശ്രമിക്കുമ്പോൾ സംവിധായകൻ വരെ തന്റെ അവസ്ഥ കണ്ട് വിശറി വെച്ച് വീശി തരുമായിരുന്നു എന്ന് സ്നേഹ പുതിയ വീഡിയോയിൽ പറഞ്ഞു.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago