എല്ലാവരും വേണമെന്ന് ആവിശ്യപ്പെട്ടു ; ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി മകനും ഭർത്താവിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഉർവശി

സോഷ്യൽ മീഡിയയിൽ സാന്നിധ്യം അറിയിച്ച് നടി ഉർവശി. ഇൻസ്റ്റഗ്രാമിലാണ് ഉർവശി തൻറെ അക്കൌണ്ട് തുടങ്ങിയിരിക്കുന്നത്. ഉർവശി ശിവപ്രസാദ് എന്ന പേരിലാണ് അക്കൌണ്ട് ആരംഭിച്ചിരിക്കുന്നത്. ഇതുവരെ നൽപ്പത്താഞ്ചായിരത്തോളം ഫോളോവേർസ് ഉർവശി നേടിയിട്ടുണ്ട്. മമ്മൂട്ടി മോഹൻലാൽ വിജയ് അടക്കം 18 പേരെ ഉർവശി പിന്തുടരുന്നുണ്ട്.

മൂന്ന് പോസ്റ്റുകളാണ് ഉർവശി ഇതുവരെ ഇട്ടത്. ഇൻസ്റ്റഗ്രാമിൽ തുടക്കം കുറിച്ച് ഒരു വീഡിയോ ഉർവശി ഇട്ടിട്ടുണ്ട്. സുഹൃത്തുക്കളുടെയും പ്രേക്ഷകരുടെയും ആഗ്രഹ പ്രകാരമാണ് താൻ ഈ അക്കൗണ്ട് തുടങ്ങുന്നതെന്നും ഇന്നു മുതൽ നിങ്ങളോട് സംസാരിക്കാൻ ആരംഭിക്കുകയാണെന്നും ഉർവശി പറയുന്നു.

താരത്തിന്റെ മകൻ ഇഷാനെയും ഭർത്താവ് ശിവപ്രസാദിനെയും വിഡിയോയിൽ കാണാം. മകന് സ്കൂൾ അവധിയായതിനാൽ ദുബായിൽ അവധി ആഘോഷിക്കുകയാണ് ഉർവശി. പന്ത്രണ്ട് ദിവസത്തെ അവധിയാഘോഷത്തിനുശേഷം ചെന്നൈയിൽ തിരിച്ചെത്തിയെന്നും താരം വിഡിയോയിൽ പറയുന്നു.

ഉർവശി പ്രധാന കഥാപാത്രമായി അവസാനം തീയറ്ററിൽ എത്തിയ ചിത്രം ‘ചാൾസ് എന്റർപ്രൈസസ്’ ആണ്. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്തത്. സുഭാഷ് ലളിത സുബ്രഹ്‍മണ്യന്റേതാണ് തിരക്കഥയും.മെയ്‍ 19നാണ് ചിത്രം റിലീസായത്. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും ‘ചാൾസ് എന്റർപ്രൈസസി’നുണ്ട്. സ്വരൂപ് ഫിലിപ്പായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം.

ഉർവശിക്കും കലൈയരസനും പുറമേ ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Articles You May Like

x