വിധിയാണ്, വന്ന വഴികളിൽ ദുർഘടമായ സംഭവങ്ങളുണ്ട്, വിഷമിക്കാനാണെങ്കിൽ എന്റെ അമ്മയ്ക്ക് ഒരിക്കലും കണ്ണീർ തോർന്ന സമയം ഉണ്ടാകില്ല: വിവാഹമോചനത്തെക്കുറിച്ച് ഉർവശി പറഞ്ഞത്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും കൽപ്പനയും ശ്രദ്ധ നേടിയ താരങ്ങളാണ്. തെന്നിന്ത്യൻ ഭാഷകളിൽ അഞ്ഞൂറിൽ അധികം ചിത്രങ്ങളിൽ ഉർവശി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഉർവശി ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഭർത്താവ് ശിവപ്രസാദിനും മകൻ ഇഷാൻ പ്രജാപതിക്കും ഒപ്പം ചെന്നെെയിലാണ് ഉർവശി താമസിക്കുന്നത്.

ഉർവശിയുടെ വ്യക്തിജീവിതം ഒരു കാലത്ത് സിനിമാ ലോകത്തുണ്ടാക്കിയ കോളിളക്കങ്ങൾ ചെറുതല്ല. നടൻ മനോജ് കെ ജയനുമായുള്ള ഉർവശിയുടെ വിവാഹബന്ധത്തിന് കുറച്ച് വർഷങ്ങൾ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. 2000 ലായിരുന്നു താര വിവാഹം. പ്രണയ വിവാഹം ഉർവശിയുടെ വീട്ടുകാർ എതിർത്തെങ്കിലും നടി തന്റെ തീരുമാനവുമായി മുന്നോട്ട് പോയി. 2001 ൽ തേജാ ലക്ഷ്മി എന്ന മകളും ഉർവശിക്കും മനോജ് കെ ജയനും ജനിച്ചു. 2008 ലാണ് ഇരുവരും വേർപിരിയുന്നത്.

വിവാഹമോചന സമയത്ത് ഉർവശിക്കെതിരെ മനോജ് കെ ജയൻ ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യവും ഉണ്ടായി. മകളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ള തർക്കം കുറച്ച് നാൾ തുടർന്നു. വിവാഹമോചനത്തിന്റെ സമയത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ ഉർവശി സംസാരിച്ചിട്ടുണ്ട്. കൈരളി ‌ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടി പ്രതികരിച്ചത്.

അതൊരു വിധിയാണ്. അതിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. മനസിന്റെ പ്രസന്നമായ കാര്യങ്ങളിലേക്ക് കടക്കുമ്പോഴാണ് മുന്നോട്ട് പോകാൻ കൂടുതൽ ആത്മവിശ്വാസം ഉണ്ടാകുന്നത്. വീണ്ടും വീണ്ടും പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കേണ്ട കാര്യമില്ല. കഴിഞ്ഞ് വന്ന വഴികളിൽ ദുർഘടമായ സംഭവങ്ങളുണ്ട്. അതിനെ തിരിഞ്ഞ് നോക്കാം. വീണ്ടും അവിടെ പോയി നിന്ന് അവിടെ നോക്കരുത്. അത് അർത്ഥശൂന്യമാണെന്ന് എനിക്ക് തോന്നുന്നെന്നും ഉർവശി അന്ന് വ്യക്തമാക്കി.

അമ്മയു‌ടെ മനസിന്റെ പോസിറ്റിവിറ്റിയാണത്. വിഷമിക്കാനാണെങ്കിൽ എന്റെ അമ്മയ്ക്ക് ഒരിക്കലും കണ്ണീർ തോർന്ന സമയം ഉണ്ടാകില്ല. മറ്റെന്തോ നന്മയ്ക്ക് വേണ്ടിയാണെന്നാണ് ഓരോ കാര്യങ്ങൾ വരുമ്പോഴും ചിന്തിക്കാറ്. അതായിരിക്കും നല്ലതെന്നും ഉർവശി അഭിപ്രായപ്പെട്ടു. വിവാഹമോചനത്തിന്റെ സമയത്ത് ഉർവശിക്കെതിരെ സംസാരിച്ചെങ്കിലും പിന്നീട് മനോജ് കെ ജയൻ ഉർവശിയെ പ്രശംസിച്ചിട്ടുണ്ട്.

മകൾ തേജാ ലക്ഷ്മിയെക്കുറിച്ച് സംസാരിക്കവെയാണ് മനോജ് കെ ജയൻ ഉർവശിയെ പരാമർശിച്ചത്. ഞാനും ആക്ടറാണ് അവളുടെ അമ്മ ഉർവശിയും വലിയ നടിയാണ്. ഞങ്ങളുടെ മകൾക്ക് അഭിനയത്തിലാണ് വിധിയെങ്കിൽ അതിൽ സന്തോഷമേയുള്ളൂയെന്ന് അന്ന് മനോജ് കെ ജയൻ വ്യക്തമാക്കി.

Articles You May Like

x