ഒരു വ്യക്തിയു‌ടെ ആയുസിൽ വിവാഹമെന്നത് ഒരു ഘട്ടമാണ്, അതിലൂടെ ക‌ടന്ന് പോയി വിജയിക്കണം, അത് പോലെയാണ് വീടും, മുമ്പ് വീ‌ടുകൾ വെച്ചപ്പോൾ അമ്മയും അച്ഛനും ചിറ്റപ്പനുമൊക്കെ നോക്കുമായിരുന്നു: വീട്ടു വിശേഷങ്ങളുമായി ഉർവശി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപിപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും കൽപ്പനയും ശ്രദ്ധ നേടിയ താരങ്ങളാണ്. തെന്നിന്ത്യൻ ഭാഷകളിൽ അഞ്ഞൂറിൽ അധികം ചിത്രങ്ങളിൽ ഉർവശി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഉർവശി ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയത്.

തന്റെ വീട് പരിചയപ്പെടുത്തുകയാണ് ഉർവശിയിപ്പോൾ. ഭർത്താവിന് കൺസ്ട്രക്ഷൻ മേഖലയിലാണ് ജോലി എന്നതിനാൽ അദ്ദേഹമാണ് വീ‌ട് രൂപകൽപ്പന ചെയ്തതെന്ന് ഉർവശി പറയുന്നു. തിണ്ണയുള്ള വീട് വേണമെന്നുണ്ടായിരുന്നു.

സേഫ്റ്റി സൈഡ് നോക്കുമ്പോൾ അപ്പാർ‌ട്മെന്റുകൾ മതിയെന്ന് തോന്നും. പക്ഷെ അങ്ങനെ താമസിക്കുമ്പോൾ അയൽപ്പക്കത്തുള്ളവരെ പോലും അറിയില്ല. ഒരു സെന്റാണെങ്കിൽ പോലും നമ്മളുടെ വീടാണെങ്കിൽ അതിലിരിക്കാം എന്ന് കരുതുന്നെന്നും ഉർവശി വ്യക്തമാക്കി. വീ‌ടിന് അധികം മുറികൾ ഉണ്ടാക്കരുത്. ജോലിക്കാരെ ലഭിക്കില്ല, വീട് നോക്കി നടത്താൻ ബു​ദ്ധിമുട്ടാകും. എനിക്ക് വീട്ട് ജോലി ചെയ്യുന്നതൊക്കെ ഇഷ്ടമാണ്. സ്വന്തമായി ഈ ജോലികളെല്ലാം ചെയ്യുമ്പോൾ അയ്യോ, മതിയായി എന്ന് തോന്നും. ആ​ഗ്രഹിച്ച് വെച്ച വീടാണ്.

മരങ്ങൾ ചുറ്റുമുള്ളതിനാൽ ശുദ്ധ വായു ലഭിക്കും. ലോക്ഡൗണിന് ശേഷം അമ്മയ്ക്ക് ശ്വാസ തടസം വന്നു. അപ്പോളോയിൽ അഡ്മിറ്റ് ചെയ്ത് പരിശോധിച്ചപ്പോൾ ഓക്സിജൻ ലെവൽ കുറഞ്ഞതാണ്. ഓക്സിജൻ സിലിണ്ടർ വേണ്ടി വന്നു. അമ്മ അപ്പാർട്മെന്റിലാണ് താമസിച്ചിരുന്നത്. ​വീടുകളിൽ ​ഗ്യാസ് സിലിണ്ടർ പോലെ ഓക്സിജൻ സിലിണ്ട‌ർ വേണ്ടി വരുന്ന കാലം ആലോചിക്കാൻ പോലും പറ്റുന്നില്ല.

വിവാഹം കഴിക്കുന്നതും വീട് വെക്കുന്നതുമെല്ലാം ജീവിതത്തിലെ വലിയ ഘ‌ട്ടങ്ങളാണെന്നും ഉർവശി അഭിപ്രായപ്പെട്ടു. ഒരു വ്യക്തിയു‌ടെ ആയുസിൽ വിവാഹമെന്നത് ഒരു ഘട്ടമാണ്. അതിലൂടെ ക‌ടന്ന് പോയി വിജയിക്കണം. അത് പോലെയാണ് വീടും. മുമ്പ് വീ‌ടുകൾ വെച്ചപ്പോൾ അമ്മയും അച്ഛനും ചിറ്റപ്പനുമൊക്കെ നോക്കുമായിരുന്നു.

ഇത് ഞാൻ തന്നെ ഒപ്പം നിന്ന് പണിത വീടാണ്. ഇനി വെക്കുന്ന വീട് ചെറുതായിരിക്കും. വീ‌ടിന് ആവശ്യമുള്ള വലിപ്പം മതി. പക്ഷെ സ്ഥലം വേണം. കാരണം മണ്ണ് വേണ്ടതുണ്ട്. പല കൃഷികളും ചെയ്യണമെന്നുണ്ടെന്നും ഉർവശി വ്യക്തമാക്കി. റാണിയാണ് ഉർവശിയു‌ടെ പുതിയ മലയാള സിനിമ. ഭാവന, ഹണി റോസ്, ഇന്ദ്രൻസ് തു‌ടങ്ങിയവർ പ്രധാന വേഷംചെയ്ത സിനിമ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

Articles You May Like

x