ഇയാൾ എനിക്ക് വെറും ഒരു പ്രൈവറ്റ് സെക്രട്ടറി മാത്രമല്ല,എൻറെ എല്ലാ മാറ്റത്തിനും കാരണം അയാളാണ്, എന്നും നിഴലായി എന്നോടൊപ്പം ഉണ്ട്.. നല്ല ബന്ധങ്ങൾ എപ്പോഴും ഉയരങ്ങൾ കീഴടക്കാൻ സഹായിക്കും, ലേഡീ സൂപ്പർസ്റ്റാറിന്റെ ഏറ്റവും പുതിയ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യർ സിനിമയിലേക്ക് തിരിച്ചുവന്നപ്പോൾ നൽകി അഭിമുഖങ്ങളും യൂട്യൂബ് വീഡിയോസും എല്ലാം ഇന്നും ആളുകൾ വളരെയധികം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. നീണ്ടനാളത്തെ ഇടവേളയ്ക്കുശേഷം വീണ്ടും അഭിനയത്തിലേക്ക് കടന്നുവന്നപ്പോൾ സിനിമയും സിനിമക്കാരും സിനിമ ആസ്വാദകരും എല്ലാം മാറി എന്നും സോഷ്യൽ മീഡിയയിൽ അടക്കം ഒരു ചിത്രം എങ്ങനെ പ്രമോട്ട് ചെയ്യണമെന്നോ നിലനിൽക്കണമെന്നോ തനിക്കറിയില്ലെന്നും മഞ്ജു പല ആവർത്തി തുറന്നു പറഞ്ഞിരുന്നു. എന്നാൽ കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു മഞ്ജുവാര്യരുടെ മാറ്റം സംഭവിച്ചത്. പക്വതയും സംസാരരീതിയും പഴയതിലും അധികമുള്ള ബോൾഡ്നെസ്സും ഒക്കെ ആരാധകർ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. അതിനേക്കാൾ ഒക്കെ അപ്പുറം മഞ്ജുവിന്റെ മേക്കോ വെറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എല്ലാ കാര്യങ്ങളിലും മഞ്ജു അപ്ഡേറ്റ് ആയി. ഒരേസമയം സാമൂഹിക കാര്യങ്ങളിലും സിനിമയിലും താരം സജീവമായി ഇടപെട്ടു. മലയാള സിനിമയ്ക്ക് പുറമേ തമിഴ് ചിത്രങ്ങളിലും താരം സജീവമാകാൻ തുടങ്ങി. ഇവയ്ക്കൊക്കെ പുറമേ തമിഴ് താരം അജിത്തുമായി ചേർന്ന് ബൈക്ക് റൈഡ് വരെ താരം പോവുകയുണ്ടായി. എന്താണ് താരത്തിന്റെ ഇത്ര പെട്ടെന്നുള്ള മാറ്റത്തിന് കാരണമെന്ന് പലരും അന്വേഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ താരം തന്നെ അത് തുറന്നു പറഞ്ഞിരിക്കുകയാണ്. പൊതുവേദികളിലും ചടങ്ങുകളിലും എല്ലാം മഞ്ജുവിന്റെ സംസാരത്തിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. കാര്യങ്ങളൊക്കെ കോർഡിനേറ്റ് ചെയ്തത് ബിനീഷ് ചന്ദ്രനാണ് ബിനീഷിനോട് പറയൂ.. ബിനീഷിനോട് ചോദിക്കു, അത് ബിനീഷിന് അറിയാം എന്ന മഞ്ജുവിന്റെ സംസാരത്തിൽ നിന്ന് തന്നെ അദ്ദേഹം എത്രമാത്രം താരത്തിന്റെ കാര്യങ്ങൾ കൃത്യമായി നോക്കുന്നുണ്ടെന്ന് വ്യക്തമാണ്. വെറുമൊരു പ്രൈവറ്റ് സെക്രട്ടറി എന്നതിലുപരി ഒരു സഹോദര ബന്ധമാണ് മഞ്ജുവിനും സംരംഭകനായ ബിനീഷിനും ഇടയിൽ നിലനിൽക്കുന്നത്.

നല്ല ബന്ധങ്ങൾ കൂടെയുണ്ടാകുമ്പോൾ എപ്പോഴും ഉയർച്ചകൾ കീഴടക്കാൻ സാധിക്കുമെന്ന് താരം തന്നെ തുറന്നു സമ്മതിക്കുന്നുമുണ്ട്. താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പല ചിത്രങ്ങളും എടുക്കുന്നത് ബിനീഷ് ചന്ദ്രൻ തന്നെയാണ്. രണ്ടാം തിരിച്ചുവരവിലെ ചിത്രമായ ഹൗ ഓൾഡ് ആർ യൂ മുതൽ വെള്ളരിപ്പട്ടണം വരെയുള്ള താരത്തിന്റെ സിനിമ ജീവിതത്തിലും വ്യക്തിജീവിതത്തിലും എന്നും ഒരു നിഴലായി സഞ്ചരിക്കുന്നത് ബിനീഷ് ചന്ദ്രൻ തന്നെയാണ്. ഇത്രയൊക്കെ സപ്പോർട്ട് നൽകുന്ന ബിനീഷിനെയും മഞ്ജുവിനെയും ചേർത്ത് പലരും മോശ പരാമർശങ്ങൾ പോലും നടത്തുകയും ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും മൈൻഡ് ചെയ്യേണ്ട കാര്യമേ ഇല്ലെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്

Articles You May Like

x