കണ്ണെടുക്കാൻ തോന്നുന്നില്ല, അത്രത്തോളം ​ഗ്രേസും ചിരിയും മെയ് വഴക്കവും, മഞ്ജു ചേച്ചിയുടെ മോൾ തന്നെ; കിടിലൻ നൃത്തച്ചുവടുകളുമായി മീനാക്ഷി, അമ്മയുടെ അല്ലേ മോൾ എന്ന കമൻ്റ്  നിരോധിക്കാറായി എന്ന് ചിലർ

ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുൻകൈ എടുത്തതും മീനൂട്ടിയാണ്. മീനാക്ഷിയുമായി ഏറെ സൗഹൃദത്തിലാണ് കാവ്യ മാധവൻ. ഇരുവരും ഒരുമിച്ചുള്ള യാത്രകളും പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴുള്ള ചിത്രങ്ങളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. നിലവിൽ മെഡിസിന് പഠിക്കുന്ന മീനാക്ഷിയെ അധികം പുറത്ത് കാണാറില്ല.

സോഷ്യൽ മീഡിയയിൽ പോലും ഇടയ്ക്ക് മാത്രമാണ് മീനാക്ഷി വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. എന്നാൽ അതെല്ലാം വളരെ വേഗം വൈറലായി മാറാറുണ്ട്. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് മീനാക്ഷിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രമുള്ളത്.

ഇപ്പോഴിതാ മനോഹരമായൊരു ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. കൂട്ടുകാരിക്കൊപ്പം ചടലുമായി നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ പുതിയ ഡാൻസ് വീഡിയോ നിമിഷങ്ങൾക്കൊണ്ടാണ് വൈറലായത്. രാഞ്ചന, വളയപതി എന്നീ പാട്ടുകൾ മിക്സ് ചെയ്തുള്ള റീലിന് മീനാക്ഷിക്കൊപ്പം നൃത്തം ചെയ്തിരിക്കുന്നത് സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യ അലീന അൽഫോൺസാണ്.ട്രെഡീഷണൽ ലുക്കിലും ട്രെന്റി മോഡേൺ ലുക്കിലും മീനാക്ഷിയും അലീനയും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചെന്നൈയിലെ ഒരു ഡാൻസ് സ്റ്റുഡിയോയിൽ വെച്ചാണ് ഇരുവരും വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോ മനോഹരമായി എഡിറ്റ് ചെയ്തിരിക്കുന്നത് അൽഫോൺസ് പുത്രനാണ്.

മീനാക്ഷിയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്നാണ് ആരാധകരുടെ അഭിപായം. അത്രത്തോളും ​ഗ്രേസും ചിരിയും മെയ്വഴക്കവും മീനാക്ഷിക്കുണ്ടെന്നും ആരാധകർ കമന്റായി കുറിച്ചു. മഞ്ജു വാര്യരുമായി മീനാക്ഷിയെ താരതമ്യപ്പെടുത്തിയുള്ള കമന്റുകളും വീഡിയോയ്ക്കുണ്ട്.


അമ്മയുടെ മകൾ തന്നെ, ഞങ്ങളുടെ മഞ്ജു ചേച്ചിയുടെ മകൾ അടിപൊളി, മഞ്ജു ചേച്ചിയുടെ മോൾ തന്നെ. മഞ്ജു ചേച്ചിയുടെ അതെ സൗന്ദര്യം എന്നിങ്ങനെയാണ് കമന്റുകൾ. അമ്മയുടെ അല്ലേ മോൾ കമന്റ് നിരോധിക്കാറായി എന്നും ചിലർ രസകരമായി കുറിച്ചിട്ടുണ്ട്.

Articles You May Like

x