എല്ലാത്തിനും ഞാൻ ആണോ കാരണം, ഒരു സാധാരണ പെൺകുട്ടിയായി ജീവിക്കാൻ ശ്രമിച്ച ആളാണ് താൻ പക്ഷെ പ്രാക്റ്റിക്കലി തനിക്ക് അതിന് സാധിച്ചില്ല, മഞ്ജു വാര്യർ ദിലീപ് വേർപിരിയലിനെ കുറിച്ചുള്ള ചോദ്യത്തിന് ക്ഷുഭിതയായി കാവ്യ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്. അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ ആക്ടീവായത്.

ഇപ്പോഴിതാ കഴിഞ്ഞദിവസം കാവ്യാ മാധവൻ ഫാൻ പേജുകളിൽ വന്ന കാവ്യയുടെ ഒരു പഴയകാല അഭിമുഖം ആണ് ചർച്ചയാകുന്നത്. കാവ്യ തന്റെ ആദ്യവിവാഹത്തെ കുറിച്ചും വിവാഹമോചനത്തിന് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നതിനെക്കുറിച്ചുമൊക്കെയാണ് കാവ്യ സംസാരിക്കുന്നത്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. പിന്നീട് താൻ ബി കോം പൂർത്തിയാക്കിയതും, നൃത്തപഠനം സീരിയസ് ആക്കിയതും ആ കാലയളവിൽ ആയിരുന്നു എന്ന് കാവ്യ പറയുകയാണ്.

ചേട്ടന്റെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും തനിക്ക് ചെയ്യാൻ കഴിഞ്ഞുവെന്നും കാവ്യ പറയുന്നുണ്ട്. ഒരു സാധാരണ പെൺകുട്ടിയായി ജീവിക്കാൻ ശ്രമിച്ച ആളാണ് താൻ പക്ഷെ പ്രാക്റ്റിക്കലി തനിക്ക് അതിന് സാധിച്ചില്ല. അച്ഛനെയും അമ്മയെയും കൂട്ടിയാണ് ലൊക്കേഷനിൽ പോയിരുന്നത്. ഇന്നത്തെ തലമുറയിൽ പെട്ട പെൺകുട്ടികൾ ഒറ്റക്ക് ജീവിക്കാൻ പ്രാപ്തരാണ് എന്നാൽ തനിക്ക് അതിനു കഴിയില്ലെന്നും കാവ്യ പറയുന്നുണ്ട്.

എന്തിനും അച്ഛനും അമ്മയും കൂടെ വേണമെനിക്ക് എന്ന് കാവ്യ പറയുകയാണ്. വിവാഹം എന്ന സങ്കല്പ്പതോടെ ഒരു എതിർപ്പും എനിക്ക് ഇല്ല. അങ്ങിനെ ഉണ്ടെങ്കിൽ മറ്റുള്ളവരുടെ വിവാഹം കൂടാൻ ഞാൻ പോകില്ലല്ലോ. എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം അത് അവർ ഭംഗിയായി നടത്തി. അത് സക്‌സസ് ആകാഞ്ഞത് അവരുടെ തെറ്റല്ലല്ലോ എന്നും താരം വിശദീകരിച്ചു. അതേസമയം, മഞ്ജു വാര്യർ ദിലീപ് വേർപിരിയലിനെ കുറിച്ചുള്ള ചോദ്യത്തിന് ക്ഷുഭിതയായി ആണ് കാവ്യ പ്രതികരിച്ചത്. ‘എല്ലാത്തിനും ഞാൻ ആണോ കാരണം’, ഇത്തരത്തിലുള്ള ഗോസിപ്പുകൾ തന്നെ ബാധിക്കില്ല എന്നും കാവ്യ പറഞ്ഞു. ഇപ്പോൾ സിനിമയിൽ നിന്ന് ഒരു ബ്രേക്ക് എടുത്തെങ്കിലും കാവ്യയോടുള്ള ഇഷ്ടത്തിൽ ഒരു കുറവും സംഭവിച്ചിട്ടില്ല.

 

Articles You May Like

x