നമ്മളൊരുമിച്ചുള്ള 1461 ദിവസങ്ങൾ,ഒരുപാട് പ്രണയവും സന്തോഷങ്ങളും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയുമെത്ര യാത്രകൾ:രജിഷ വിജയനൊപ്പമുള്ള ചിത്രങ്ങളുമായി ടോബിൻ തോമസ്, ഇരുവരും ലിവിംഗ് ടുഗദറിലോ?

പ്രിയ താരം രജിഷ വിജയൻ പ്രണയത്തിലാണെന്ന റിപ്പോർട്ടുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം രജിഷ ഛായാഗ്രാഹകൻ ടോബിൻ തോമസുമായി പ്രണയത്തിലാണ്.

നമ്മളൊരുമിച്ചുള്ള 1461 ദിവസങ്ങൾ. ഒരുപാട് പ്രണയവും സന്തോഷങ്ങളും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയുമെത്ര യാത്രകൾ’ എന്നാണ് ടോബിന്റെ കുറിപ്പ്. എന്നന്നേക്കുമുള്ളതാണെന്നും രജിഷ പറയുന്നുണ്ട്. ടോബിന്റെ സോഷ്യൽ മീഡിയ പേജിൽ രജിഷയ്‌ക്കൊപ്പമുള്ള ധാരാളം ചിത്രങ്ങൾ വേറെയുമുണ്ട്. രജിഷയുടെ ജന്മദിനത്തിൽ പങ്കുവച്ച പോസ്റ്റ് എല്ലാം ആരാധകർ കുത്തിപ്പൊക്കുകയാണ്.

അതേസമയം ഇരുവരും ലിവിങ് റിലേഷനിലാണോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. ടോബിന്റെ പോസ്റ്റിന് കമന്റുമായി ധാരാളം പേരാണ് എത്തിയിരിക്കുന്നത്. ആരാധകർ മാത്രമല്ല താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. താരങ്ങളായ അഹാന കൃഷ്ണ, മമിത ബൈജു, രാഹുൽ റിജി നായർ,നിരഞ്ജന അനൂപ്, ശിവരാജ്, നൂറിൻ ഷെരീഫ് തുടങ്ങിയ താരങ്ങൾ എല്ലാം ടോബിൻ പങ്കുവച്ച ഇത്തരം പോസ്റ്റുകളുടെ താഴെ എല്ലാം കമന്റ് ചെയ്തിട്ടുണ്ട്.

കോ കോ എന്ന ചിത്രത്തിലാണ് ആദ്യമായി രജിഷ വിജയനും ടോബിൻ തോമസും ഒന്നിച്ചു പ്രവൃത്തിച്ചത്. 2021ലായിരുന്നു കോ കോ പുറത്തിറങ്ങിയത്. രാഹുൽ രഞ്ജിത്താണ് സംവിധാനം ചെയ്തത്. കോ കോ എന്ന കായിക മത്സരത്തെ കുറിച്ച് പറയുന്നതായിരുന്നു സിനിമ. ചിത്രത്തിലെ രജിഷയുടെ അഭിനയവും ശ്രദ്ധേയമായിരുന്നു. രജിഷ നായികയായ ലൗഫുളി യുവർസ് വേദ എന്ന ചിത്രത്തിലും ടോബിൻ ഛായാഗ്രഹണം ചെയ്തിരുന്നു. എന്നാൽ താരം തന്റെ വിവാഹത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Articles You May Like

x