പല്ല് പൊടിയുന്ന നടൻ ആര്? മകനെ സിനിമയിൽ വിടാൻ ഭയപ്പെടുന്നത് അവർ തമ്മിലുള്ള റിലേഷൻഷിപ്പിൻ്റെ പ്രശ്നം; എക്സൈസ് ടിനി ടോമിൻ്റെ മൊഴിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ബി ഉണ്ണികൃഷ്‍ണൻ

അടുത്തിടെ സിനിമയിലെ ലഹരിയ്ക്കെതിരെ ടിനി ടോം രംഗത്ത് എത്തിയിരുന്നു. മലയാള സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിൻറെ പല്ലുകൾ പൊടിഞ്ഞ് തുടങ്ങിയെന്നായിരുന്നു ടിനി ടോം പറഞ്ഞത്.

ഇപ്പോഴിതാ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയ നടൻ ടിനി ടോമിൻറെ മൊഴിയെടുക്കാൻ എക്സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി കൂടിയായ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ചോദിക്കുകയാണ്. ടിനി ടോം എക്സൈസ് വകുപ്പിൻറെ ബ്രാൻഡ് അംബാസിഡർ ആണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ റെയ്ഡ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ ക്രിമിനൽ ഗൂഢാലോചന ആരോപിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണൻ. .

പരസ്യമായി ലഹരി ആരോപണം ഉന്നയിച്ച നടനെ ഇതുവരെ ചോദ്യം ചെയ്യാൻ പോലും വിളിപ്പിക്കാത്തത് എന്താണെന്ന് ബി. ഉണ്ണികൃഷ്ണൻ പ്രസ് മീറ്റിൽ ചോദിച്ചു. ”ഈ ഏജൻസി ഇതുവരെ ടിനി ടോമിനെ വിളിപ്പിച്ചോ? നജീം കോയ എന്ന പാവത്തിനെ റെയ്ഡ് ചെയ്യാൻ തിരുവനന്തപുരത്ത് നിന്നും വന്ന സംഘം എത്ര പണം ചിലവഴിച്ചാണ് വന്നത്.

ഇവർ എന്തുകൊണ്ട് ടിനി ടോമിന്റെ സ്‌റ്റേറ്റ്‌മെന്റ് ഇതുവരെ എടുത്തില്ല? പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്. മകനെ സിനിമയിൽ വിടാൻ ഭയപ്പെടുന്നു എന്നത് അദ്ദേഹവും അദ്ദേഹത്തിന്റെ മകനും തമ്മിലുള്ള റിലേഷൻഷിപ്പിന്റെ പ്രശ്‌നമാണ്. അതൊന്നും എനിക്ക് അറിഞ്ഞുകൂടാ.
എനിക്കൊരു മകളാണ് ഉള്ളത് അവളെ ധൈര്യപൂർവ്വം എല്ലായിടത്തും ഞാൻ വിടാറുണ്ട്. ടിനി ടോം എക്‌സൈസ് വകുപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആയിട്ട് വർക്ക് ചെയ്യുന്നുണ്ടെങ്കിൽ, ടിനി ടോമിന്റെ ഈ പല്ലുപൊടിയിൽ ആദ്യം സ്റ്റേറ്റ്‌മെന്റ് എടുക്കണ്ടത് ആരാ

”ബ്രാൻഡ് അംബാസിഡറോട് ആരാണ് ഇതെന്ന് എക്‌സൈസ് വകുപ്പ് ചോദിക്കണ്ടേ? നടപടി എടുക്കണ്ടേ? അതെന്താ ചെയ്യാത്തത്” എന്നാണ് ബി. ഉണ്ണികൃഷ്ണൻ ചോദിക്കുന്നത്. അതേസമയം, തന്റെ കരിയർ തകർക്കാൻ റെയ്ഡ് നടത്തിയതിനെതിരെ മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയെന്ന് സംവിധായകൻ നജീം കോയ വ്യക്തമാക്കി.

 

Articles You May Like

x