ശ്രീനിവാസൻ അത്തരത്തിലുള്ള ഒരാളാണ്, തനിക്ക് ശ്രീനിവാസനെ പേടിയാണെന്ന് തുറന്നു പറഞ് മമ്മൂട്ടി.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസൻ. നടനായും തിരക്കഥാകൃത്തായും സംവിധായകനായും സിനിമയിലെ ഒട്ടുമിക്ക മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മോഹൻലാലിനെ കുറിച്ച് ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞ വാക്കുകളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ശ്രീനിവാസൻ. മോഹൻലാലുമായി താൻ അത്ര നല്ല ബന്ധത്തിൽ അല്ല എന്നും മരിക്കുന്നതിനു മുൻപ് മോഹൻലാലിനെ കുറിച്ചുള്ള ചില കാര്യങ്ങൾ പറയും എന്നുമായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. നിരവധി പേരാണ് ഇതിന് പിന്നാലെ ശ്രീനിവാസനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഒരു വീഡിയോ ആണ്. വർഷങ്ങൾക്ക് മുൻപ് ശ്രീനിവാസനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. 2019ലെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.”ഞങ്ങളുടെ സിനിമ ജീവിതത്തോളം അടുപ്പമുള്ള വ്യക്തിബന്ധം ഞങ്ങൾ തമ്മിൽ ഉണ്ട്. കഥ പറയുമ്പോൾ എന്ന സിനിമയിൽ നിങ്ങൾ കണ്ടതല്ല അതിൻറെ വേറെ ഒരു ഭാഗം. എനിക്ക് സിനിമയിൽ വരുമ്പോൾ എല്ലാവരെയും പേടിയായിരുന്നു. ശ്രീനിവാസനെ ഉൾപ്പെടെ. ഇപ്പോഴും ശ്രീനിവാസനെ പേടിയുണ്ട്. സാംസ്കാരിക രംഗത്ത് ശ്രീനിവാസിന്റെ വാക്കുകൾക്ക് പ്രാധാന്യമുള്ള ഒരു കാലമാണിത്.

സ്വന്തം അഭിപ്രായം തുറന്നു പറയാനും കാഴ്ചപ്പാടുകളും നിലപാടുകളും നിലനിർത്തിക്കൊണ്ട് തന്നെ താൻ പ്രവർത്തിക്കുന്ന രംഗത്ത് വളരെ ധൈര്യപൂർവ്വം മുന്നോട്ടുപോകുന്നതിലും ശ്രീനിവാസൻ എന്ന മിടുക്കൻ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ അദ്ദേഹം സ്ഥാപിക്കുന്നതും പ്രകടിപ്പിക്കുന്നതും വളരെ കാര്യകാരണസഹിതമാണ്. അദ്ദേഹം കാര്യങ്ങൾ സംസാരിക്കുന്നത് വളരെ ലോജിക്കൽ ആയാണ്. അദ്ദേഹത്തിൻറെ തിരക്കഥകൾ ശ്രദ്ധിച്ചാൽ അറിയാം. സാധാരണ ആക്ഷേപഹാസ്യത്തിലൂടെയാണ് അദ്ദേഹം സമീപിക്കുന്നതെങ്കിലും അത് നമ്മുടെ സമൂഹത്തിൽ കാണുന്ന ഒരുപാട് ചേതികളെ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് പരിഹസിക്കുന്നത് നമുക്ക് കാണാം.”-മമ്മൂട്ടി പറഞ്ഞു.

Articles You May Like

x