മോഹൻലാൽ ശ്രീനിയേട്ടൻ പറഞ്ഞതിനെ ചൊല്ലി ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, എന്തിനാണ് ശ്രീനിയേട്ടൻ ഇങ്ങനെയൊക്കെ പറഞ്ഞത്; സിദ്ദീഖ്

മലയാളികളുടെ പ്രിയപ്പെട്ട നടനായ മോഹൻലാലിനെ കുറിച്ച് ഈ അടുത്തിടെ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ പറഞ്ഞ ചില കാര്യങ്ങൾ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മോഹൻലാലുമായി താൻ അത്ര നല്ല ബന്ധത്തിൽ അല്ല എന്നും മരിക്കുന്നതിനു മുൻപ് മോഹൻലാലിനെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ നടത്തും എന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്. പൊതുപരിപാടിയിൽ വച്ച് അന്ന് മോഹൻലാൽ തന്നെ ചുംബിച്ചപ്പോൾ മോഹൻലാൽ മികച്ച ഒരു നടനാണെന്ന് തനിക്ക് മനസ്സിലായി എന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് സംവിധായകനായ പ്രിയദർശൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട നടനായ സിദ്ധീക്കാണ് ഈ വിഷയം സംബന്ധിച്ച് സംസാരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

 

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് സിദ്ദീഖ് ഇക്കാര്യത്തെക്കുറിച്ച് തുറന്നു സംസാരിച്ചത്. അങ്ങനെയൊന്നും ശ്രീനിയേട്ടൻ തുറന്നുപറയേണ്ട ആയിരുന്നു എന്നാണ് സിദ്ദീഖ് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ വായിക്കാം.”അതിനെക്കുറിച്ച് സംസാരിക്കാൻ തന്നെ എനിക്ക് ഇഷ്ടമല്ല. എനിക്ക് തോന്നുന്നത് അങ്ങനെയൊന്നും വേണ്ടായിരുന്നു എന്നാണ്. ശ്രീനിയേട്ടൻ അങ്ങനെയൊക്കെ എന്തിനാണ് പറഞ്ഞതെന്ന് എനിക്ക് തോന്നി. കാരണം നമ്മൾ അത്രയും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ശ്രീനിയേട്ടൻ. എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല ശ്രീനിയേട്ടന്റെ വായിൽ നിന്നും അങ്ങനെ വേറെ ആർക്കും വിഷമമുണ്ടാക്കുന്ന ഒരു വാചകം വരുന്നത്.

എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചു പോയതായിരിക്കും. മോഹൻലാൽ അതിനെക്കുറിച്ച് ഒരു പ്രശ്നമുണ്ടാക്കുവാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാൻ ആഗ്രഹിക്കുന്നത് അത് അങ്ങനെ തേഞ്ഞ് മാഞ്ഞ് പോകട്ടെ എന്നാണ്. എല്ലാവരും ചർച്ചയാക്കുന്നത് ഈ പറഞ്ഞ വാക്ക് അല്ലേ. നമ്മളുടെ മുന്നിൽ ഇവർ ചെയ്തിട്ടുള്ള എത്രയോ നല്ല സിനിമകളും പറഞ്ഞിട്ടുള്ള എത്രയോ നല്ല വാക്കുകളും കിടക്കുന്നുണ്ട്. ജനങ്ങൾ ഇന്നും പറയുന്നതുപോലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.”- സിദ്ദീഖ് പറഞ്ഞു.

Articles You May Like

x