നീ അതും ചെയ്യും അതിന്റെ അപ്പുറത്തെതും ചെയ്യും, തുണിയില്ലാതെ വരെ അഭിനയിച്ചവൾ അല്ലേ? എലീന പടിക്കലിനോട് സലിംകുമാർ

അവതാരികയായ എത്തി വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇടയിൽ ഒരു സ്ഥാനം ഉറപ്പിച്ച് താരമാണ് എലീന പടിക്കൽ. ബിഗ്ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെ എലീനയ്ക്ക് ആരാധകരുടെ എണ്ണവും കൂടുകയായിരുന്നു. നിലവിൽ കൗമുദി ചാനലിൽ അവതാരികയായി പ്രവർത്തിച്ചുവരികയാണ് എലീന. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കുകയും ഹാസ്യകഥാപാത്രങ്ങൾ മികവോടെ വെള്ളിത്തിരക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്ത നടനാണ് സലിംകുമാർ. നടനായും സഹനടനായും ക്യാരക്ടർ റോളിലും ഒക്കെ തനിക്ക് തിളങ്ങാൻ കഴിയുമെന്ന് സലിംകുമാർ ഇതിനോടകം തെളിയിക്കുകയും ചെയ്തു. നിരവധി പുരസ്കാരങ്ങൾ ഉൾപ്പെടെ വാങ്ങി, എത്തുന്ന വേദി ഓരോന്നും നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കാറാണ് പതിവ്.

താൻ ചിരിക്കുന്നതോടൊപ്പം തനിക്ക് ചുറ്റുമുള്ളവരെ ചിരിപ്പിക്കുക എന്നതും സലിംകുമാറിന്റെ ലക്ഷ്യങ്ങളിൽ ഒന്നുതന്നെയാണ്. ഇപ്പോൾ താരത്തിന്റെ വീടിൻറെ ഹോം ടൂർ നടത്തുന്ന എലീനയോട് സലിംകുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കൗമുദി ചാനലിന് വേണ്ടിയാണ് സലിംകുമാറിന്റെ ഹോം ടൂർ നടത്തിയിരിക്കുന്നത്. ലാഫിംഗ് വില്ല എന്നാണ് താരത്തിന്റെ വീടിന് പേരിട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു പേര് എന്ന് ചോദിച്ചപ്പോൾ ലാഫിങ് വില്ല എന്നതിനർത്ഥം ചിരി നൽകുന്ന വീട് എന്നാണ്. ഈ വീട് എനിക്ക് അത്രത്തോളം പ്രധാനപ്പെട്ടതാണ്. ഇവിടേക്ക് വന്നാൽ തിരികെ പുറത്തേക്ക് പോകാൻ തോന്നാറില്ല. എപ്പോഴും സന്തോഷവും ചിരിയും വന്നുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് ഇങ്ങനെ ഒരു പേരിട്ടതെന്നാണ് സലിംകുമാർ പറയുന്നത്. അതേസമയം സന്ദർഭം അല്പം രസകരമാക്കുക എന്ന ഉദ്ദേശത്തോടെ എലിന പറഞ്ഞത് ഞങ്ങൾ ആദ്യം വീടു കാണിക്കും, പിന്നീട് അലമാര കാണിക്കും, പിന്നീട് ലോക്കർ കാണിക്കും എന്നാണ് അപ്പോൾ സലിംകുമാർ പറഞ്ഞത്. നീ അതും ചെയ്യും അതിൻറെ അപ്പുറത്തേതും ചെയ്യും. പണ്ട് തുണിയില്ലാതെ അഭിനയിച്ചതല്ലേ എന്നാണ്.

അപ്പോൾ അതിൻറെ വാസ്തവം എന്താണെന്ന് പറയുകയാണ് എലിന. തനിക്ക് ആറു വയസ്സ് പ്രായമുള്ളപ്പോൾ ഒരു പരസ്യത്തിനു വേണ്ടി അഭിനയിച്ച കാര്യമാണ് ഈ പറയുന്നത്. ഒരു വെള്ളത്തിൻറെ പരസ്യമായിരുന്നു അത് എന്നാണ് എലീന പറയുന്നത്. പക്ഷേ പറച്ചില് കേട്ടാൽ ആറുമാസം മുൻപ് നടന്ന കാര്യമാണെന്ന് തോന്നുമെന്നും എലീന പറയുന്നു. അപ്പോൾ അദ്ദേഹം പറയുന്നത് പ്രായം എത്രയായാലും നീ അഭിനയിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞത് സത്യമല്ലേ എന്നാണ്.എന്ത്തന്നെയായാലും താരങ്ങളുടെ സംഭാഷണം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്ത കഴിഞ്ഞിട്ടുണ്ട്.

Articles You May Like

x