തൻ്റെ യൂട്യൂബ് വരുമാനം വെളിപ്പെടുത്തി ലക്ഷ്മി നായർ, വരുമാന തുക കേട്ട് ഞെട്ടിത്തരിച്ച് ആരാധകർ!

കുക്കറി ഷോയിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി നായർ. ഒട്ടനവധി നിരവധി വ്യത്യസ്ത ഭക്ഷണങ്ങളുമായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി. അതുവരെ കണ്ട് അവതരണ ശൈലിയിൽ നിന്നും വ്യത്യസ്ത ശൈലിയാണ് ലക്ഷ്മിയുടെ വരവോടെ മലയാളികൾ കണ്ടത്. ലക്ഷ്മിയുടെ ഭക്ഷണ വീഡിയോ മാത്രം കാണാൻ അല്ല ആളുകൾ ഉണ്ടായിരുന്നത്. താരത്തിന്റെ ആഭരണങ്ങൾക്കും സാരികൾക്കും ആരാധകർ നിരവധിയായിരുന്നു. ടെലിവിഷൻ കുക്കറി ഷോകൾക്ക് വലിയ പ്രസക്തി ഇല്ലാതെ ആയത് യൂട്യൂബ് ചാനലുകളുടെ കടന്നുവരവോടെയാണ്. പിന്നീട് യൂട്യൂബിലേക്ക് എത്തിയ ലക്ഷ്മിക്ക് അവിടെയും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ലക്ഷ്മി നായരുടെ വീഡിയോയിൽ വീട്ടുവിശേഷങ്ങളും പാചകങ്ങളും എല്ലാം സജീവമാണ്. ഇപ്പോൾ ഇതാ താരത്തിന്റെ യൂട്യൂബ് വരുമാനത്തെ കുറിച്ച് ലക്ഷ്മി വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടയിലാണ് താരം തൻറെ വരുമാനം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു വീഡിയോ എടുക്കുവാൻ നാലുദിവസത്തെ ഒരു ട്രിപ്പ് പോയാൽ ഒരു ലക്ഷത്തോളം രൂപ ചെലവാകും എന്നാണ് ലക്ഷ്മി പറയുന്നത്. ഒപ്പമുള്ളവരുടെ ശമ്പളവും താമസവും യാത്രയും എല്ലാം കൂടി ഒരു തുക അത്തരത്തിൽ പോകും എന്നാണ് ലക്ഷ്മി വ്യക്തമാക്കുന്നത്. പക്ഷേ അത് താൻ ആസ്വദിക്കുന്നുണ്ട് എന്നാണ് ലക്ഷ്മി പറയുന്നത്.രണ്ട് ചാനലുകൾ ഉള്ള താരത്തിന് ആദ്യ ചാനലിൽ നിന്നുമാണ് വരുമാനം എന്നും രണ്ടാമത്തെ ചാനലിൽ നിന്നും വരുമാനം ലഭിച്ച് തുടങ്ങിയിട്ടില്ല എന്നും ലക്ഷ്മി വെളിപ്പെടുത്തുന്നു.

തനിക്ക് ആദ്യമായി യൂട്യൂബിൽ നിന്നും ലഭിച്ചത് 65,000 രൂപയാണെന്ന് ലക്ഷ്മി പറഞ്ഞു. വെറും 15-20 ദിവസത്തിനുള്ളിൽ ഇത്രയും പൈസ കിട്ടുമോ എന്ന് ആലോചിച്ച താൻ ഞെട്ടിപ്പോയി എന്നും ലക്ഷ്മി പറയുന്നു. ലക്ഷ്മിയുടെ വീഡിയോകൾക്ക് കൂടുതൽ സബ്സ്ക്രൈബേഴ്സും വീട്ടമ്മമാരാണ്. തൻറെ കുടുംബ വിശേഷങ്ങളും താരം തൻറെ ചാനലിലൂടെ ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്. ഇടക്ക് ആരാധകരെ മോട്ടിവേഷൻ ആക്കുവാൻ വേണ്ടി മോട്ടിവേഷൻ വീഡിയോയുമായും താരം അവതരിക്കാറുണ്ട്. ഏത് തരത്തിലുള്ള വീഡിയോയുമായി വന്നാലും താരത്തിന് കൂടുതൽ ആരാധകരുള്ളത് പാചക വീഡിയോക്കാണ്.

Articles You May Like

x