അമ്മൂമ്മയായി ജീവിക്കുക എന്നത് സാഹസികം തന്നെയെന്ന് ലക്ഷ്മി നായർ, അമ്മയായും അമ്മൂമ്മയായും തന്റെ കടമകൾ അറിഞ്ഞ് ജീവിയ്ക്കുന്ന ലക്ഷ്മിയെ പ്രശസംച്ച് സോഷ്യൽ മീഡിയ

കുക്കറി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായിട്ടും ലക്ഷ്മി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഡ്വക്കേറ്റായ അജയ് കൃഷ്ണനാണ് ലക്ഷ്മി നായരുടെ ഭർത്താവ്. പാചക സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാജിക് ഓവൻ സീരീസിൽ പാചക കല, പാചകവിധികൾ, പാചക രുചി എന്നിവയാണ് അവ. ലക്ഷ്മിയുടെ പുതിയ വീഡിയോയാണ് വൈറലാവുന്നത്.

മകന്റെ കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം ലക്ഷ്മി യൂട്യൂബിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പങ്കുവയ്ക്കാറുണ്ട്. അമ്മൂമ്മയായി ജീവിക്കുക എന്നത് ഒരു സാഹസികം തന്നെയാണെന്നാണ് ഇപ്പോൾ ലക്ഷ്മി നായർ പറയുന്നത്. കുഞ്ഞിനെ മാറോട് ചേർത്ത് എടുത്ത് ആശുപത്രിയിലേക്ക് പോകുന്ന ചിത്രങ്ങൾക്കൊപ്പം ലക്ഷ്മി നായർ നൽകിയ ക്യാപ്ഷനാണത്.

കുഞ്ഞിനെന്തു പറ്റി, എന്താണ് ആശുപത്രിയിൽ എന്നൊക്കെ ചോദിച്ച് പലരും കമന്റ് ബോക്‌സിൽ എത്തിയിട്ടുണ്ട്. അമ്മയായും അമ്മൂമ്മയായും തന്റെ കടമകൾ അറിഞ്ഞ് ജീവിയ്ക്കുന്ന ലക്ഷ്മിയെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും വരുന്നത്.

രണ്ട് മാസം മുൻപാണ് ലക്ഷ്മി നായർ ഒരു അമ്മൂമ്മയായത്. തന്റെ യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും എല്ലാം കുഞ്ഞിന്റെ വിശേഷങ്ങൾ ലക്ഷ്മി നിരന്തരം പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ കുഞ്ഞിന്റെ മുഖം ഇതുവരെ സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. കൊച്ചു കുഞ്ഞല്ലേ, അവളുടെ പ്രൈവസിയെ കരുതിയാണ് മുഖം കാണിക്കാത്തത് എന്നാണ് ലക്ഷ്മി പറഞ്ഞത്. സരസ്വതി എന്നാണ് കുഞ്ഞിന് പേരിട്ടിരിയ്ക്കുന്നത്.

മകൾ പാർവ്വതിയുടെയും, അവളുടെ മക്കളുടെയും വിശേഷങ്ങൾ നേരത്തെ ലക്ഷ്മി നായർ പങ്കുവച്ചിരുന്നു. അമ്മൂമ്മ എന്ന വിളി ഒരുപാടിഷ്ടമാണ്. മകളുടെ മക്കൾ അമ്മൂമ്മ എന്നാണ് വിളിക്കുന്നത്. മകന്റെ കുഞ്ഞിനെ കൊണ്ടും അങ്ങനെ തന്നെ വിളിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അച്ഛമ്മ എന്ന വിളിയിൽ താത്പര്യമില്ല എന്ന് ലക്ഷ്മി പറഞ്ഞിരുന്നു.

Articles You May Like

x