ഒറ്റ പ്രസവത്തിൽ ജനിച്ചത് മൂന്നു കൺമണികൾ , കുട്ടികളെ ആദ്യമായി പരിചയപ്പെടുത്തി പ്രിയ താരം ലക്ഷ്മി നായർ

ചാനൽ പരിപാടികളിക്കൂടെയും യൂട്യൂബ് ചാനലിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് ലക്ഷ്മി നായർ. യൂട്യൂബ് ചാനലിൽ ലക്ഷ്മി നായർ പങ്കു വാകുന്നെ വീഡിയോസ് എല്ലാം വൻ സ്വീകരികതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറ്‌. എല്ലാര്ക്കും ഉപയോഗപ്രദവും വളരെ വ്യത്യസ്തമായ ശൈലിയുമാണ് ലൿഷ്മി നായരുടെ വീഡിയോസ്. ലക്ഷമി നായർ ഇപ്പ്രാവശ്യം തന്റെ വിഡിയോയിലൂടെ കുടുംബ കാര്യവുമായാണ് എത്തിയിരിക്കുന്നത്. താൻ ഒരു എം=അമ്മുമ്മ ആയ സന്തോഷമാണ് ലക്ഷ്മി നായർ പങ്കു വക്കുന്നത്. തന്റെ മകൾക്ക് മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടായ വിശേഷമാണ് വിഡിയോയിൽ.നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായി കൊച്ചുമക്കളെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മി നായര്‍.

മൂന്ന് പേരാണ് ജനിക്കാൻ പോകുന്നതെന്ന് അറിഞ്ഞപ്പോൾ തന്നെ ടെൻഷൻ ഉണ്ടായിരുന്നു.ട്രിപ്ലറ്റ്‌സിന്റെ അമ്മൂമ്മയായെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് പേര്‍ മെസേജ് അയച്ചിരുന്നു. അവരെക്കുറിച്ച് ചോദിച്ചിരുന്നു. മക്കളെയൊന്നും ഇതുവരെ കാണിച്ചിരുന്നില്ല. അവര്‍ക്ക് ഒരുമാസം പ്രായമുള്ളപ്പോഴാണ് ഞാന്‍ എത്തിയത്. ഇപ്പോള്‍ അവര്‍ക്ക് 6 മാസമായി, ഒരുമാസം മുന്‍പ് ജനിച്ചവരായതിനാല്‍ 5 മാസമായാണ് കണക്കാക്കുന്നത്. യുവാന്‍, വിഹാന്‍, ലയ എന്നാണ് മൂന്നാള്‍ക്കും പേരിട്ടത്. ഇവരുടെ ചേട്ടനാണ് ആരുഷ്.നാച്ചുറലായിട്ട് ഉണ്ടായതാണ് കുഞ്ഞുങ്ങൾ. മൂന്ന് കുഞ്ഞുങ്ങൾ എന്നൊക്കെ കേട്ടപ്പോൾ പലരും ചോദിച്ചിരുന്നു ട്രീട്മെൻറ് വഴിയാണോ എന്നൊക്കെ. ട്രീറ്റ്‌മെന്റ് വഴിയല്ല ട്രിപ്ലറ്റ്‌സിനെ കിട്ടിയത്. വളരെ നാച്ചുലറായി ഒരനുഗ്രഹം പോലെ കിട്ടിയതാണ്. ഒരു ട്രീറ്റ്‌മെന്റും ഇല്ലായിരുന്നു. ആദ്യത്തെ സ്‌കാനിംഗിന് പോയപ്പോഴാണ് മൂന്ന് പേരാണെന്നറിഞ്ഞത്. അതിന്റെ ഒരു ഞെട്ടലുണ്ടായിരുന്നു ആദ്യം. ഞങ്ങള്‍ ആരുടെ ഫാമിലിയിലും ഇരട്ടകള്‍ പോലുമില്ല. ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത തരത്തിലുള്ള അതിശയമായിരുന്നു. ഒരുപാട് റിസ്‌ക്ക് ഫാക്ടേഴ്‌സുമുണ്ടായിരുന്നു.

മകളും ഫാമിലിയും തിരുവന്തപുരത്തു ആയിരുന്നതിനാൽ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ‘അമ്മ അവസാന മാസം വന്ന മതിയെന്ന് പാര്‍വതി പറഞ്ഞിരുന്നു.യാത്രാനിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ സിസേറിയന്‍ സമയത്തൊന്നും എനിക്ക് വരാനായിരുന്നില്ല. 35 ആഴ്ച കഴിഞ്ഞ് ജനിച്ചവരായതിനാല്‍ എന്‍ ഐസിയുവിലേക്ക് മാറ്റുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നു. ജനിച്ച ദിവസം തന്നെ കുട്ടികളെ അമ്മയ്ക്കരികിലേക്ക് കൊണ്ടുവന്നിരുന്നു. 3 ദിവസം കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്കും വന്നിരുന്നുവെന്നും ലക്ഷ്മി നായര്‍ പറഞ്ഞിരുന്നു.

മോൾ എന്നെപോലെ അല്ല എനിക്ക് പ്രശസ്തിയും ഫെയിമും ഒക്കെ ഇഷ്ടമാണെങ്കില്‍ നേരെ തിരിച്ചാണ് പാര്‍വതി. കുഞ്ഞുങ്ങളെ എപ്പോഴാണ് കാണിക്കുന്നതെന്ന് എല്ലാവരും ചോദിച്ചിരുന്നു.കുഞ്ഞുങ്ങള്‍ ഒന്ന് സെറ്റായി വന്നപ്പോഴാണ് എല്ലാവരേയും കാണിക്കാമെന്ന് പറഞ്ഞത് അങ്ങനെയാണ് ഞാന്‍ ഇവരെ കാണിക്കുന്നത്. ഇവരെ വിട്ട് നാട്ടിലേക്ക് തിരിച്ച് വരുന്ന കാര്യം ആലോചിക്കുമ്പോഴേ സങ്കടമാണ് തോന്നുന്നത്. മക്കളുടെ ഫോട്ടോയൊക്കെ തമ്പ് നെയിലായി വാര്‍ത്ത കൊടുക്കുന്നതിനോടൊന്നും താല്‍പര്യമില്ല, അതാണ് ഒന്നും പുറത്തുവിടാതിരുന്നതെന്നും ലക്ഷ്മി നായര്‍ വിശദീകരിച്ചിരുന്നു.ക്രിസ്മസ് കാലത്തും ദീപാവലി സമയത്തുമെല്ലാം കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കിയതിന്റെ ചിത്രങ്ങളും വിഡിയോയിൽ കാണാം. പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ ആറു ലക്ഷത്തോളം ആളുകളാണ് വിഡിയോ കണ്ടത്. കുഞ്ഞുമക്കളെ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട് എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ.

Articles You May Like

x