Entertainment

അമ്മ ഇല്ലെങ്കിൽ കൂടി ആ സ്വപ്നവും യാഥാർത്ഥ്യമായി അമ്മേ….; മഴ പെയ്യുമ്പോൾ ചോരാത്ത ഒരു വീട്‌ ആ ചേച്ചിക്ക്‌ വേണമെന്ന അമ്മയുടെ ആഗ്രഹം സഫലമാക്കി സാഗർ സൂര്യ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സാ​ഗർ സൂര്യ. തട്ടീം മുട്ടീം പരമ്പരയിലൂടെ ആണ് സാ​ഗർ പ്രേക്ഷക മനസിൽ ഇടം നേടുന്നത്. ശേഷം സിനിമയിലും സാ​ഗർ കസറി. ഒടുവിൽ ബി​ഗ് ബോസ് സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് കൂടുതൽ പേരും സാ​ഗറിനെ അറിയാൻ തുടങ്ങിയത്. അമ്മയുടെ ആ​ഗ്രഹത്തിന് വേണ്ടി ബി​ഗ് ബോസിൽ എത്തിയ സാ​ഗറിന് പക്ഷേ പാതിവഴിയിൽ ആ സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നു. അറുപതോളം ദിവസങ്ങൾ പൂർത്തിയാക്കിയാണ് സാ​ഗറിൽ ബിബി ഹൗസിന്റെ പടിയിറങ്ങിയത്. ഇപ്പോഴിതാ തന്റെ ജീവതത്തിലെ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് സാ​ഗർ.

തങ്ങളുടെ വീട്ടിലെ സഹായി ആയിരുന്ന ചേച്ചിക്ക് വീട് വച്ച് കൊടുക്കണം എന്നത് തന്റെ മരിച്ചു പോയ അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് ബിബി ഹൗസിൽ സാ​ഗർ പറഞ്ഞിരുന്നു. ആ ആ​ഗ്രഹം ആണ് ഇപ്പോൾ സാ​ഗർ നിറവേറ്റിയിരിക്കുന്നത്.

‘അധികം ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്റെ അമ്മക്ക്‌, പക്ഷെ മഴപെയ്യുമ്പോൾ ചോരാത്ത ഒരു വീട്‌ ചേച്ചിക്ക്‌ വേണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇന്ന്‌ അമ്മ ഇല്ലെങ്കിൽ കൂടി ആ സ്വപ്നവും യാഥാർത്ഥ്യമായി അമ്മേ… ഒരുപാടു സന്തോഷം എന്റെ സ്വപ്നത്തിന്‌ കൂടെ നിന്നവർക്കു എല്ലാം .ഇന്ന്‌ ജൂൺ 11 അമ്മ പോയിട്ട്‌ 3 വർഷം ആയി. ഇന്ന്‌ ഈ ദിവസം അമ്മ ആഗ്രഹിച്ച പോലെ ചേച്ചിക്ക്‌ ഒരു നല്ല വീട്‌ വെച്ചുകൊടുക്കാൻ പറ്റി. ഒരു നന്ദിയിൽ ഒതുക്കാൻ കഴിയുന്നത്‌ അല്ല എന്നു അറിയാം എന്നാൽ പോലും എല്ലാവരോടും ഒരുപാടു നന്ദി പറയുന്നു’, എന്നാണ് സാഗർ വീഡിയോ പങ്കുവച്ച് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സാ​ഗറിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago