Entertainment

ഇതൊക്കെ കാണുമ്പോഴാണ് എന്നെയെടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്; മഞ്ജു വാര്യരുടെ പുതിയ വൈറൽ ഫോട്ടോകളിൽ പ്രതികരിച്ച് നവ്യ നായർ

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. മലയാളികൾ‌ക്ക് എക്കാലത്തും മഞ്ജുവിനോട് പ്രത്യേക സ്നേഹമുണ്ട്. മഞ്ജുവിന് മുമ്പും ശേഷവും ഒരുപാട് നടിമാർ വന്നെങ്കിലും അവരാരും ഇത്രമാത്രം സ്വീകാര്യത നേടിയില്ലെന്നത് എടുത്തു പറയേണ്ടി വരും. 90 കളിൽ മഞ്ജു ചെയ്ത സിനിമകളാണ് ഇന്നും നടി ഇത്രമാത്രം ആഘോഷിക്കപ്പെടാൻ കാരണം. കൻമദം, ഈ പുഴയും കടന്ന്, കണ്ണെഴുതി പൊട്ടും തൊട്ട്, ദയ, ആറാം തമ്പുരാൻ തുടങ്ങിയ സിനിമകളിലെല്ലാം മഞ്ജു മികച്ച പ്രകടനം കാഴ്ച വെച്ചു. 1998 ൽ വിവാഹിതയായതോടെയാണ് നടി സിനിമാ രം​ഗത്ത് നിന്നും മാറുന്നത്.

പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയ തീരുമാനമായിരുന്നു ഇത്. മഞ്ജുവിന്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരുന്നു. 15 വർഷത്തെ ഇടവേള അവസാനിപ്പിച്ച് നടി തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതിനിടെ മഞ്ജുവിന്റെ വ്യക്തജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും നടിയെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് വെക്കാൻ കാരണമായി. വിവാഹ ജീവിതത്തിനായി മഞ്ജു മാറ്റിവെച്ചത് കരിയറിൽ ഉയരങ്ങൾ കീഴടക്കാൻ പറ്റുമായിരുന്ന വർഷങ്ങളാണ്. മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാൻ ഫിലിം മേക്കേർസ് രം​ഗത്ത് വരുന്ന കാലഘട്ടത്തിലാണ് നടി അഭിനയം ഉപേക്ഷിക്കുന്നത്. ഇത്തരമാെരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയായി മഞ്ജു അന്നേ മാറിയേനെ. ഭർത്താവ് ദിലീപുമായി വേർപിരിഞ്ഞ മഞ്ജു എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്നും പുതിയ ജീവിതം തുടങ്ങി. രണ്ടാം വരവിൽ അടിമുടി മാറ്റങ്ങളോടെയാണ് മഞ്ജുവിനെ പ്രേക്ഷകർ കണ്ടത്. സിനിമകൾക്കൊപ്പം വ്യക്തിപരമായ സന്തോഷങ്ങൾക്കും താരം പ്രാധാന്യം നൽകുന്നു. നൃത്തവും യാത്രകളുമായി ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആഘോഷിക്കുകയാണ് നടി.

കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ മഞ്ജു പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടിയത്. ബൈക്ക് യാത്രയ്ക്കിടെയുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. നിരവധി പേർ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തി. മഞ്ജു ജീവിതം ആഘോഷിക്കുകയാണെന്ന് പലരും കമന്റ് ചെയ്തു. അടുത്തിടെയാണ് ബിഎംഡബ്ല്യുവിന്റെ ബൈക്ക് നടി വാങ്ങിയത്. 21 ലക്ഷം രൂപയാണ് ആഡംബര ബൈക്കിന്റെ വില.

മഞ്ജുവിന്റെ പോസ്റ്റിനെക്കുറിച്ച് നടി നവ്യ നായർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സമ്മതിച്ചു ചേച്ചി, ഇതൊക്കെ കാണുമ്പോഴാണ് എന്നെയെടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നതെന്ന് നവ്യ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. മഞ്ജുവിനെ പോലെ കരിയറിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നവ്യ നായരും. മഞ്ജു വാര്യർക്ക് രണ്ടാം വരവിൽ ലഭിച്ച സ്വീകാര്യതയാണ് തിരിച്ചു വരവിന് ധൈര്യം തന്നതെന്ന് നവ്യ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

നവ്യ സിനിമാ രം​ഗത്തേക്ക് കടന്ന് വരാൻ നിമിത്തമായതും മഞ്ജുവാണ്. ആദ്യ സിനിമ ഇഷ്ടത്തിലേക്ക് നവ്യയെ തെരഞ്ഞെടുക്കുന്നത് മഞ്ജുവും മുൻ ഭർത്താവ് ദിലീപുമാണ്. ദിലീപായിരുന്നു സിനിമയിലെ നായകൻ. വിവാഹ ശേഷമാണ് നവ്യ അഭിനയ രം​ഗത്ത് നിന്ന് മാറുന്നത്. പിന്നീട് ഒരുത്തീയിലൂടെ മലയാളത്തിൽ വീണ്ടും ശക്തമായ സാന്നിധ്യമാകാനായി. ജാനകി ജാനേയാണ് നവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നവ്യയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാള സിനിമയിൽ നിന്നും വിട്ട നിന്ന നടിമാരൊക്കെ തിരിച്ചുവരവിന്റെ പാതയിലാണ്. വർഷങ്ങളായ സിനിമാ രം​ഗത്ത് കാണാതിരുന്ന മീര ജാസ്മിൻ മകൾ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

5 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago