Entertainment

രാമൻ ഒരു വികാരമാണ്, പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കണ്ടപ്പോള്‍ കരഞ്ഞുപോയി: കെ.ജി ജോര്‍ജിന്റെ മകള്‍ താര

രാമൻ എന്നത് ഓരോ ഭാരതീയരുടെയും വികാരമാണെന്ന് സംവിധായകൻ കെ.ജി ജോർജിന്റെ മകള്‍ താര കെ ജോർജ്. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കണ്ടപ്പോള്‍ താൻ കരഞ്ഞുപോയി. അയോദ്ധ്യയില്‍ രാമക്ഷേത്രം നിർമ്മിച്ചതില്‍ എല്ലാവരും അഭിമാനിക്കുകയാണ് വേണ്ടതെന്നും താര പറഞ്ഞു.

വാക്കുകളിങ്ങനെ:

‘അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന്റെ ഓരോ ഘട്ടവും വർഷങ്ങളായി പിന്തുടരുന്ന വ്യക്തിയാണ് ഞാൻ. അതിന്റെ ഒരോ ചെറിയ കാര്യങ്ങള്‍ പോലും എനിക്ക് താത്പര്യമുള്ള വിഷയങ്ങളായിരുന്നു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ വീട്ടിലിരുന്നാണ് ഞാൻ കണ്ടത്. ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടക്കുന്നത് കണ്ടപ്പോള്‍ രോമാഞ്ചം ഉണ്ടായി. ഞാൻ ശരിക്കും കരഞ്ഞു, എന്റെ കണ്ണുകള്‍ നിറഞ്ഞു. ആ ഒരു നിമിഷം, രാംലല്ലയെ പ്രതിഷ്ഠിച്ച ആ നിമിഷം ഞാൻ ജീവിതത്തില്‍ ഒരിക്കലും മറക്കത്തില്ല.

രാമൻ എന്നത് നമ്മുടെ ഒരു വികാരമാണ്. അത് പറഞ്ഞ് മനസിലാക്കാൻ സാധിക്കില്ല. രാമൻ എന്നത് ഒരു ശക്തിയാണ്, ഊർജ്ജമാണ്. രാമനെ മതത്തിന്റെയോ പാർട്ടിയുടെയോ ആക്കി ചിത്രീകരിക്കേണ്ട ആവശ്യമില്ല. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഒരു ചരിത്ര മുഹൂർത്തമായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് അടക്കമുള്ള ലോകനേതാക്കള്‍ ലൈവായി കണ്ട ഒരു ആഘോഷം. രാമക്ഷേത്രത്തില്‍ അഭിമാനിക്കണം. രാമക്ഷേത്രം എന്റെ സ്വപ്നമാണ്. എനിക്ക് അവിടെ പോകണം. ഭഗവാന്റെ ഭവനമാണ് അത്’ – താര പറഞ്ഞു.

 

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago