മോഹൻലാലുമായി അഭിനയിക്കുമ്പോൾ ഞാൻ കംഫർട്ടബിൾ അല്ലായിരുന്നു, കെട്ടിപ്പിടിക്കുന്ന സീനിൽ മോഹൻലാൽ അങ്ങനെ ചെയ്തു, ഞാൻ വിളിച്ചപ്പോൾ മമ്മൂക്ക അവിടേക്ക് വന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശോഭന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഒട്ടനവധി നിരവധി മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യ പ്രതിഭയാണ് താരം. അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് താരം. നിലവിൽ അഭിനയത്തേക്കാൾ കൂടുതൽ താരം സജീവമായിട്ടുള്ളത് നർത്തരംഗത്താണ്. മോഹൻലാൽ മമ്മൂട്ടി എന്നിവരുടെ ഒരുകാലത്തെ ഹിറ്റ് നായികയായിരുന്നു ശോഭന. മോഹൻലാൽ ശോഭന ജോഡി ആയിരുന്നു മലയാളികൾക്കിടയിൽ കുറെക്കൂടെ ആഘോഷിക്കപ്പെട്ടത്.

ശോഭനയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങൾ എടുത്തു നോക്കിയാൽ അതിൽ കൂടുതൽ മോഹൻലാലിന്റെ കൂടെയാണ്. ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത് സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ശോഭന പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.”മോഹൻലാലും ഞാനും ഏകദേശം ഒരേ പ്രായക്കാരായിരുന്നു. ആദ്യം ഞങ്ങൾ സിനിമകൾ ചെയ്യുമ്പോൾ രണ്ടുപേരും കുട്ടികളെ പോലെയായിരുന്നു. ആദ്യ സിനിമകൾ ഒന്നും ഞങ്ങൾക്ക് ചെയ്യുമ്പോൾ കംഫർട്ടില്ലായിരുന്നു. രണ്ട് ചെറുപ്പക്കാർ വ്യത്യസ്ത മനസ്സുള്ളവർ ഒന്നിച്ച് ജോലിയെടുക്കുന്നത് ആലോചിച്ചു നോക്കൂ. ഞങ്ങൾ പരസ്പരം അധികം സംസാരിക്കാറില്ലായിരുന്നു.

കെട്ടിപ്പിടിക്കുന്ന ഒരു സീനിൽ മൂക്കിള എന്ന് പറഞ്ഞു മോഹൻലാൽ കളിയാക്കുമായിരുന്നു. ഇപ്പോഴും അത് പറഞ്ഞു കളിയാക്കാറുണ്ട്. മമ്മൂട്ടിയുടെ കൂടെ 50-60 സിനിമകൾ ചെയ്തു. ഒരേ സ്ഥലത്ത് ഉണ്ടായിരുന്നപ്പോൾ അവരെ കാണുവാൻ വേണ്ടി ഞാൻ ഫോൺ ചെയ്തു. കാണാൻ വരാം എന്ന് പറഞ്ഞു. ഭാര്യ സുൽഫത്ത് അദ്ദേഹത്തിന് ഭക്ഷണവുമായി വരുമായിരുന്നു. എന്താണ് വീട്ടിൽ നിന്നും കൊണ്ടുവരേണ്ടത് എന്ന് ചോദിച്ചു. ഞാൻ പത്തിരിയും മീൻകറിയും മതി എന്നു പറഞ്ഞു. എൻറെ ഷൂട്ടിംഗ് വൈകി. മൂന്ന് മണിവരെ അവർ കാത്തു നിന്നു. ഞങ്ങൾ ഒടുവിൽ കണ്ടു. ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചു.”- ശോഭന പറഞ്ഞു.

Articles You May Like

x