അച്ഛൻ ജീവനോടെ ഇല്ലെന്ന് പാവം കുഞ്ഞിന് അറിയില്ലല്ലോ; ചിരിയും കളിയുമായി അച്ഛൻ്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി മേഘ്നയുടെ മകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മേഘ്ന രാജ്. ധാരാളം ആരാധകരെ ആണ് ഇവർ കേരളത്തിലും സ്വന്തമാക്കിയിട്ടുള്ളത്. മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഇവർ വളരെ സജീവമായിരുന്നു. കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ചിലത് ഇവർക്ക് മലയാളം സിനിമയിൽ നിന്നായിരുന്നു ലഭിച്ചത്. യക്ഷിയും ഞാനും മുതൽ ബ്യൂട്ടിഫുൾ വരെയുള്ള സിനിമകളിൽ ഇവർ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു.

കന്നട താരങ്ങളിൽ ഒരാളായിരുന്ന ചിരഞ്ജീവി സർജ ആയിരുന്നു താരത്തിന്റെ ഭർത്താവ്. ഏറെ വർഷത്തെ പ്രണയത്തിനൊടുവിൽ 2018 വർഷത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ ഇവരുടെ ദാമ്പത്യത്തിന് വെറും രണ്ടു വയസ്സ് മാത്രമായിരുന്നു ആയുസ്സ്. 2020 വർഷത്തിൽ ചിരഞ്ജീവി നമ്മളെ വിട്ടു പിരിയുകയായിരുന്നു.

ഗർഭിണിയായിരുന്നു മേഘ്ന അതേ വർഷം ഒക്ടോബർ മാസത്തിൽ ഒരു ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. റായൻ സർജ എന്നാണ് കുട്ടിയുടെ പേര്. കുട്ടി ജനിച്ചത് മുതൽ കുട്ടിയുടെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അഭിനയ മേഖലയിലും മോഡലിംഗ് മേഖലയിലും താരം പഴയതുപോലെതന്നെ സജീവമാണ്. റിയാലിറ്റി ഷോ ജഡ്ജ് ആയിട്ടും താരം പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇപ്പോൾ മകന്റെ ഏറ്റവും പുതിയ ഫോട്ടോ ആണ് പങ്കുവെച്ചിരിക്കുന്നത് താരം. കാഴ്ചയിൽ അച്ഛനെ പോലെ തന്നെയാണ് രായനെ തോന്നിക്കുന്നത്. മകനിലൂടെ ഭർത്താവ് പുനർജനിച്ചു എന്ന് വിശ്വസിക്കാനാണ് താരം എന്നും താൽപര്യപ്പെടുന്നത്. എന്റെ ഇന്ന് ഇന്നലെ എന്നന്നേക്കും – ഇതാണ് താരം മകന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് നൽകിയ ക്യാപ്ഷൻ.

Articles You May Like

x