എന്റെ വേദന കണ്ട് മാതാപിതാക്കള്‍ വിഷമിച്ചിരുന്നു, ചിരിച്ചുകൊണ്ട് ജീവിക്കുകയാണ് ഇപ്പോള്‍ ഞാന്‍, മറ്റുള്ളവരുടെ സഹതാപമോ അനുകമ്പയോ എനിക്ക് ആവിശ്യമില്ല; രണ്ടാം വിവാഹത്തെ പറ്റി നടി മേഘ്‌ന രാജ്

മലയാളി അല്ലെങ്കില്‍ കൂടിയും മലയാളികളുടെ ഇഷ്ടം ചുരുക്കം ചില സിനിമകളിലൂടെ നേടിയെടുത്ത താര മാണ് മേഘ്ന. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാള സിനിമയിലേയ്ക്ക് എത്തിയത്. പിന്നീട് നായിക വേഷങ്ങളില്‍ നിരവധി ചിത്രങ്ങള്‍ താരം ചെയ്തു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലു ങ്കിലും കന്നഡയിലുമെല്ലാംതാരം അഭിനയിച്ചു. കന്നഡക്കാരിയായ മേഘ്ന വിവാഹം ചെയ്തത് കന്നഡ സിനി മയിലെ ഹീറോ ആയിരുന്ന ചിരഞ്ജീവി സര്‍ജയെയാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹം കഴിക്കുന്നത്. വളരെ ആര്‍ഭാട പൂര്‍വ്വമായിരുന്നു മേഘ്‌നയുടെ വിവാഹം. എന്നാല്‍ വിവാഹ ശേഷം രണ്ട് വര്‍ഷ ങ്ങല്‍ മാത്രമേ ഇരുവരും ഒരുമിച്ച് ജീവിച്ചിള്ളു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു കണ്‍മണി ഇവരുടെ കുടും ബത്തിലേയ്ക്ക് വരാനിരിക്കെയാണ് ചിരഞ്ജീവി ഹൃദയാഘാതം മൂലം മരണപ്പെടുന്നത്.

അത് മേഘ്‌നയെ മാത്രമല്ല കുടുംബത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച ദുഖിപ്പിച്ച വാര്‍ത്ത ആയിരുന്നു. പിന്നീട് ഏറെ താമസിക്കാതെ തന്നെ മേഘ്‌നയുടെ കുഞ്ഞ് ജനിച്ചു. ചീരു ഏരെ കാണാന്‍ ആഗ്രഹിച്ചിരുന്ന ഒരു മുഖമായിരുന്നു കുഞ്ഞിന്റേത്. എന്നാല്‍ അത് ചീരുവിന് കാണാനായില്ല. വെറും മുപ്പത്തിയാറ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ചീരു മരിക്കുന്നത്. മകന്റെ വരവോടെയാണ് ജീവിക്കണമെന്ന് തോന്നല്‍ വന്നതെന്നും അവനു വേണ്ടിയാണ് ജീവിതമെന്നും താരം പറഞ്ഞിട്ടുണ്ട്. മകന്‍രെ ഓരോ വിശേഷവും താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താന്‍ അതിജീവിച്ച സങ്കടത്തെ പറ്റി തുറന്ന് പറയുകയാണ് മേഘ്ന. എന്റെ വേദന കാരണം എന്‍രെ മാതാപിതാക്കളും വളരെ വേദനിച്ചു.

പോയവരെക്കാള്‍ അതിജീവിക്കുന്നവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്. ചീരുവിന്‍രെ വേര്‍പാട് മാനസികമായും ശാരീരികമായും വളരെയദികം വേദനിപ്പിക്കുകയും തളര്‍ത്തുകയും ചെയ്്തു. എപ്പോഴും ആ മാനസിക വേദന ഇല്ലാതായിട്ടില്ല. പക്ഷെ അതിനൊപ്പം ഞാന്‍ വളരാന്‍ തുടങ്ങിയെന്നും താരം പറയുന്നു. മറ്റുള്ളവരുടെ സഹതാപമോ അനുകമ്പയോ എനിക്ക് ആവിശ്യമില്ല. എന്നെ സഹായിക്കാന്‍ വരുന്നവര്‍ എന്‍രെ വേദന കത്തി പടര്‍ത്തുന്ന വ്യക്തികളാവരുത് മറിച്ച് എന്റെ ദുഖത്തില്‍ നിന്ന് എന്നെ പുറത്ത് കട ക്കാന്‍ സഹായിക്കുന്നവരാകണമെന്നും താരം കൂട്ടി ചേര്‍ക്കുന്നു.

രണ്ടാം വിവാഹത്തെ പറ്റി പലരും പലതും പറയുന്നു.ഞാന്‍ ശക്തയായി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും ഞാന്‍ എന്റെ ജീവിതം ചിരിച്ചുകൊണ്ട് ജീവിക്കുന്നു.’ രണ്ടാം വിവാഹം എന്നതിന് ഞാന്‍ ശരിക്കും തയ്യാറാണോ എന്ന് എനിക്കറിയില്ല. മറ്റൊരു വിവാഹത്തിന് മാനസികമായി ഞാന്‍ തയ്യാറല്ല. ആ സമയത്ത് എനിക്ക് ശരിയെന്ന് തോന്നുന്നതെന്ന് എന്താണെങ്കിലും ഞാനത് ചെയ്യുമെന്നാണ് മേഘ്‌ന പറഞ്ഞത്.

Articles You May Like

x