അത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മാനസികമായി വളരെയധികം സങ്കടം തോന്നും, ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല, എന്‍റെ മകള്‍ക്കും അങ്ങനെ തന്നെയായിരിക്കും: മോഹൻലാല്‍

താൻ വിവാഹം കഴിച്ചത് സ്ത്രീധനം വാങ്ങിയിട്ടല്ലെന്നും തന്‍റെ മകള്‍ വിവാഹം കഴിക്കുമ്പോള്‍ സ്ത്രിധനമായി ഒന്നും നല്‍കില്ലെന്നും നടൻ മോഹൻലാല്‍. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം നേരിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്ത്രീധനം വിഷയത്തെ കുറിച്ച്‌ താരം സംസാരിച്ചത്.

ഒരു പെണ്‍കുട്ടിയുടെ അച്ഛൻ എന്ന നിലയില്‍ സ്ത്രീധനത്തിന്‍റെ കാര്യത്തില്‍ മോഹൻലാലിന്‍റെ അഭിപ്രായമെന്തെന്ന അവതാരകന്‍റെ ചോദ്യത്തിനാണ് താരം ഉത്തരം പറഞ്ഞത്. ഞാൻ സ്ത്രീധനം വാങ്ങിച്ചിട്ടല്ല വിവാഹം കഴിച്ചത്. എന്‍റെ മകള്‍ക്കും കല്യാണം കഴിക്കുമ്പോള്‍ അങ്ങനെയൊന്നും ഉണ്ടാകില്ല. അത്തരം കാര്യങ്ങള്‍ ശരിയല്ലെന്നാണ് എന്‍റെ അഭിപ്രായം. ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.

ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മാനസികമായി വളരെയധികം സങ്കടം തോന്നും. ഇപ്പോള്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി, പ്രതിയെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണ് നമുക്ക് അറിയേണ്ടത്. സമൂഹത്തിലുണ്ടാകുന്ന ഇത്തരം കാര്യങ്ങളോട് യാതൊരു താല്‍പര്യങ്ങളുമില്ല. മോഹൻലാല്‍ പറഞ്ഞു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. കോടതി വ്യവസ്ഥകളാണ് ചിത്രം പ്രധാനമായും സംസാരിക്കുന്നത്.

Articles You May Like

x