ആദ്യ യാത്ര ബുദ്ധന്റെ നാട്ടിൽ,ഞങ്ങളുടെ ഏറ്റവും സൗഹൃദവും സന്തോഷകരവുമായ ആദ്യ ഇന്റർനാഷണൽ ട്രിപ്പ്: ഹണി മൂൺ ആഘോഷവുമായി ജിപിയും ​ഗോപികയും

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും ​ഹണിമൂൺ യാത്ര പോയത് ബുദ്ധന്റെ നാട്ടിലേക്ക്. അയൽ രാജ്യമായ നേപ്പാളിൽ നിന്നും തുടങ്ങുന്നു എന്ന കുറിപ്പോടെയാണ് ഗോവിന്ദ് പത്മസൂര്യ ചിത്രങ്ങൾ‌ പങ്കുവച്ചത്.

ബുദ്ധ സന്യാസ കേന്ദ്രത്തിൽ സന്ദർശിക്കുന്നതിന്റയും യാത്രകളുടെയും ചിത്രങ്ങളും വീഡിയോയുമാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

‘ഞങ്ങളുടെ ഏറ്റവും സൗഹൃദവും സന്തോഷകരവുമായ ആദ്യ ഇന്റർനാഷണൽ ട്രിപ്പ്. നേപ്പാളിലെ ബുദ്ധന്റെ നാട്ടിൽ നിന്നും ആരംഭിച്ചു. മലയാളിയുടെ സ്വന്തം അക്കുസോട്ടോയുടെയും ഉണ്ണിക്കുട്ടന്റെയും കുട്ടിമാമയുടെയും ഡോൾമ അമ്മായിയുടെയും നാട്. കുട്ടിമാമ ശരിക്കും ഞങ്ങൾ ഞെട്ടിമാമ!’- ഗോവിന്ദ് പത്മസൂര്യ.

ജനുവരി അവസാനമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു താലിക്കെട്ട്.

Articles You May Like

x